Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി പ്രതീക്ഷ കൈവിട്ടിട്ടില്ല... വിരമിക്കലിനെ കുറിച്ച് ചോദിച്ചാല്‍ ദേഷ്യം! പറഞ്ഞത് സുഹൃത്ത്

മുംബൈ: മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ക്രിക്കറ്റിലേക്കു മടങ്ങിവരാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കു കൊറോണ വൈറസ് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഐപിഎല്‍ ഇനി ഈ വര്‍ഷം നടക്കുമോയെന്ന കാര്യം പോലും സംശയമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ന്യൂസിലാന്‍ഡിനെതിരേയുള്ള ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ലോകകപ്പില്‍ നിന്നു ഇന്ത്യ പുറത്തായതോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുകയായിരുന്നു.

dhoni

മാസങ്ങള്‍ക്കു ശേഷം ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി. അതിനിടെയാണ് വൈറസ് ബാധ രാജ്യത്തെ കീഴടക്കിയത്. ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അടുത്ത സുഹൃത്ത്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിക്കലിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മാഹിക്കു ദേഷ്യം പിടിക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള, വേഗമുള്ള വിക്കറ്റ് കീപ്പര്‍ താന്‍ തന്നെയാണെന്നു ധോണി ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നുവെന്നു സുഹൃത്ത് പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രിക്കറ്റിലേക്കു മടങ്ങിവരാനുള്ള കഠിനാധ്വാനത്തിലായിരുന്നു ധോണി. എന്നാല്‍ അപ്രതീക്ഷിതമായി ഇപ്പോള്‍ എല്ലാം നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഇത്രയും ഇച്ഛാശക്തിയോടെ, കഠിനമായി അവന്‍ പരിശീലനം നടത്തുന്നത് മുമ്പൊരിക്കലും താന്‍ കണ്ടിട്ടില്ല. പ്രായം കൂടിക്കൊണ്ടിരിക്കുകയാണെന്നു ധോണിക്കറിയാം. അതുകൊണ്ടു തന്നെയാണ് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനു വേണ്ടി മുമ്പത്തേക്കാളും കൂടുതല്‍ സമയം പരിശീലനം നടത്തുന്നതെന്ന് സുഹൃത്ത് വ്യക്തമാക്കി.

നേരത്തേ ആരും പിന്തുണയ്ക്കാതിരുന്നപ്പോള്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നുവെന്ന് ധോണി തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണ ധോണിക്കുണ്ട്. അതുകൊണ്ടു തന്നെ ശക്തമായ തിരിച്ചുവരവ് ധോണി നടത്തുമെന്നാണണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യക്കു വേണ്ടി ധോണി ഇനിയും തുടര്‍ന്നു കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കിയിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അദ്ദേഹം. ലോക ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ വളരെയേറെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജഴ്സിയില്‍ അദ്ദേഹം തുടര്‍ന്നു കളിക്കുന്നത് കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Thursday, April 2, 2020, 16:12 [IST]
Other articles published on Apr 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+