Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA:' അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍, മൂന്ന് പേര്‍ ഫോം ഔട്ട്', ഇന്ത്യയുടെ പദ്ധതികള്‍ക്കെതിരേ സല്‍മാന്‍ ബട്ട്

1

കറാച്ചി: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് ബാക്കിയായത് വലിയ നിരാശയാണ്. സെഞ്ച്വൂറിയനില്‍ നടന്ന ആദ്യ മത്സരം ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയിട്ടും അടുത്ത രണ്ട് മത്സരവും തോറ്റ ഇന്ത്യ പരമ്പര കൈവിട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ഇതുവരെയുള്ള ടീമുകളെ പരിഗണിക്കുമ്പോള്‍ അല്‍പ്പം ദുര്‍ബലരായ ടീമായിരുന്നു ഇത്തവണത്തേത്. എന്നാല്‍ അതിനെ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി.

പരിക്ക് മൂലം പല പ്രമുഖ താരങ്ങളില്ലാത്തതും ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും പ്രധാന പ്രശ്‌നം ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്തമില്ലായ്മയാണ്. സീനിയര്‍ താരങ്ങള്‍ മോശം ഫോമിലായിരുന്നിട്ടും മാറ്റങ്ങള്‍ക്ക് ധൈര്യം കാട്ടാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. മികച്ച യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുണ്ടായിട്ടും ഇന്ത്യ അവരെ പരിഗണിച്ചില്ല. ഇത് ടീമിന് തിരിച്ചടിയായി മാറുകയും ചെയ്തു.

1

ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടീമിന്റെ പദ്ധതികളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. അഞ്ച് ബാറ്റ്‌സ്മാന്‍മാരെ മാത്രമാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഫോം ഔട്ടിലായിരുന്നു. എന്നിട്ടും ഇന്ത്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരെ മാത്രമാണ് പരിഗണിച്ചതാണ് തിരിച്ചടിയായതെന്നാണ് സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടത്.

'ഇന്ത്യ തങ്ങളുടെ പദ്ധതികളെക്കുറിച്ച് പുനര്‍ചിന്ത നടത്തേണ്ടതായുണ്ട്. പരിചയസമ്പത്തും ഫോമും ഒരുപോലെ പരിഗണിക്കണം. മികച്ച ഫോമിലുള്ള താരങ്ങളുണ്ടായിരുന്നിട്ടും ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പരിഗണിച്ചത്. പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യ ഫോമിലുള്ള താരങ്ങളെ തഴഞ്ഞ് അനുഭവസമ്പന്നരായ താരങ്ങളെയാണ് പരിഗണിച്ചത്. അഞ്ച് ബാറ്റ്‌സ്മാന്‍മാരെ മാത്രമാണ് ഇന്ത്യ പരിഗണിച്ചത്. ഇതില്‍ത്തന്നെ മൂന്ന് പേരുടെ ഫോം ചോദ്യം ഉയര്‍ത്തുന്നതാണ്. ഇതാണ് ഇന്ത്യക്ക് തിരിച്ചടിയായത്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

2

രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരിക്കിന്റെ പിടിയിലായി. രണ്ടാം മത്സരത്തിനിടെ പേസര്‍ മുഹമ്മദ് സിറാജിനും പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നു. ഇത് ഇന്ത്യയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യ നിലവിലെ താരങ്ങളുടെ ഫോം പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ സീനിയര്‍ താരങ്ങളെ കണ്ണടച്ച് വിശ്വസിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറി.

'രോഹിത് ശര്‍മ ടീമിലുണ്ടാവുകയും വിരാട് കോലി ഫോമിലായിരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യം ഇത്രത്തോളം എടുത്തുകാട്ടുകയില്ലായിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് രോഹിത് ടീമിലില്ല. കോലി ഭേദപ്പെട്ട ഫോമിലായിരുന്നെങ്കിലും വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ മറ്റുള്ള താരങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല'-സല്‍മാന്‍ ബട്ട് പറഞ്ഞു.

3

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പുജാരയുടെയും രഹാനെയുടെയും ഫോം ചര്‍ച്ചയായിരുന്നു. രണ്ട് താരങ്ങളും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന അവസ്ഥയിലാണ് ദക്ഷിണാഫ്രിക്കയിലേക്കെത്തിയത്. കൂടാതെ കോലിയുടെ സമീപകാലത്തെ പ്രകടനവും പ്രതീക്ഷ നല്‍കുന്നതല്ലായിരുന്നു. ഈ അവസരത്തില്‍ ഇന്ത്യ ബാറ്റിങ് കരുത്തുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ നിലവിലെ സീനിയര്‍ താരങ്ങളില്‍ ഇന്ത്യ അമിത ആത്മവിശ്വാസം കാട്ടിയത് വലിയ തിരിച്ചടിയായി.

ഇന്ത്യയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യവും ബട്ട് ചൂണ്ടിക്കാട്ടി. 'പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യയുടെ പേസര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ബുംറയൊഴികെ മറ്റുള്ളവര്‍ക്ക് മികച്ച പേസ് കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ ആക്രമണത്തിന് വലിയ വീര്യമില്ലായിരുന്നു. പന്തിന് സ്വിങ് ലഭിക്കാത്ത സാഹചര്യത്തില്‍ ഷമിക്കും വലിയ മികവ് കാട്ടാനായില്ല. മുഹമ്മദ് സിറാജിനെ ഇന്ത്യക്ക് മിസ് ചെയ്തു'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു. എന്തായാലും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, January 15, 2022, 12:39 [IST]
Other articles published on Jan 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+