Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാല്യകാല കോച്ചിനെ മിസ്സ് ചെയ്യാറില്ല, കാരണം ധോണി! കുല്‍ദീപ് പറയുന്നത് ഇങ്ങനെ...

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ വാനോളം പുകഴ്ത്തി നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യവും സ്പിന്നറുമായ കുല്‍ദീപ് യാദവ്. ധോണി കാരണം താന്‍ ബാല്യകാലത്തെ കോച്ചിനെ മിസ്സ് ചെയ്യാറില്ലെന്നു കുല്‍ദീപ് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മികച്ച സ്പിന്നറായി മാറ്റിയെടുക്കുന്നതില്‍ ധോണി വഹിച്ച പങ്ക് വലുതാണെന്നും അതുകൊണ്ടു തന്നെ പരിശീലകനു തുല്യമായാണ് അദ്ദേഹത്തെ താന്‍ കാണുന്നതെന്നും സ്പിന്നര്‍ വ്യക്തമാക്കി.

KULDEEP

വിക്കറ്റിനു പിന്നില്‍ നില്‍ക്കുമ്പോള്‍ ധോണി നല്‍കിയ ഉപദേശങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. തന്റെ ബാല്യകാലത്തെ കോച്ചിന്റെ അതേ തത്വശാസ്ത്രം ശാസ്ത്രം തന്നെയാണ് അദ്ദേഹത്തിന്റേതെന്നും കുല്‍ദീപ് പറഞ്ഞു. ഏതെങ്കിലുമൊരു സംഭവം ഉദാഹരണമായി ഇപ്പോള്‍ ചൂണ്ടിക്കാട്ടാനാവില്ല. വിക്കറ്റ് കീപ്പറായി ടീമിലുള്ളപ്പോള്‍ ധോണിയുടെ പല ഉപദേശങ്ങളും തന്നെ സഹായിച്ചിട്ടുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെട്ട ബൗളറാക്കി തന്നെ മാറ്റിയത് ധോണിയാണ്.

ധോണി എല്ലായ്‌പ്പോഴും തന്നോട് പറയുന്നത് പന്ത് സ്പിന്‍ ചെയ്യിപ്പിക്കണമെന്നാണ്. ഫ്‌ളാറ്റായി ബൗള്‍ ചെയ്തിട്ടു കാര്യമില്ലെന്നും അദ്ദേഹം ഉപദേശിക്കാറുണ്ട്. ധോണി ഇക്കാര്യം പറയുമ്പോള്‍ കുട്ടിക്കാലത്തെ കോച്ചിനെയാണ് ഓര്‍മ വരാറുള്ളത്. ധോണിയില്‍ നിന്നും താന്‍ കേട്ടിട്ടുള്ള ഏറ്റവും നല്ല ഉപദേശം ഇതു തന്നെയായിരുന്നു. കാരണം ആദ്യകാലത്തെ കോച്ചും ഇക്കാര്യം തന്നെയായിരുന്നു ഓര്‍മിപ്പിക്കാറുള്ളതെന്നും കുല്‍ദീപ് വിശദമാക്കി.

kul dho

മല്‍സരം ടൈയില്‍ കലാശിക്കുകയും സൂപ്പര്‍ ഓവറില്‍ തനിക്കു ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ നേരിടാന്‍ ആഗ്രഹിക്കാത്ത താരം സൂര്യകുമാര്‍ യാദവാണെന്നു കുല്‍ദീപ് വെളിപ്പെടുത്തി. സ്പിന്നിനെതിരേ നന്നായി കളിക്കുന്ന താരമാണ് സൂര്യകുമാര്‍. തനിക്കെതിരേ മികച്ച ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കാറുള്ളത്. രോഹിത് ശര്‍മ, ശ്രേയസ് എന്നിവരാണ് സ്പിന്നിനെതിരേ നന്നായി കളിക്കുന്ന മറ്റു ബാറ്റ്‌സ്മാന്‍മാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് കുല്‍ദീപ്.

Story first published: Friday, April 24, 2020, 17:51 [IST]
Other articles published on Apr 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+