For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

10 ബാറ്റ് തല്ലിത്തകര്‍ത്തു, ആരുമറിയാതെ ടീമില്‍ നിന്നും മുങ്ങി! സഞ്ജു ഇത്ര കലിപ്പനോ? അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇപ്പോഴും കഠിനാധ്വാനം തുടരുന്ന താരങ്ങളിലൊരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അരങ്ങേറി വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ടീമിനു അകത്തും പുറത്തുമായി തന്നെ നില്‍ക്കാനാണ് ഇപ്പോഴും അദ്ദേഹത്തിന്റെ യോഗം. നിലവില്‍ കേരളത്തിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന സഞ്ജുവിനെ തുടര്‍ന്നു കാണാനാവുക ഐപിഎല്ലിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനോടൊപ്പമായിരിക്കും.

റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനു ഐപിഎല്ലില്‍ കസറിയാല്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലേക്കും വിളിയെത്താന്‍ സാധ്യത കൂടുതലാണ്. കളിക്കത്തില്‍ എല്ലായ്‌പ്പോഴും വളരെ ശാന്തപ്രകൃതത്തോടെ കാണപ്പെടന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു. വലിയ ദേഷ്യമോ, ആഹ്ലാദമോ അദ്ദേഹം പ്രകടിപ്പിക്കുന്നത് നമുക്കു കാണാന്‍ കഴിയില്ല.

SANJU SAMSON

സെഞ്ച്വറി കുറിച്ച ശേഷം ഹെല്‍മറ്റൂരി മസില്‍ കാണിച്ച് സഞ്ജു ആഹ്ലാദ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഔട്ടായി മടങ്ങുമ്പോള്‍ യാതൊരു ഭാവവും അദ്ദേഹം പുറത്തുകാണിക്കാറില്ല. തലയാട്ടി നിരാശ പോലും സഞ്ജു പ്രകടിപ്പിക്കാത്തതു കൊണ്ട് തന്നെ അദ്ദേഹം വളരെ കൂളാണെന്നാണ് പലരു കരുതി വച്ചിരിക്കുന്നത്. പക്ഷെ സഞ്ജുവിന്റെ യഥാര്‍ഥ സ്വഭാവം ഇങ്ങനെയല്ല, ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ശേഷം പല തവണ ദേഷ്യം കാരണം അദ്ദേഹം ബാറ്റ് വലിച്ചെറിയുകയും തകര്‍ക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്.

സഞ്ജു ഈ തരത്തില്‍ വിക്കറ്റ് നഷ്ടമായ ശേഷം നിയന്ത്രണം വിട്ട് പെരുമാറിയത് ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നപ്പോഴല്ല, മറിച്ച് കേരളത്തിനു വേണ്ടി കളിച്ചപ്പോഴായിരുന്നു. ഇതേക്കുറിച്ച് മുമ്പ് ഒരു അഭിമുഖത്തില്‍ സഞ്ജു തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ഔട്ടായിക്കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം ദേഷ്യം എനിക്കായിരിക്കും. ഒന്നല്ല, ഞാന്‍ 10 ബാറ്റുകള്‍ ദേഷ്യം കാരണം പൊട്ടിച്ചിട്ടുണ്ട്. പക്ഷെ ഇതേക്കുറിച്ചൊന്നും താനല്ല പുറത്ത് അറിയിച്ചതെന്നും സഞ്ജു പറയുന്നു.

ഡ്രസിങ് റൂമിനുള്ളില്‍ പലതും നടക്കും. കേരളത്തിനു വേണ്ടി കുറേ മല്‍സരങ്ങളില്‍ കളിച്ചിട്ടും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കാത്തതിന്റെ വിഷമം ഒരു ഭാഗത്ത്. നല്ല സ്‌കോര്‍ നേടിയാലും എനിക്കു കൂടുതല്‍ മുകളിലേക്കു പോവാന്‍ സാധിക്കാത്തതിന്റെ വിഷമം മറ്റൊരു വശത്ത്. ഈ നിരാശയും രോഷവുമെല്ലാം എനിക്കുണ്ടായിരുന്നു. മുമ്പ് കളിച്ച മൂന്നു മല്‍സരങ്ങളിലും പുറത്തായപ്പോള്‍ ഞാന്‍ ബാറ്റ് വലിച്ചെറിഞ്ഞു. പക്ഷെ നാലാമത്തെ ബാറ്റ് എറിഞ്ഞതിനു ശേഷമാണ് അതു പ്രശ്‌നമാവുകയും വാര്‍ത്തയാവുകയുമെല്ലാം ചെയ്തതെന്നു തോന്നുന്നതായി സഞ്ജു വ്യക്തമാക്കി.

ഞാന്‍ ബാറ്റ് വലിച്ചെറിഞ്ഞത് എന്തിനാണ് ഇത്ര വലിയ പ്രശ്‌നമായതെന്നു മനസ്സിലായിട്ടില്ല. ഡ്രസിങ് റൂമിലെത്തിയ ശേഷം ഞാന്‍ ആദ്യം ഹെല്‍മറ്റൂരിയെറിഞ്ഞു. പിന്നാലെ പാഡും ബാറ്റും എല്ലാം വലിച്ചൂരി പല ഭാഗങ്ങളിലേക്കുമെറിഞ്ഞു. ഷൂവും എങ്ങോട്ടോ എറിഞ്ഞു.

ഞാന്‍ എല്ലാ മാച്ചിലും ഇങ്ങനെ ദേഷ്യം കാണിക്കാറുണ്ട്. കാരണം ഇങ്ങനെയൊരു വാശിയും ദേഷ്യവുമില്ലെങ്കില്‍ ഈ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. മുട്ടുവിറച്ച് തിരിച്ചുവരേണ്ടായി വരുമെന്നും സഞ്ജു പറഞ്ഞു.

SANJU SAMSON

എനിക്കു മാത്രമല്ല, ക്രിക്കറ്റ് കളിക്കുന്ന എല്ലാവര്‍ക്കും ഇങ്ങനെയുള്ള ദേഷ്യവും വാശിയുമെല്ലാമുണ്ട്. ഇതൊന്നുമില്ലെങ്കില്‍ നമ്മള്‍ സന്യാസികളാവേണ്ടി വരും. ക്രിക്കറ്ററായാല്‍ ഈ വികാരങ്ങളൊക്കെയുണ്ടാവും. എനിക്കു ദേഷ്യവും വിഷമവുമെല്ലാം ഉണ്ടാവാറുണ്ട്. അതു ഞാന്‍ പുറത്തു കാണിക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഞാന്‍ ടീമിലെ എതെങ്കിലുമൊരു താരത്തോടു ഈ ദേഷ്യമൊന്നും കാണിക്കാറില്ല. ഇതുവരെ ഒന്നും നശിപ്പിച്ചിട്ടുമില്ലെന്നും സഞ്ജു വ്യക്തമാക്കി.

കേരളാ ടീമിനു വേണ്ടി കളിക്കവെ ടീം വിട്ട് പോയതുമായി ബന്ധപ്പെടുണ്ടായ വവാദ സംഭവത്തില്‍ യഥാര്‍ഥത്തില്‍ നടന്നത് എന്തായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബംഗളരുവിലെ മല്‍സരം കഴിഞ്ഞ് രണ്ടു ദിവസത്തെ ബ്രേക്കുണ്ടായിരുന്നു. അങ്ങനെയാണ് മാനസികമായി വിഷമിച്ചു നിന്ന സമയമായതിനാല്‍ ചെറിയൊരു യാത്ര പോവാന്‍ തീരുമാനിച്ചത്.

മാംഗ്ലൂരില്‍ കയാക്കിങും സര്‍ഫിങുമെല്ലാമുണ്ടായിരുന്നു. എനിക്കു അതു വലിയ ഇഷ്ടവുമായിരുന്നു. തുടര്‍ന്നാണ് അസിസ്റ്റന്റ് കോച്ചിനോടു സമ്മതം ചോദിച്ച് ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം യാത്ര പോയത്. പക്ഷെ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ഇതു വലിയ വിഷയമായി മാറുകയായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 6, 2024, 20:51 [IST]
Other articles published on Feb 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+