Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് പുതിയ റോള്‍? ഇനി ഫീല്‍ഡിങ് കോച്ച്!! ഇതു സത്യമോ, അറിയാം

ഐസിസി ചാംപ്യന്‍സ് ട്രോഫി അടുത്തെത്തി നില്‍ക്കവെ ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. വരാനിരിക്കുന്ന ഭിന്നശേഷിക്കാരുടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി രോഹിത് ശര്‍മയെ നിയമിച്ചുവെന്ന വാര്‍ത്തയാണ് ആരാധകരെ ശരിക്കും ഞെട്ടിച്ചത്. ഇതോടെ രോഹിത് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയാണോയെന്നും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി കളിക്കില്ലേയെന്നു ആരാധകര്‍ ഭയപ്പെടുകയും ചെയ്തു.

പക്ഷെ പിന്നീട് യാഥാര്‍ഥ്യമെന്താണെന്നു ബോധ്യമായതോടെയാണ് അവര്‍ക്കു ആശ്വാസമായത്. രോഹിത്തിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമിച്ചുവെന്നുള്ള റിപ്പോര്‍ട്ടിനു പിന്നിലെ യാഥാര്‍ഥ്യം എന്താണെന്നു നോക്കാം.

ROHIT SHARMA

സത്യമെന്ത്?

ഭിന്നശേഷിക്കാരുടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി രോഹിത് ശര്‍മയെ നിയമിച്ചുവെന്നത് സത്യം തന്നെയാണെങ്കിലും ചെറിയൊരു ട്വിസ്റ്റുമുണ്ട്. ഇതു ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റമായ രോഹിത് ശര്‍മയല്ല, മറിച്ച് മറ്റൊരു രോഹിത് ശര്‍മയാണെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഈ പേര് വന്നതോടെ അതു യഥാര്‍ഥ ഹിറ്റ്മാന്‍ തന്നെയാണെന്നു ആരാധകരും ഉറപ്പിക്കുകയായിരുന്നു.

ശ്രീലങ്കയിലാണ് ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. ഈ മാസം 12 മുതല്‍ കൊളംബോയിലാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. നാലു ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുക. ഇന്ത്യയെക്കൂടാതെ ചിരവൈരികളായ പാകിസ്താന്‍, ആതിഥേയരായ ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവരാണ് മറ്റു ടീമുകള്‍. ഇന്ത്യയുടെ ആദ്യ പോരാട്ടം പാകിസ്താനെതിരേയാണ്.

ആരാണ് രോഹിത് ശര്‍മ?

നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ രോഹിത് ശര്‍മയെപ്പോലെ ഇപ്പോള്‍ ഫീല്‍ഡിങ് കോച്ചായി നിയമിക്കപ്പെട്ടിട്ടുള്ള രോഹിത് ശര്‍മയും ക്രിക്കറ്റര്‍ തന്നെയാണ്. 2019-2020 സീസണിനു മുമ്പ് വരെ പ്രൊഫഷണല്‍ ക്രിക്കറ്ററായിരുന്നു അദ്ദേഹം. എന്നാല്‍ കളിക്കളത്തിലേറ്റ ഗുരുതര പരിക്ക് രോഹിത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഇതോടെ ക്രിക്കറ്റ് മതിയാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനുമായി തീരുകയായിരുന്നു.

തുടര്‍ന്നാണ് രോഹിത് കോച്ചിങിലേക്കു കടക്കുന്നത്. സൈഡ്ആം സ്‌പെഷ്യലിസ്റ്റ്, ഫീല്‍ഡിങ് കോച്ച് എന്നീ റോളുകളില്‍ പുതിയ കരിയര്‍ ആരംഭിക്കുകയും ചെയ്തു. ഈ തരത്തിലുള്ള റോളുകളിലേക്കുള്ളവരുടെ ഉയര്‍ന്ന ഡിമാന്റ് പരിഗണിച്ചായിരുന്നു രോഹിത് കോച്ചിങ് കരിയറായി ഏറ്റെടുത്തത്.

ഇന്ത്യയെ വിക്രാന്ത് നയിക്കും

ഭിന്നശേഷിക്കാരുടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി വിക്രാന്ത് രവീന്ദ്ര കേനിയെയാണ് നിയമിച്ചിരിക്കുന്നത്. രവീന്ദ്ര ഗോപിനാഥ് സാന്റെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇരുവരും മുംബൈയില്‍ നിന്നുള്ളവരാണ്. വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത് മധ്യപ്രദേശില്‍ നിന്നുള്ള യോഗേന്ദര്‍ സിങും ഉത്തര്‍പ്രദേശ് താരമായ ദേവേന്ദ്ര സിങുമാണ്.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഖില്‍ റെഡ്ഡി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള രധിക പ്രസാദ്, മുംബൈ സ്വദേശിയായ ആകാഷ് അനില്‍ പാട്ടീല്‍, ഹരിയാനയില്‍ നിന്നുമുള്ള സണ്ണി ഗോയാത്, പവന്‍ കുമാര്‍, കര്‍ണാടക്കാരായ ജിതേന്ദ്ര, നരേന്ദ്ര, രാജേഷ്, ജമ്മു കാശ്മീരുകാരായ നിഖില്‍ മന്‍ഹാസ്, ആമിര്‍ ഹസ്സന്‍, മജീദ് മാഗ്രെ, മഹാരാഷ്ട്ര സ്വദേശിയായ കുനാല്‍ ദത്താത്രേയ് ഫനാസെ, രാജസ്ഥാനില്‍ നിന്നുള്ള സുരേന്ദ്ര എന്നിവരുമാണ്.

ROHIT SHARMA

രോഹിത്തിന്റെ അടുത്ത മല്‍സരം

ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയിലേക്കു വന്നാല്‍ അദ്ദേഹത്തെ അടുത്തതായി കളിക്കളത്തില്‍ കാണാനാവുക ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാവും. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നതും ഹിറ്റ്മാനായിരിക്കുമെന്നു ഉറപ്പായിരിക്കുകയാണ്.

ഇംഗ്ലണ്ടുമായി മുന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അടുത്ത മാസം ഇന്ത്യ ഏറ്റുമുട്ടുമെങ്കിലും രോഹിത് കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. അദ്ദേഹത്തിനു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Story first published: Thursday, January 9, 2025, 7:18 [IST]
Other articles published on Jan 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+