ഫഖറിനെ 'കൊണിയൊരുക്കി' വീഴ്ത്തി- ഡികോക്കിനു പൊങ്കാല, ചതിയനെന്നു വിമര്‍ശനം
പാകിസ്താന്‍ ഓപ്പണര്‍ ഫഖര്‍ സമാന്റെ വിവാദ റണ്ണൗട്ടിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്ക്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഡികോക്കിനെ പൊങ്കാലയിടുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും പാക് ആരാധകരാണെന്നും കാണാം. കന്നി ഡബിള്‍ സെഞ്ച്വറിയിലേക്കു കുറിച്ച ഫഖര്‍ 193ന് പുറത്താവുകയായിരുന്നു.
സ്‌ട്രൈക്ക് നേരിട്ട് ഡബിളിനായി ഓടിയ ഫഖര്‍ രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് വിക്കറ്റിനു പിറകില്‍ നിന്നും ഓടിയെത്തിയ ഡികോക്ക് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു. ഇതു കണ്ട് തിരിഞ്ഞുനോക്കിയ ഫഖര്‍ ദക്ഷിണാഫ്രിക്കന്‍ താരം മര്‍ക്രാമിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയും ചെയ്തു.
ഫഖറിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഡികോക്ക് മനപ്പൂര്‍വ്വമാണ് ഇങ്ങനെയൊരു ആംഗ്യം കാണിച്ചതെന്നും അതു ചെയ്തില്ലായിരുന്നെങ്കില്‍ ഫഖര്‍ റണ്ണൗട്ടാവുമായിരുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 155 ബോൡ നിന്ന് 18 ബൗണ്ടറികളും 10 സിക്‌സറുമടക്കമാണ് 193 റണ്‍സെടുത്ത് പാക് ഓപ്പണര്‍ ക്രീസ് വിട്ടത്. ഡികോക്കിനെതിരേ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചില വിമര്‍ശനങ്ങള്‍ നോക്കാം.

ചതിയന്‍മാരുടെ അച്ഛന്‍
ഡികോക്കിനെ ലോകം മുഴുവന്‍ വിമര്‍ശിക്കുകയാണ്. ഇന്ത്യക്കാര്‍ മാത്രമാണ് അദ്ദേഹത്തെ ചതിയില്‍ അവരുടെ അച്ഛനാക്കിയിരിക്കുന്നത് എന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.
മാന്യന്‍മാരുടെ ഗെയിം കളിക്കേണ്ടത് ഈ തരത്തില്‍ അല്ലെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

ഇതു പ്രതീക്ഷിച്ചില്ല
ക്വിന്റണ്‍ ഡികോക്കില്‍ നിന്നും ഇതു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മറ്റൈാരു യൂസര്‍ പ്രതികരിച്ചു.
പാകിസ്താനും റണ്ണൗട്ടുകളും തമ്മിലുള്ള ലൗ സ്റ്റോറി തുടരുകയാണ്. ഇത്തവണ തിരക്കഥാകൃത്ത് ഡികോക്കാണ് എന്നായിരുന്നു പാകിസ്താനെ കളിയാക്കിക്കൊണ്ട് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഡികോക്ക് ശിക്ഷിക്കപ്പെടണം
ക്വിന്റണ്‍ ഡികോക്കിന്റെ പ്രവര്‍ത്തി ഐസിസി നിയമത്തിന് എതിരാണ്. ഇതിനു അദ്ദേഹം ശിക്ഷിക്കപ്പെടുക തന്നെ വേണം. ഫഖര്‍ സമാന്‍ നോട്ടൗട്ടായിരുന്നു. പിഴയായി പാകിസ്താന്‍ എക്‌സ്ട്രായായി അഞ്ചു റണ്‍സും ലഭിക്കേണ്ടിയിരുന്നുവെന്ന് ഒരു യൂസര്‍ പ്രതികരിച്ചു.
പാകിസ്താന്‍ വിക്കറ്റ് കീപ്പറാണ് ഇതു ചെയ്തിരുന്നെങ്കില്‍ ചില മല്‍സരങ്ങള്‍ ഐസിസി അയാളെ വിലക്കുമായിരുന്നുവെന്ന് മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

തെറ്റ് തന്റെ ഭാഗത്തെന്നു ഫഖര്‍
ഡികോക്കിനെ ക്രിക്കറ്റ് പ്രേമികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെങ്കിലും തെറ്റ് തന്റെ ഭാഗത്തായിരുന്നുവെന്ന് മല്‍സരശേഷം ഫഖര്‍ സമാന്‍ പറഞ്ഞിരുന്നു. തെറ്റ് എന്റേതാണ്. ക്രീസിന്റെ മറുവശത്തേക്ക് ഓടിയ ഹാരിസ് റൗഫിനെ നോക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍. ബാക്കിയുള്ള കാര്യങ്ങള്‍ മാച്ച് റഫറി തീരുമാനിക്കേണ്ടതാണ്. അതു ക്വിന്റണ്‍ ഡികോക്കിന്റെ പിഴവാണെന്നു താന്‍ കരുതുന്നില്ലെന്നും ഫഖര്‍ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications