ലോകകപ്പില്‍ കാര്‍ത്തിക് അല്ല, ധോണിതന്നെ; എന്തുകൊണ്ടെന്ന് സെവാഗ് പറയുന്നു
ദില്ലി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകള്‍ക്ക് സമയമായിട്ടില്ലെങ്കിലും ധോണി തന്നെയാണ് അതിന് യോഗ്യനെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറയുന്നു. എന്തുകൊണ്ട് ധോണിതന്നെയെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിശദീകരിക്കുന്നുണ്ട്.
സിന്ധുവിന്റെ അമ്മയും സൈനയുടെ അച്ഛനും; കോമണ്‍വെല്‍ത്തില്‍ പങ്കെടുക്കാന്‍ 325 അംഗ സംഘം
ഒരു യുവതാരമായിരിക്കുമ്പോള്‍ 2003ലെ തന്റെ ലോകകപ്പില്‍ ഗാംഗുലിയായിരുന്നു ക്യാപ്റ്റന്‍. അന്ന്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ ടീമിലുണ്ടായിരുന്നു. ഇവരുടെ അനുഭവ പരിചയം തന്നെ ഏറെ സഹായിച്ചെന്ന് സെവാഗ് ചൂണ്ടിക്കാട്ടുന്നു. ഈ രീതിയില്‍ ഇപ്പോഴത്തെ യുവതാരങ്ങള്‍ക്ക് വഴികാട്ടാന്‍ ധോണി ടീമില്‍ വേണമെന്നാണ് സെവാഗിന്റെ അഭിപ്രായം.

ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനലില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഇതോടെ ധോണിക്കു പകരം കാര്‍ത്തിക് ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകണമെന്ന് പലഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ അവസരത്തിലാണ് സെവാഗിന്റെ പ്രതികരണം.
പഴയ ഫോമിലേക്കും വെടിക്കെട്ട് ബാറ്റിങ്ങിലേക്കും മടങ്ങിയെത്താന്‍ കഴിയാത്ത ധോണി വിക്കറ്റ് കീപ്പിങ്ങിലെ പ്രതിഭകൊണ്ടും കളി വിലയിരുത്താനുള്ള പരിചയ സമ്പന്നതകൊണ്ടുമാണ് ഇപ്പോള്‍ ടീമില്‍ നിലനില്‍ക്കുന്നത്. വരാനിരിക്കുന്ന ഐപിഎല്ലും പിന്നീടുള്ള പരമ്പരകളും ധോണിയുടെ ലോകകപ്പ് സാധ്യതയ്ക്ക് നിര്‍ണായകമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications