Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2018ല്‍ ധോണി ഉദിച്ചുയര്‍ന്നു, യുവരാജ് മങ്ങി; ഇതിഹാസങ്ങള്‍ ഇങ്ങനെ

മുംബൈ: പ്രായം ഒരു വെല്ലുവിളിയേയല്ല എന്ന് ഒരുവട്ടം കൂടി തെളിയിച്ച് കൊണ്ടാണ് എംഎസ് ധോണിയും ചെന്നൈ പടയും ഫൈനല്‍ വരെ പടവെട്ടി എത്തിയതും, കിരീടം ചൂടിയതും. 2018 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കപ്പ് നേടിയതിന് പിന്നില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയും, ബാറ്റ് കൊണ്ടുള്ള പ്രകടനവും സുപ്രധാനമായി. മൂന്നാം തവണ ടീം കപ്പ് നേടിയപ്പോള്‍ സ്വയം നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും, തിരുത്തിക്കുറിക്കുകയും ചെയ്തു ഈ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

ipl

ധോണിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സീസണില്‍ കൂടുതല്‍ തവണ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന പദവിയില്‍ മുംബൈയുടെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കൂള്‍ ക്യാപ്റ്റന്‍ നിലയുറപ്പിച്ചു. 16 മത്സരങ്ങളില്‍ നിന്നും 455 റണ്‍ നേടിയപ്പോള്‍ 3 അര്‍ദ്ധശതകങ്ങളും, 30 സിക്‌സും, 24 ബൗണ്ടറികളും അകമ്പടിയായി. ടൂര്‍ണമെന്റില്‍ 4000 റണ്‍ തികയ്ക്കുന്ന ഏഴാമത്തെ താരവുമായി അദ്ദേഹം.

ധോണി തകര്‍ത്തപ്പോള്‍ മറുവശത്ത് ഇന്ത്യന്‍ സഹതാരം യുവരാജ് സിംഗിന്റെ തകര്‍ച്ചയാണ് ഐപിഎല്‍ 2018 സാക്ഷ്യംവഹിച്ചത്. ഐപിഎല്‍ മത്സരങ്ങളില്‍ പഴയ പ്രതാപം പുറത്തെടുക്കാന്‍ കഴിയാതെ കുഴയുന്ന താരം ആരാധകര്‍ക്ക് വേദനയായി മാറി. ട്വന്റി20യിലാണ് യുവരാജ് തന്റെ മികവ് പരിപൂര്‍ണ്ണമായി പ്രകടിപ്പിച്ചത്. എന്നാല്‍ പല ടീമുകളില്‍ കളിച്ചിട്ടും ഐപിഎല്ലില്‍ ഇത് കീഴോട്ടായിരുന്നു. ഒടുവില്‍ ഇക്കുറി പലപ്പോഴും ടീമില്‍ പോലും അവസരം കിട്ടാതെയും, കിട്ടുമ്പോള്‍ വിക്കറ്റ് തുലച്ചും യുവി ഭാരമായി മാറി.

IPL 2018: ഇത് ധോണിയുടെ ചാണക്യതന്ത്രങ്ങക്ക് കിട്ടിയ കിരീടത്തിളക്കം | Oneindia Malayalam

ആറ് ഇന്നിംഗ്‌സുകളില്‍ 65 റണ്‍ സ്മാത്രമാണ് താരം നേടിയത്. പന്ത് കൃത്യമായി ബാറ്റില്‍ കൊള്ളിക്കാന്‍ പോലും കഴിയാതെ കുഴയുന്ന യുവരാജ് സിംഗ് ഈ സീസണിലെ നൊമ്പക്കാഴ്ചയായി. തോറ്റ് പുറത്തായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പട്ടികയില്‍ ഏഴാമതാണ് അവസാനിച്ചത്.

Story first published: Tuesday, May 29, 2018, 8:44 [IST]
Other articles published on May 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+