Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയുടെ ലോക 11 vs ധോണിയുടെ ലോക 11, പോരടിച്ചാല്‍ ആര് നേടും? ഈ മത്സരം ഞെട്ടിക്കും

ലോക ക്രിക്കറ്റിലേക്ക് നിരവധി പ്രതിഭകളെ സമ്മാനിച്ച ടീമാണ് ഇന്ത്യ. എല്ലാ കാലത്തും മികച്ച താരസമ്പത്ത് ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവാറുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ താരസമ്പത്ത് മറ്റേത് ടീമിനെക്കാളും ഒരുപടി മുകളിലാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്ന് പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ എടുത്തു പറയാവുന്ന രണ്ട് നായകന്മാര്‍ എംഎസ് ധോണിയും സൗരവ് ഗാംഗുലിയുമാണ്.

ധോണി മൂന്ന് തവണ ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുത്ത നായകനാണ്. എന്നാല്‍ ഗാംഗുലിക്ക് ഇതുവരെ ഇന്ത്യയെ ഐസിസി കിരീടം ചൂടിക്കാനായിട്ടില്ല. എങ്കിലും ആരാധക മനസിലെ സൂപ്പര്‍ ഹീറോയായ പരിശീലകനാണ് ഗാംഗുലി. ഇരുവരുടേയും ക്യാപ്റ്റന്‍സിക്ക് കീഴില്‍ ലോക 11 പരിഗണിച്ച് ഏകദിനം കളിച്ചാല്‍ ഏത് ടീമാവും ജയിക്കുക? രണ്ട് ടീമുകളുടേയും പ്ലേയിങ് 11ലെ താരങ്ങളെ പരിഗണിച്ച് വിലയിരുത്താം. ധോണി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ഗൗതം ഗംഭീറുമാണ്.

രണ്ട് പേരും മികച്ച റെക്കോഡുള്ള താരങ്ങളാണ്. രോഹിത് മൂന്ന് തവണ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരമാണ്. മൂന്നാം നമ്പറില്‍ വിരാട് കോലിയാണ്. ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാനായ കോലി ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ താരമാണ്. നാലാം നമ്പറില്‍ കെ എല്‍ രാഹുലിനാണ് അവസരം. മധ്യനിരയിലും ടോപ് ഓഡറിലും മികച്ച ബാറ്റിങ് റെക്കോഡുള്ള ഇന്ത്യന്‍ താരമാണ് രാഹുല്‍. അഞ്ചാം നമ്പറില്‍ എംഎസ് ധോണിയാണുള്ളത്.

വിക്കറ്റ് കീപ്പറായും നായകനായും ധോണിയുണ്ടാവുമ്പോള്‍ ആറാം നമ്പറില്‍ ഫിനിഷറായി ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഹാര്‍ദിക് പന്തുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ്. ഏഴാം നമ്പറില്‍ വസിം അക്രമാണുള്ളത്. പാകിസ്താന്റെ ഇതിഹാസ പേസറാണ് വസിം അക്രം. റിവേഴ്സ് സ്വിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

sachin tendulkar

എട്ടാം നമ്പറില്‍ ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ പേസറായ സഹീര്‍ ഖാനാണുള്ളത്. യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റായ താരമാണ് സഹീര്‍. ഒമ്പതാം നമ്പറില്‍ മുന്‍ ഓസീസ് പേസറും ഇതിഹാസവുമായ ഗ്ലെന്‍ മഗ്രാത്താണുള്ളത്. 10ാം നമ്പറില്‍ മുന്‍ പാക് പേസ് ഇതിഹാസം ഷുഹൈബ് അക്തറാണുള്ളത്. 11ാം നമ്പറില്‍ മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമുണ്ട്.

മറുവശത്ത് ഗാംഗുലിയുടെ 11ന്റെ ഓപ്പണര്‍മാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ്. രണ്ട് പേരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള ഓപ്പണര്‍മാരാണ്. മൂന്നാം നമ്പറില്‍ മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസവും നായകനുമായ റിക്കി പോണ്ടിങ്ങാണ്. ഏകദിനത്തില്‍ മികച്ച റെക്കോഡ് പോണ്ടിങ്ങിന് അവകാശപ്പെടാം. നാലാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിനാണ് അവസരം. ഇന്ത്യയുടെ ക്ലാസിക് ബാറ്റ്സ്മാനായിരുന്ന ദ്രാവിഡ് മധ്യനിരയില്‍ മികച്ച പ്രകടനം അവകാശപ്പെടാനാവുന്ന താരമാണ്.

അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് അവസരം. ഇടം കൈയന്‍ ബാറ്റ്സ്മാനും സ്പിന്നറുമായ യുവരാജ് സിങ് ലോകകപ്പ് ഹീറോയായ താരമാണ്. ആറാം നമ്പറില്‍ ജാക്സ് കാലിസാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറായ കാലിസ് എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഏഴാം നമ്പറില്‍ ഹര്‍ഭജന്‍ സിങ്ങിനാണ് സ്ഥാനം.

എട്ടാം നമ്പറില്‍ ജസ്പ്രീത് ബുംറയാണുള്ളത്. ഒമ്പതാം നമ്പറില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്്റ്റാര്‍ക്കും പത്താം നമ്പറില്‍ ട്രന്റ് ബോള്‍ട്ടുമാണുള്ളത്. 11ാമനായി ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയും എത്തും. ഇത്തരമൊരു പോരാട്ടം ഒരിക്കലും നടക്കാന്‍ സാധ്യതയില്ലെങ്കിലും നടന്നിരുന്നെങ്കില്‍ തീപാറുന്ന പോരാട്ടം കാണാമായിരുന്നു.

Story first published: Monday, July 8, 2024, 18:40 [IST]
Other articles published on Jul 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+