Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഐപിഎല്ലും മതിയാക്കുന്നു!! ഇത് അവസാനത്തേത്...ഞെട്ടിത്തരിച്ച് ആരാധകര്‍!!

ബംഗളൂരു: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ അവസാന ഐപിഎല്‍ ആവുമോ ഇത്തവണത്തേത്. ധോണി ഇനിയൊരു ഐപിഎല്ലില്‍ ഉണ്ടാവില്ലെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസീസ് ഇതിഹാസ താരം രംഗത്തുവന്നു. നിലവില്‍ റൈസിങ് പൂനെ ജയന്‍റ്സിനായി ഐപിഎല്ലില്‍ കളിക്കുന്ന ധോണിക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ധോണിയുടെ ഫോമിനെക്കുറിച്ച് ആശങ്കള്‍ ഉയരവെയാണ് താരം ഐപിഎല്ലിനോട് വിട പറയുമെന്ന തരത്തില്‍ ഓസീസ് താരം അഭിപ്രായപ്പെട്ടത്. 2014ല്‍ ധോണി ടെസ്റ്റില്‍ നിന്നു വിരമിച്ചിരുന്നു.

പറഞ്ഞത് സാക്ഷാല്‍ പോണ്ടിങ്

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങാണ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇതെന്ന് സൂചിപ്പിച്ചത്. എന്നാല്‍ താന്‍ ഇതു പറയുന്നത് ഒന്നിന്റെയും അടിസ്ഥാനത്തില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍ ക്യാപ്റ്റന്‍

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന പദവി ധോണിയുടെ പേരിലാണ്. ഇപ്പോള്‍ വിലക്ക് നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പമാണ് ധോണി അവിസ്മരണീയ നേട്ടങ്ങള്‍ കൊയ്തത്. ചെന്നൈയെ രണ്ടു വട്ടം കിരീടത്തിലേക്ക് നയിച്ച അദ്ദേഹം രണ്ടു തവണ ചാംപ്യന്‍സ് ലീഗ് ടി ട്വന്റിയിലും ജേതാക്കളാക്കി.

ഇപ്പോള്‍ ക്യാപ്റ്റന്‍സിയില്ല

കഴിഞ്ഞ സീസണില്‍ പൂനെയുടെ ക്യാപ്റ്റന്‍ ധോണിയായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഈ സീസണില്‍ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി നഷ്ടമായി. ഓസീസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്താണ് ഇപ്പോള്‍ പൂനെയെ നയിക്കുന്നത്.

പോണ്ടിങ് പറയുന്നു

ധോണിയെയും അദ്ദേഹത്തിന്റെ പ്രായത്തെയും നോക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇനി ഐപിഎല്ലില്‍ വീണ്ടുമൊരു ടീമിന്റെ ക്യാപ്റ്റനാവാന്‍ ധോണിക്കു കഴിയില്ലെന്നും താന്‍ വിചാരിക്കുന്നതായി പോണ്ടിങ് പറഞ്ഞു.

സ്മിത്തിനെ ക്യാപ്റ്റനാക്കിയത്

ധോണിക്കു പകരം സ്മിത്തിനെ ക്യാപ്റ്റനാക്കിയതില്‍ തെറ്റൊന്നുമില്ലെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. ടീമിന് ഗുണം ചെയ്യുമെന്ന് ഉറപ്പുള്ളതിനാലാണ് ടീം മാനേജ്‌മെന്റ് അത്തരമൊരു തീരുമാനമെടുത്തത്. അദ്ദേഹം തന്റെ റോള്‍ ഇപ്പോള്‍ ഭംഗിയായി നിറവേറ്റുന്നുമുണ്ടെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 29, 2017, 13:00 [IST]
Other articles published on Apr 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+