Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനന്യക്കൊപ്പം ഗില്‍! പരാഗ് എങ്ങനെ സഹിക്കും? പ്രതികരണം വൈറല്‍, ഇതു സത്യമോ

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും ഡിമാന്റുള്ള ബാച്ചിലര്‍മാരില്‍ ഒരാളാണ് യുവ ബാറ്റിങ് സെന്‍സേഷനും വൈറ്റ് ബോള്‍ ടീം വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍. പലരുമായി ചേര്‍ത്തും നേരത്തേ അദ്ദേഹത്തിന്റെ പേരില്‍ ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെയ്‌ക്കൊപ്പമുള്ള ഗില്ലിന്റെ ഒരു പരസ്യ ചിത്രം വൈറലായിരിക്കുകയാണ്. ഈ ഫോട്ടോയോടു ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് പ്രതികരിച്ചതിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് പരാഗ്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ ശേഷിയുള്ള ക്രിക്കറ്ററെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. അനന്യയോടു പരാഗിനു നേരത്തെ തന്നെ ഒരു 'ക്രഷുണ്ടെന്നു' ലോകമറിഞ്ഞിരുന്നു. താരത്തിന്റെ ചാറ്റ് ഹിസ്റ്ററി പരസ്യമായ ശേഷമായിരുന്നു ഇത്. അതുകൊണ്ടു തന്നെയാണ് ഗില്ലിനൊപ്പമുള്ള അനന്യയുടെ ഫോട്ടോയും പരാഗിന്റെ പ്രതികരണവുമെല്ലാം വൈറലാവുന്നത്.

SHUBMAN GILL- ANANYA PANDEY

പരാഗിന്റെ പ്രതികരണമെന്ത്?

നമസ്‌തെ ഇന്ത്യ എന്ന ക്യാപ്ഷനോടെയായിരുന്നു ശുഭ്മന്‍ ഗില്ലിനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അനന്യ പാണ്ഡെ പങ്കുവച്ചത്. ബീറ്റ്‌സ് എന്ന പരസ്യ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇരുവരും. ഇതിന്റെ ഭാഗമായാണ് ഹെഡ് ഫോണ്‍, ഇയര്‍ ഫോണ്‍ എന്നിവ ധരിച്ചുള്ള ഫോട്ടോയ്ക്കു ഗില്ലും അനന്യയും പോസ് ചെയ്തത്.

ഈ ഫോട്ടോയോടു റിയാന്‍ പരാഗ് പ്രതികരിച്ചത് എന്തുകൊണ്ട് (why) എന്നായിരുന്നു. ഹൃദയം തകര്‍ന്ന ഇമോജിയും ഇതോടൊപ്പം നല്‍കിയിരുന്നു. പരാഗിന്റെ ആരാധകരെയും ഈ പ്രതികരണം ശരിക്കും ഞെട്ടിച്ചു.

പരാഗ് ശരിക്കും പ്രതികരിച്ചോ?

റിയാന്‍ പരാഗ് ശരിക്കും ഈ തരത്തില്‍ പ്രതികരിച്ചോയെന്നു ആരാധകര്‍ ആദ്യമൊന്ന് അമ്പരക്കുക തന്നെ ചെയ്തു. പക്ഷെ പിന്നീടാണ് സത്യം ബോധ്യമായത്. അതു താരത്തിന്റെ ഔദ്യോഗിക അക്കൗണ്ടായിരുന്നില്ല. മറിച്ച് റിയാന്‍ പരാഗെന്ന പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് അത്തരമൊരു പ്രതികരണം വന്നത്.

എന്നാല്‍ സത്യമറിയാതെ പലരും പരാഗിന്റെ ഈ വ്യാജ പ്രതികരണത്തിനു താഴെ കമന്ററ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ജസ്റ്റിസ് ഫോര്‍ റിയാന്‍ പരാഗെന്നായിരുന്നു താരത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു പ്രതികരണം.

RIYAN PARAG

സാറയുടെ കാര്യമെന്തായി

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സാറ ടെണ്ടുല്‍ക്കറുമായി ചേര്‍ത്ത് നേരത്തേ തന്നെ ശുഭ്മന്‍ ഗില്ലിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് ഒരു വേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഇവര്‍ തമ്മില്‍ അടുപ്പമുണ്ടെന്നാണ് ആരാധകരുടെ നിരീക്ഷണം. അതുകൊണ്ടു തന്നെ അനന്യ പാണ്ഡെയ്‌ക്കൊപ്പമുള്ള ഗില്ലിന്റെ ഫോട്ടോയ്ക്കു താഴെ ആരാധകര്‍ ഇതേക്കുറിച്ചും ചോദിച്ചിട്ടുണ്ട്.

സാറ ടെണ്ടുല്‍ക്കറുടെ കാര്യമെന്തായി? ശുഭ്മന്‍ ഗില്‍ അവരെ ഉപേക്ഷിച്ചോയെന്നായിരുന്നു ചിലരുടെ കമന്റുകള്‍. എന്നാല്‍ പരാഗിന്റെ പ്രതികരണത്തിനു താഴെ താരത്തെ ആശ്വസിപ്പിച്ചും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

ദുലീപ് ട്രോഫി കളിക്കും

റിയാന്‍ പരാഗിന്റെ കരിയറിലേക്കു വന്നാല്‍ നാളെ (വ്യാഴം) ആരംഭിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുകയാണ്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ എ ടീമിനു വേണ്ടിയാണ് താരം കളിക്കുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികവ് തെളിയിക്കാനും അതു വഴി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു അവകാശവാദമുന്നയിക്കാനും പരാഗിനു ലഭിക്കുന്ന അവസരമായിരിക്കും ഇത്.

ടി20 ലോകകപ്പിനു പിന്നാലെ സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയിലൂടെയാണ് ഇന്ത്യക്കായി പരാഗ് അരങ്ങേറിയത്. അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകളിലും താരം ഉള്‍പ്പെട്ടിരുന്നു.

Story first published: Wednesday, September 4, 2024, 18:43 [IST]
Other articles published on Sep 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+