Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഇത്രയ്ക്കു മോശമോ? സച്ചിനും കളിയാക്കിയെന്നു ഫാന്‍സ്! വൈറലായി പോസ്റ്റ്

ശ്രീലങ്കന്‍ പര്യടനത്തിലെ ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം ഇന്ത്യന്‍ താരം സഞ്ജു സാംസണിനെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിഹസിച്ചോയെന്നു സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ പുതിയൊരു പോസ്റ്റാണ് ഇതിനു വഴിയൊരുക്കിയിരിക്കുന്നത്. സച്ചിന്റെ ഈ പോസ്റ്റ് സഞ്ജുവിനെ ഉദ്ദേശിച്ചുള്ളത് തന്നെയാണെന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. മലയാളികളും ഈ പോസ്റ്റിനു താഴെ പ്രതികരിച്ചിട്ടുണ്ട്.

ലങ്കയുമായുള്ള കഴിഞ്ഞ രണ്ടു ടി20കളിലും ഡെക്കായാണ് സഞ്ജു ക്രീസ് വിട്ടത്. രണ്ടാം ടി20 മല്‍സരത്തില്‍ യശസ്വി ജയ്സ്വാളിനോടൊപ്പം ഓപ്പണറായാണ് അദ്ദേഹം ഇറങ്ങിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി നാണംകെട്ട് ക്രീസ് വിടുകയായിരുന്നു. അവസാന മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ സഞ്ജുവിനെ പരീക്ഷിച്ചെങ്കിലും അവിടെയും ക്ലിക്കായില്ല. നാലു ബോളുകള്‍ നേരിട്ട അദ്ദേഹം പൂജ്യത്തിനു മടങ്ങി. തുടരെ രണ്ടു ഡെക്കുകളുമായി നാണക്കേടിന്റെ ലിസ്റ്റിലും സഞ്ജു ഇടം പിടിച്ചിരുന്നു.

SACHIN TENDULKAR

സഞ്ജുവിന്റെ ഈ തുടര്‍ ഡെക്കുകളുടെ ക്ഷീണം മാറും മുമ്പാണ് ഡെക്കുകളോടൊപ്പം (താറാവ്) സച്ചിന്‍ പുതിയ പോസ്റ്റിട്ടിരിക്കുന്നത്. താറാവുകള്‍ക്കരികെയിരുന്ന് അവയ്ക്കു ഭക്ഷണം നല്‍കുന്ന രണ്ടു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവച്ചു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം ഡെക്കുകളെ ഞാന്‍ കാര്യമായെടുക്കാറില്ലെന്നായിരുന്നു ചിരിക്കുന്ന ഇമോജിക്കൊപ്പം സച്ചിന്‍ ഈ പോസ്റ്റിനൊപ്പം കുറിച്ചത്.

ഈ സമയത്തു ഡെക്കുകളോടൊപ്പമുള്ള ഇത്തരമൊരു പോസ്റ്റ് സച്ചിന്‍ ഇട്ടതിലാണ് ചിലര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. സഞ്ജുവിന്റെ രണ്ടു തുടര്‍ ഡെക്കുകളുമായി ഈ പോസ്റ്റിനു ബന്ധമുണ്ടെന്നും രണ്ടു ഫോട്ടോകള്‍ സച്ചിന്‍ നല്‍കിയത് ഇതു തന്നെയാണ് സുചിപ്പിക്കുന്നതെന്നും പോസ്റ്റിനു താഴെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

സഞ്ജു സാംസണിനോടൊപ്പമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്നായിരുന്നു ഒരു ആരാധകന്‍ കമന്റ് ചെയ്തത്. പക്ഷെ സഞ്ജുവിന്റെ ആരാധകര്‍ക്കു ഈ കമന്റ് ഒട്ടും രസിച്ചില്ല. മലയാളികളടക്കം ചിലര്‍ ഇതിനു താഴെ തെറി വിളിച്ചിരിക്കുകയാണ്. സഞ്ജു സാംസണിനു നീതി വേണമെന്നായിരുന്നു പരിഹാസ രൂപേണയുള്ള മറ്റൊരു കമന്റ്. മലയാളത്തിലും ചില കമന്റുകള്‍ സച്ചിന്റെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാലും വേണ്ടായിരുന്നു സച്ചിയേട്ടായെന്നായിരുന്നു മംഗ്ലീഷില്‍ ഒരു ആരാധകന്‍ കുറിച്ചത്.

അതേസമയം, ലങ്കയില്‍ നിന്നും സഞ്ജു മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമല്ല. റിഷഭ് പന്തും കെഎല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാരായി സംഘത്തിലുള്ളത്. അതുകൊണ്ടു തന്നെ സഞ്ജു ടീമിനൊപ്പം തുടരില്ല.

SANJU SAMSON

അടുത്ത മാസമാണ് ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ പരമ്പര നടക്കാനിരിക്കുന്നത്. ബംഗ്ലാദേശുമായി നാട്ടില്‍ മൂന്നു ടി20കളിലാണ് ഇന്ത്യ കളിക്കുക. ഇതില്‍ സഞ്ജുവിനു ഇടം ലഭിക്കുമോയന്ന കാര്യം സംശയമാണ്. ലങ്കന്‍ പര്യടനത്തിലെ ഫ്‌ളോപ്പ് ഷോ അദ്ദേഹത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പില്‍ സഞ്ജു ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യക്കൊപ്പം ലോകകപ്പില്‍ മുത്തമിടാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായെങ്കിലും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഫൈനലുള്‍പ്പെടെ എല്ലാ കളിയിലും റിഷഭാണ് ഇന്ത്യക്കായി വിക്കറ്റ് കാത്തത്. ലോകകകപ്പിനു ശേഷം സിംബാബ്‌വെയ്‌ക്കെതിരേ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജുവും ടീമിലുണ്ടായിരുന്നു.

പക്ഷെ ആദ്യത്തെ രണ്ടു കളിയില്‍ നിന്നും അദ്ദേഹത്തിനു പിന്മാറേണ്ടതായി വന്നു. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും സഞ്ജു പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുകയും ചെയ്തു. പക്ഷെ രണ്ടിന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയും സഞ്ജു കുറിച്ചിരുന്നു. അതിനു ശേഷം ലങ്കന്‍ പര്യടനത്തിനെത്തിയ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.

Story first published: Thursday, August 1, 2024, 16:12 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+