മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത പ്രതിഭയാണ് എംഎസ് ധോണി. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ലോക ക്രിക്കറ്റില്‍ തന്നെ സമാനതകളില്ലാത്ത കളിക്കാരന്‍ കൂടിയാണ് ധോണി. ഐപിഎല്ലിലും ധോണിയുടെ പ്രതിഭാവിലാസം ആരാധകര്‍ കണ്‍കുളിര്‍ക്കെ കണ്ടതാണ്. പ്രായമേറിയെങ്കിലും എത്രകോടി നല്‍കിയും ധോണിയെ ടീമിലെടുക്കാന്‍ ഇന്നും ഏതു ടീമും ആഗ്രഹിച്ചുപോകും.

താരതമ്യേന മികച്ച കളി കാഴ്ചവെച്ചിട്ടും ഇന്നേവരെ ഐപിഎല്ലില്‍ മുത്തമിടാന്‍ ഭാഗ്യമില്ലാത്ത കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമ പ്രീതി സിന്റയും ധോണി ടീമില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്. മുംബൈയില്‍ 2018 സീസണ്‍ ഫൈനലിന് മുന്‍പായി പ്രീതി തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. ധോണിയോടുള്ള ആരാധനയും പ്രീതി കഴിഞ്ഞദിവസം സമ്മതിച്ചതാണ്.
ഏത് കളിക്കാരന്‍ ടീമില്‍ വേണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഒരേയൊരു താരത്തെ താന്‍ ആഗ്രഹിക്കുന്നെന്നും അത് ധോണിയാണെന്നും ബോളിവുഡ് നടി പറഞ്ഞു. ഐപിഎല്‍ ആരംഭിക്കുമ്പോള്‍ താന്‍ ധോണിയുടെ ആരാധികയായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ കളി ധോണിയോട് തനിക്ക് ആരാധനയുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ധോണി വിരമിക്കണമെന്ന് പലഭാഗത്തുനിന്നും മുറവിളിയുണ്ടായി. എന്നാല്‍, ഈ വര്‍ഷം നോക്കൂ എത്ര മനോഹമായാണ് ധോണി കളിക്കുന്നുന്നത്. താന്‍ ആരാണെന്നത് ധോണിക്ക് ഒരിക്കലും വിളിച്ചുപറയേണ്ട ആവശ്യമുണ്ടായിട്ടില്ല, അതാണ് ധോണി. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ധോണിയാണ്. എത്രമാത്രം കൂളായാണ് ധോണി കളിയെ നേരിടുന്നതെന്നത് ഓരോ വ്യക്തിക്കും പാഠമാണെന്നും പ്രീതി വിലയിരുത്തി.