For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനുസരണയില്ല, ഇഷാന് മൂക്കുകയര്‍ ഇടാന്‍ ബിസിസിഐ! കരാര്‍ റദ്ദാക്കുമോ? അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് ഇന്ന് ഇന്ത്യന്‍ ടീമിലേക്കെത്തി നില്‍ക്കുന്നു ഇഷാന്റെ പ്രകടനം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഇഷാന്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കസറിയ താരമാണ് ഇഷാനെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

എന്നാല്‍ ജിതേഷ് ശര്‍മയെ ടി20 ടീമിലേക്ക് പരിഗണിക്കുന്നതിന്റെ അതൃപ്തിയിലാണ് ഇഷാന്‍ ദേശീയ ടീമില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് വിവരം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ഇഷാനുമായി ചര്‍ച്ച നടത്തിയതിന് ശേഷം താരത്തോട് രഞ്ജി ട്രോഫി കളിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മികവ് കാട്ടി മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. എന്നാല്‍ ഇഷാന്‍ ഇത് നിരാകരിക്കുകയാണ് ചെയ്തത്.

ഈ സീസണില്‍ ഒരു രഞ്ജി മത്സരം പോലും ഇഷാന്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മടങ്ങിവരവ് ഇഷാനെ സംബന്ധിച്ച് പ്രയാസമാണെന്ന് പറയാം. ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫി കളിച്ച് തിരിച്ചുവന്നേക്കുമെന്ന സൂചനകളുമുണ്ട്. എന്നാല്‍ ഇഷാനുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇഷാന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് പ്രയാസമായി മാറും.

എന്നാല്‍ ബിസിസിഐ ഇത്തരമൊരു കടുത്ത നീക്കത്തിന് പദ്ധതിയിടുന്നുണ്ടോ?. ബിസിസി ഐ ഒഫീഷ്യല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 'ഇതുവരെ അത്തരമൊരു കാര്യം ചര്‍ച്ചയായിട്ടില്ല. ആരുടേയും കേന്ദ്ര കരാര്‍ മാറ്റുന്നത് ഇപ്പോള്‍ ആലോചനയിലില്ല' ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. പിടി ഐയോട് സംസാരിക്കവെയാണ് പേര് വെളിപ്പെടുത്താത്ത ബിസിസി ഐ വൃത്തം നിലപാട് വ്യക്തമാക്കിയത്.

ishan kishan

അതുകൊണ്ടുതന്നെ ബിസിസിഐ പെട്ടെന്ന് ഇഷാന്റെ കരാര്‍ റദ്ദാക്കുന്ന നടപടിയിലേക്ക് നീങ്ങിയേക്കില്ല. ഇഷാന്‍ പ്രതിഭാശാലിയായ താരമാണ്. ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടാന്‍ ശേഷിയുള്ള ഇഷാനെ ഇന്ത്യ അത്ര പെട്ടെന്ന് തഴഞ്ഞേക്കില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ ഇഷാന്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. ഇഷാന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ ടീമിലേക്ക് പരിഗണിക്കുക പ്രയാസമാണ്.

ഇന്ത്യക്ക് മധ്യനിരയില്‍ ബാറ്റുചെയ്യുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ് ആവശ്യം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ബാക്കപ്പായി ശുബ്മാന്‍ ഗില്ലുമുള്ളപ്പോള്‍ ഇഷാന് അവസരം ലഭിക്കുക പ്രയാസമാവും. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇഷാനെ തഴയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപില്‍ ഇഷാന്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ പരിശീലനം നടത്തുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു.

ഐപിഎല്ലിലെ ഇഷാന്റെ പ്രകടനം നിര്‍ണ്ണായകമാവും. ബാറ്റുകൊണ്ടുസ്ഥിരത കാട്ടാനായാല്‍ ഇഷാന് ടി20 ലോകകപ്പിലേക്കും ഇന്ത്യ വിളി നല്‍കിയേക്കും. അല്ലാത്ത പക്ഷം ജിതേഷ് ശര്‍മക്കൊപ്പം മറ്റൊരു വിക്കറ്റ് കീപ്പറെത്തിയേക്കും. സഞ്ജു സാംസണെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല. സ്ഥിരതയില്ലാത്ത സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചാല്‍ അത് വലിയ തിരിച്ചടി നല്‍കിയേക്കും. അഫ്ഗാന്‍ പരമ്പരയിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

ദ്രുവ് ജുറേല്‍ അപ്രതീക്ഷിതമായി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇഷാന്‍ കിഷനും സഞ്ജുവിനും ദ്രുവ് ജുറേലിനുമെല്ലാം വരുന്ന ഐപിഎല്ലാണ് നിര്‍ണ്ണായകം. മികവ് കാട്ടാന്‍ ആര്‍ക്കൊക്കെ സാധിക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. നിലവില്‍ ഇഷാന് തിരിച്ചുവരവ് സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ കരാര്‍ റദ്ദാക്കിയെന്നത് അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടാണെന്ന് തന്നെ പറയാം.

Story first published: Wednesday, February 14, 2024, 11:24 [IST]
Other articles published on Feb 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+