സന്തോഷം സന്തോഷം സന്തോഷം! സഞ്ജുവിനെ ഏറ്റുവാങ്ങി ഡല്‍ഹി, പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം....
തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മലയാളത്തിന്റെ അഭിമാന താരം സഞ്ജു വി സാംസണ്‍ വീണ്ടും താരമായി. ഷെയ്ന്‍വാട്‌സണ്‍, ആരോണ്‍ ഫിഞ്ച്, സ്റ്റേയ്ന്‍, മാര്‍ട്ടിന്‍, ഗപ്റ്റില്‍, മഹേള ജയവര്‍ധന, ഡാരന്‍ സമ്മി തുടങ്ങിയ വമ്പന്‍മാരുടെ ഇടയില്‍ സഞ്ജുവിന് ലഭിച്ചത് 4.2 കോടി രൂപയാണ്.
എന്നാല്‍ ഇത്രയും തുക പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു പറയുന്നു. ലേലത്തില്‍ ഡല്‍ഹി ടീമിനോടപ്പം എത്തിയതില്‍ സന്തോഷമുണ്ടെന്ന് സഞ്ജു വ്യക്തമാക്കി. ടീമിന് വേണ്ടി തന്റെ മികച്ച പ്രകടനം കാഴ്ച വയ്്ക്കാന്‍ ശ്രമിക്കുമെന്നും 21 കാരനായ സഞ്ജു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഐ പില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചു വന്ന സഞ്ജു മികച്ച പ്രകടനമാണ് ഐപി എല്‍ ലേലത്തില്‍ മികച്ച വില നേടി കൊടുത്തതെന്ന വ്യക്തമാണ്.
സഞ്ജുവിന് വേണ്ടി മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് സഞ്ജുവിനായി അവസാന നിമഷം വരെ പൊരുതിയെങ്കിലും 4.2 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു.

അതിയായ സന്തോഷം
ലേലത്തില്‍ 4.2 കോടി ലഭിക്കുന്നമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജു പറഞ്ഞു.

മികച്ച പ്രകടനം
ഐ പില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചു വന്ന സഞ്ജു മികച്ച പ്രകടനമാണ് ഐപി എല്‍ ലേലത്തില്‍ മികച്ച വില നേടി കൊടുത്തതും. ഇതു തന്നെയാണ് സഞ്ജുവിന് വേണ്ടി ടീമുകള്‍ പൊരുതിയതും.

പൊരുതി നേടിയ വില
സഞ്ജുവിന് വേണ്ടി മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് സഞ്ജുവിനായി അവസാന നിമഷം വരെ പൊരുതിയെങ്കിലും 4.2 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു.

അണി നിരന്നത് ബഹുകേമന്‍മാരോടപ്പം
ഐപി എല്‍ ലേലത്തിനായി സഞ്ജു അണിനിരന്നത് ക്രിക്കറ്റിലെ ബഹുകേമന്‍മാരോടപ്പമാണ്. ഷെയ്ന്‍വാട്‌സണ്‍, ആരോണ്‍ ഫിഞ്ച്, സ്റ്റേയ്ന്‍, മാര്‍ട്ടിന്‍, ഗപ്റ്റില്‍, മഹേള ജയവര്‍ധന, ഡാരന്‍ സമ്മി തുടങ്ങിയ വമ്പന്‍മാരുടെ ഇടയില്‍ സഞ്ജുവിന് ലഭിച്ചത് 4.2 കോടി രൂപയാണ്. ഇതേ സമയം മുഖ്യ ആകര്‍ഷണമാകുമെന്ന് കരുതപ്പെട്ടിരുന്ന ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സിന് ലഭിച്ചത് 3.5 കോടി മാത്രമാണ്.

കേമന്‍മാരില്‍ സഞ്ജുവിനെക്കാള്‍ താഴ്ന്നവരുമുണ്ട്
പീറ്റേഴ്‌സിന് പുറമെ ജോസ് ബട്‌ലര്‍ 3.8 കോടി, ദിനേശ് കാര്‍ത്തിക്(2.3) സ്‌റ്റെയ്ന്‍(2.3) ഡ്വയ്ന്‍ സ്മിത്ത് (2.3) എന്നിങ്ങനെയാണ് ലേലവില.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications