Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ റിഷഭിനു കൂടുതല്‍ പിന്തുണ ലഭിച്ചോ? ഇല്ലെന്നതാണ് സത്യം! ഇതാ തെളിവുകള്‍

ഇന്ത്യന്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന ആരോപണം ടീം മാനേജ്‌മെന്റും ബിസിസിഐയുമെല്ലാം താരത്തെ അമിതമായി പിന്തുണയ്ക്കുന്നുവെന്നതാണ്. സഞ്ജു സാംസണിനെപ്പോലെയുള്ള പ്രതിഭാശാലികളായ താരങ്ങളെ നിരന്തരം തഴഞ്ഞ് ടീം മാനേജ്‌മെന്റ് റിഷഭിനൊപ്പം നില്‍ക്കുന്നുവെന്ന് ആരാധകര്‍ നിരന്തരം ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. കൂടാതെ ശക്തമായ പിആര്‍ വര്‍ക്കും റിഷഭിനെ ഇതിനു സഹായിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.

യഥാര്‍ഥത്തില്‍ റിഷഭിനു ഈ തരത്തില്‍ ടീമില്‍ അനര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടോ? ഇല്ലെന്നതാണ് സത്യം. സഞ്ജുവിനെപ്പോലെ റിഷഭിനും പല തവണ ഇന്ത്യന്‍ ടീമില്‍ അവഗണനയും നേരിട്ടിട്ടുണ്ട്. ഈ സംഭവങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

RISHABH PANT

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചിട്ടുള്ള മൂന്നു ഏകദിന ഇന്നിങ്‌സുകളെടുത്താല്‍ ഇവയിലൊന്നില്‍ റിഷഭ് 71ഉം, മറ്റൊന്നില്‍ 16 ബോളില്‍ 39 റണ്‍സും അടിച്ചെടുത്തിരുന്നു. പക്ഷെ എന്നിട്ടും അടുത്ത കളിയില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും റിഷഭ് നേരത്തേ മികച്ച പ്രകടനം നടത്തിയിട്ടും അവഗണിക്കപ്പെട്ടിട്ടുണ്ടെന്നു കാണാം.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് റിഷഭിനെ പുറത്തിരുത്തി വൃധിമാന്‍ സാഹയെ ഇന്ത്യ കളിപ്പിച്ചത്. തൊട്ടുമുമ്പത്തെ ഇന്നിങ്‌സില്‍ റിഷഭ് 159 റണ്‍സോടെ കസറിയിരുന്നു. കൂടാതെ പരിശീലന മല്‍സരത്തില്‍ സെഞ്ച്വറിയും (100) അദ്ദേഹം കുറിച്ചിരുന്നു. എന്നിട്ടും റിഷഭിനെ ഒഴിവാക്കിയ ടീം മാനേജ്‌മെന്റെ് വെറ്ററന്‍ താരമായ സാഹയെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ സെഞ്ച്വറിയും ഈ ഫോര്‍മാറ്റില്‍ അവസാനം കളിച്ച 10 ഇന്നിങ്‌സുകളില്‍ 45 ശരാശരിയുണ്ടായിട്ടും റിഷഭ് ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല വിക്കറ്റ് കീപ്പര്‍മാര്‍ യഥാര്‍ഥ ബാറ്റര്‍മാരല്ലെന്നു അന്നു ചൂണ്ടിക്കാട്ടിയ അന്നത്തെ ക്യാപ്റ്റന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മനീഷ് പാണ്ഡെയെ റിഷഭിനു പകരം കളിപ്പിക്കുകയും ചെയ്തു. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുത്ത ശേഷമായിരുന്നു ഈ സംഭവം.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്നും റിഷഭിനെ ഒഴിവാക്കി പകരം സാഹയെ കളിപ്പിച്ചപ്പോള്‍ ഇതിനു കാരണമായി അന്നത്തെ ക്യാപ്റ്റന്‍ പറഞ്ഞത് ടീമിനു ആവശ്യം ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെയാണ് എന്നായിരുന്നു. പിന്നീട് ടെസ്റ്റ് ക്രിക്കറ്റില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മല്‍സരരംഗത്തുണ്ടായിരുന്നയാളാണ് റിഷഭ്. പക്ഷെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹത്തിനു ലഭിച്ചില്ല.

RISHABH PANT

ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോള്‍ റിഷഭിനെ ഫസ്റ്റ് ചോയ്ത് പരിഗണിക്കാനുള്ള പ്രധാന കാരണം മറ്റാര്‍ക്കും ഈ റോളിലേക്കു അവകാശവാദമുന്നയിക്കാന്‍ സാധിക്കാത്തതാണന്നും പറയേണ്ടി വരും. കാറപകടത്തില്‍ പരിക്കേറ്റ് റിഷഭ് ഒന്നര വര്‍ഷത്തിലേറെയായി കളിക്കളത്തിനു പുറത്തിരുന്നപ്പോള്‍ പലരെയും ടി20യില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യ പരീക്ഷിച്ചെങ്കിലും ആര്‍ക്കും തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനായില്ല.

സഞ്ജുവിനെക്കൂടാതെ ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ടി20യില്‍ ഇന്ത്യക്കായി വിക്കറ്റ് കാത്തെങ്കിലും ആരും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടില്ല. ഈ കാരണത്താല്‍ തന്നെയാണ് പരിക്കു മാറി കഴിഞ്ഞ ടി20 ലോകകപ്പിലൂടെ മടങ്ങിയെത്തിയ ശേഷം റിഷഭിനെ വീണ്ടും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ കീപ്പറാക്കിയിരിക്കുന്നതെന്നു കാണാം.

Story first published: Sunday, August 4, 2024, 11:02 [IST]
Other articles published on Aug 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+