For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ കരിയര്‍ തീര്‍ന്നേക്കും!! എല്ലാം ഗംഭീറിന്റെ പ്ലാന്‍? ലോകകപ്പിന് മുമ്പ് വിരമിപ്പിക്കും

2027ലെ അടുത്ത ഐസിസി ഏകദിന ലോകകപ്പില്‍ കൂടി ഇന്ത്യന്‍ കുപ്പായമണിഞ്ഞ് വിരമിക്കുകയെന്ന സ്വപ്‌നവായാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നോട്ടു പോവുന്നത്. പക്ഷെ 38ലേക്കുന്ന അദ്ദേഹത്തിനു ലോകകപ്പാവുമ്പോളേക്കും 40 വയസ്സാവും. അതുകൊണ്ടു തന്നെ ആ പ്രായത്തിലും ഫിറ്റ്‌നസും ഫോമുമെല്ലാം കാത്തുസൂക്ഷിക്കുകയെന്ന വലിയൊരു വെല്ലുവിളിയാണ് ഹിറ്റ്മാന് മുന്നിലുള്ളത്.

ടീം ഇന്ത്യക്കു രണ്ടു ഐസിസി ട്രോഫികള്‍ സമ്മാനിച്ച രോഹിത്തിന് 2027ലെ ലോകകപ്പും നേടിത്തരാനായാല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ലോക റെക്കോര്‍ഡിനൊപ്പവും എത്താന്‍ സാധിക്കും. പക്ഷെ അടുത്ത ലോകകപ്പിനു മുമ്പ് രോഹിത്തിനെ കളി നിര്‍ത്താന്‍ നിബന്ധിതനാക്കാനുള്ളം അണിയറയില്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം മനോജ് തിവാരി.

ROHIT SHARMA

പുതിയ പരിഷ്‌കാരം സംശയകരം

രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് നിലവാരത്തിനെതിരേയും പലപ്പോഴും ചോദ്യങ്ങളുയര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഇതേ കെണിയില്‍ കുരുക്കി അദ്ദേഹത്തെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു മനോജ് തിവാരി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്നതിനായി പുതുതായി കൊണ്ടു വന്ന ബ്രോങ്കോ ടെസ്റ്റ് (Bronko Test) അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

വിരാട് കോലിയെ 2027ലെ ഐസിസി ഏകദിന ലോകകപ്പിന്റെ പ്ലാനുകളില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. പക്ഷെ രോഹിത് ശര്‍മയെയും ഇതേ രീതിയില്‍ ലോകകപ്പിലേക്കു പരിഗണിക്കുമോയെന്നതില്‍ സംശയമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നടന്നു കൊണ്ടിരിക്കുന്ന ഓരോ കാല്യങ്ങളും ഞാന്‍ സൂക്ഷ്
മമായി നിരീക്ഷിക്കാറുണ്ട്.

ഭാവിയില്‍ ഇന്ത്യന്‍ ടീമിനു ആവശ്യമില്ലാത്ത രോഹിത് ശര്‍മയെ പോലെയുള്ള കളിക്കാര്‍ക്കു വേണ്ടിയുള്ളതാണ് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു കൊണ്ടു വന്നിരിക്കുന്ന ബ്രോങ്കോ ഫിറ്റ്‌നസ് ടെസ്റ്റെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ തരത്തില്‍ തങ്ങള്‍ക്കു വേണ്ടാത്തവരെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഫിറ്റ്‌നസ് ടെസ്റ്റ് അവതരിപ്പിച്ചിട്ടുള്ളതന്നും തിവാരി വിശദമാക്കി.

നീക്കത്തിന് പിന്നിലാര്?

ഇന്ത്യന്‍ കളിക്കാരുടെ ഫിറ്റ്‌നസ് അളക്കുന്നതിനായി നിലവില്‍ ബിസിസിഐയുടെ യോ യോ ടെസ്റ്റുണ്ട്. അതിനു പുറമെയാണ് റഗ്ബി താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കായി ഉപയോഗിച്ചു വരുന്ന ബ്രോങ്കോ ടെസ്റ്റും ഇന്ത്യന്‍ ക്രിക്കറ്റിലേക്കു കൊണ്ടുവരുന്നത്. ഇത്തരമൊരു പുതിയ പരിഷ്‌കാരം നടപ്പിലാക്കാനുള്ള സമയത്തെയും മനോജ് തിവാരി ചോദ്യം ചെയ്തിരിക്കുകയാണ്.

GAUTAM GAMBHIR

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ പുതിയ കോച്ചായി ചുമതലയേറ്റത്. പക്ഷെ ഇപ്പോള്‍ ബ്രോങ്കോ ടെസ്റ്റ് ഇന്ത്യന്‍ ടീമിലും പരീക്ഷിക്കാനുള്ള നീക്കത്തിന് പിന്നില്‍ പുതിയ സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ചായ അഡ്രിയാന്‍ ലെ റോക്‌സാണ്. ഇതു രണ്ടാം തവയണയാണ് അദ്ദേഹം ദേശീയ ടീമില്‍ ഈ റോളിലെത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ള ബ്രോങ്കോ ടെസ്റ്റ് വളരെ ബുദ്ധിമുട്ടേറിയ ഫിറ്റ്‌നസ് ടെസ്റ്റായിരിക്കുന്നു തിവാരി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ എന്തിന് ഇത്തരമൊരു പുതിയ പരിഷ്‌കാരം കൊണ്ടു വന്നുവെന്നതാണ് ചോദ്യം.

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി ചുമതലയേറ്റ ആദ്യ പരമ്പരയ്ക്കു മുമ്പ് തന്നെ എന്തുകൊണ്ടു ഇതു ചെയ്തില്ല? ഇതു ആരുടെ ഐഡിയയാണ്? ആരാണ് ഇതു പരിചയപ്പെടുത്തിയത്? ആരാണ് ബ്രോങ്കോ ടെസ്റ്റ് നടപ്പാക്കാന്‍ നിര്‍ബന്ധിതരാക്കിയത്? എന്നെ സംബന്ധിച്ച് ഇവയെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.

പക്ഷെ രോഹിത് ശര്‍മയെ സംബന്ധിച്ച് ഈ ബ്രോങ്കോ ടെസ്റ്റ് വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹം കഠിധ്വാനം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ ബ്രോങ്കോ ടെസ്‌റ്റെന്ന കടമ്പ രോഹിത് കടക്കാനിടയില്ലെന്നു തിവാരി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Story first published: Tuesday, August 26, 2025, 10:48 [IST]
Other articles published on Aug 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+