Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നത്തെ റണ്‍ചേസില്‍ സംഭവിച്ചതെന്ത്? ഇപ്പോഴും അറിയില്ല! ബെസ്റ്റ് ഇന്നിങ്സിനെ കുറിച്ച് കോലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. അതുപോലയൊരു ഇന്നിങ്‌സ് ഇതുവരെ കളിച്ചിട്ടില്ലെന്നും അന്നു എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു തനിക്കു മനസ്സിലായില്ലെന്നും കോലി പറയുന്നു.

റണ്‍ ചേസില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടേറിയതായി മാറിയപ്പോള്‍ തനിക്കു മോഹാലസ്യം തോന്നിയതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തുമായുള്ളള ചാറ്റിലാണ് കോലി മനസ്സ്തുറന്നത്.

ടി20 ലോകകപ്പിലെ ഇന്നിങ്‌സ്

ടി20 ലോകകപ്പിലെ ഇന്നിങ്‌സ്

2016ലെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ഇന്നിങ്‌സിനെയാണ് കരിയര്‍ ബെസ്റ്റെന്നു കോലി വ്യക്തമാക്കിയത്. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 51 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. മല്‍സരത്തില്‍ ജയിച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറുകയും ചെയ്തിരുന്നു.
അന്നു എന്താണ് സംഭവിച്ചതെന്നു തനിക്കു മനസ്സിലായില്ലെന്നും കോലി വെളിപ്പെടുത്തി. ഒരു ഘട്ടത്തില്‍ ഇന്ത്യക്കു ജയിക്കാന്‍ അവസാന ആറോവറില്‍ 67 റണ്‍സ് വേണ്ടിയിരുന്നു. കോലിയുടെ ഉജ്ജ്വല ഇന്നിങ്‌സ് ഇന്ത്യക്കു അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. 51 പന്തില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

സ്‌പെഷ്യല്‍ ഇന്നിങ്‌സ്

സ്‌പെഷ്യല്‍ ഇന്നിങ്‌സ്

കരിയറിലെ വളരെ സ്‌പെഷ്യലായ ഇന്നിങ്‌സുകളിലൊന്നായിരുന്നു ഇതെന്നു ചൂണ്ടിക്കാട്ടിയ കോലി കാര്യങ്ങളെല്ലാം തന്റെ വഴിക്കു വന്നതായും പറഞ്ഞു.
ടി20 ലോകകപ്പിലെ അന്നത്തെ മല്‍സരത്തില്‍ ഓസീസിനെതിരേ എങ്ങനെ ഇന്ത്യയെ ജയിപ്പിക്കാന്‍ സാധിച്ചെന്നു ഇപ്പോഴുമറിയില്ല. കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായി മാറിയതോടെ എനിക്കു മോഹാലാസ്യം അനുഭവപ്പെട്ടു. യഥാര്‍ഥത്തില്‍ എന്തായിരുന്നു അന്നു സംഭവിച്ചതെന്നു ഇപ്പോഴുമറിയില്ല. ഞാന്‍ അടിക്കുന്ന ഷോട്ടുകളെല്ലാം ഗ്യാപ്പുകളിലൂടെ റണ്‍സായി മാറി. അതേ രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ടു പോവുകയും ചെയ്തു. വളരെ സ്‌പെഷ്യല്‍ തന്നെയായിരുന്നു ആ ഇന്നിങ്‌സ്. സമ്മര്‍ദ്ദത്തിലായിരുന്നിട്ടും കാര്യങ്ങളെല്ലാം തന്റെ വഴിക്കുവന്നതായും കോലി കൂട്ടിച്ചേര്‍ത്തു.

161 റണ്‍സ് വിജയലക്ഷ്യം

161 റണ്‍സ് വിജയലക്ഷ്യം

161 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു അന്നത്തെ മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കു മുന്നില്‍ വച്ചത്. ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ എന്നിവരുടെ ഇന്നിങ്‌സുകളായിരുന്നു ഓസീസിനു കരുത്തേകിയത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ നാലു വിക്കറ്റിന് 94 റണ്‍സെന്ന നിലയിലായിരുന്നു. കോലിക്കൊപ്പം അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. കോലിയും ധോണിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യക്കു മിന്നുന്ന വിജയവും സെമി ഫൈനല്‍ ബെര്‍ത്തും സമ്മാനിക്കുകയായിരുന്നു.

Story first published: Friday, December 18, 2020, 9:11 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+