Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി അക്കാര്യത്തില്‍ മാസ്റ്റര്‍, ഇപ്പോള്‍ കോലിയും അതേ വഴിയെ... പുകഴ്ത്തി മുന്‍ പാക് താരം

കറാച്ചി: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയെയും പുകഴ്ത്തി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദ്. ക്യാപ്റ്റന്‍മാരുടെ മിടുക്ക് തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ ഇത്രയും മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ധോണി നായകസ്ഥാനമൊഴിഞ്ഞ ശേഷം മൂന്നു ഫോര്‍മാറ്റിലും മികച്ച രീതിയിലാണ് കോലി ഇന്ത്യയെ നയിക്കുന്നത്. ധോണിയെപ്പോലെ വലിയ ടൂര്‍ണമെന്റുകളിലൊന്നും ജയിക്കാന്‍ കോലിക്കായിട്ടില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച ചില റെക്കോര്‍ഡുകള്‍ അദ്ദേഹം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു.

dhoni

മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ ഇപ്പോള്‍ കരുത്തുറ്റ ടീമാണ്. ബൗളര്‍മാരെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഇന്ത്യക്കു കഴിയുന്നുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്റെ ബൗളര്‍മാരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരുന്ന കാര്യത്തില്‍ മാസ്റ്ററാണ് ധോണി. ഇപ്പോള്‍ കോലിയും ഇതു തന്നെയാണ് പിന്തുടരുന്നതെന്നും മുഷ്താഖ് വിശദമാക്കി.

ഇന്ത്യയുടെ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് മുഷ്താഖിനുള്ളത്. ചില ഉപദേശങ്ങളും അദ്ദേഹം ചഹലിനു നല്‍കുന്നു. ക്രീസിനെ ചഹല്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും കുറച്ചു കൂടി നന്നായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും മുഷ്താഖ് ഉപദേശിക്കുന്നു. ബൗള്‍ ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ബാറ്റ്‌സ്മാനേക്കാള്‍ ഒരടി മുന്നിലെത്താന്‍ ശ്രമിക്കണം. ബാറ്റ്‌സ്മാന്റെ കരുത്ത് അനുസരിച്ച് ഫീല്‍ഡിങ് പൊസിഷനെക്കുറിച്ചും മനസ്സിലാക്കണം. പന്ത് കൊണ്ടല്ല, ഫീല്‍ഡര്‍മാരെ ഉപയോഗിച്ചാണ് അറ്റാക്ക് ചെയ്യേണ്ടതെന്നു താന്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. ഈ തിയറി മനസ്സിലാക്കിയെടുത്താല്‍ ചഹലും നേട്ടങ്ങള്‍ കൊയ്യുമെന്ന് മുഷ്താഖ് വിശദമാക്കി.

chahal

പന്തില്‍ നന്നായി ഗ്രിപ്പുണ്ടെങ്കില്‍ ക്രീസിന് വൈഡായി ബൗള്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. കാരണം ഈ ആംഗിളില്‍ ഏതു മികച്ച ബാറ്റ്‌സ്മാനെയും കുഴപ്പത്തിലാക്കാന്‍ ചഹലിനു കഴിയും. ഇങ്ങനെ പന്തെറിയുമ്പോള്‍ നിന്റെ ഗൂഗ്ലി ബാറ്റ്‌സ്മാന്‍ പ്രതീക്ഷിക്കുന്നത്രയും ടേണ്‍ ചെയ്യില്ല, ഇത് വിക്കറ്റ് നേടിത്തരികയും ചെയ്യുമെന്ന് മുഷ്താഖ് നിര്‍ദേശിച്ചു. പാകിസ്താനു വേണ്ടി 52 ടെസ്റ്റുകളും 144 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

Story first published: Tuesday, May 5, 2020, 13:36 [IST]
Other articles published on May 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+