For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ പ്രമുഖര്‍, പക്ഷെ ഇന്ത്യക്കൊപ്പം കളിയിലെ താരമായില്ല! ആരൊക്കെ എന്നറിയാം

ടി20 ക്രിക്കറ്റ് ആധുനിക ക്രിക്കറ്റിന്റെ മുഖമാണ്. ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ ഗംഭീര റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ്. യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് വളരാന്‍ ഐപിഎല്‍ പോലുള്ള ടി20 ലീഗുകളും വഴിയൊരുക്കുന്നു. ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങള്‍ക്കും ടി20യില്‍ മികച്ച റെക്കോഡുകളാണുള്ളത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ടീമാണ് ഇന്ത്യ. അവസാനമായി കളിച്ച അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യക്കായി.

ഇന്ത്യയുടെ ടി20 ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ പ്രമുഖരായ പല താരങ്ങളേയും കാണാം. എന്നാല്‍ ടി20യില്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോകളായിട്ടും ഒരു തവണ പോലും കളിയിലെ താരാമാകാന്‍ സാധിക്കാതെ പോയ ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയാണ്. 2007ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയത്.

പിന്നീട് പല ടി20 ടൂര്‍ണമെന്റുകളിലും ഇന്ത്യക്ക് ജയം നേടിക്കൊടുക്കാന്‍ ധോണിക്കായി. ഫിനിഷര്‍ റോളിലും ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായുമെല്ലാം ധോണി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കായി ടി20 കളിച്ച് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ ധോണിക്കായിട്ടില്ല. 98 മത്സരം കളിച്ച് 1617 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ഒരു തവണ പോലും കളിയിലെ താരമാകാന്‍ സാധിച്ചില്ല.

എന്നാല്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കൊപ്പം നിരവധി തവണ അദ്ദേഹം കളിയിലെ താരമായിട്ടുണ്ട്. അവസാന ഐപിഎല്ലിലും സിഎസ്‌കെയെ കിരീടം ചൂടിക്കാന്‍ ധോണിക്കായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കായി ടി20യില്‍ കളിയിലെ താരമാകാനായിട്ടില്ല. ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ഇതിലെ മറ്റൊരാള്‍. വലിയ പ്രതീക്ഷയോടെ ഇന്ത്യ കണ്ട താരമായിരുന്നു ഖലീല്‍. എന്നാല്‍ ഇന്ത്യക്കൊപ്പം വലിയ ഭാവിസൃഷ്ടിക്കാനായില്ല.

ms dhoni

14 ടി20കളിച്ച് 13 വിക്കറ്റ് വീഴ്ത്തിയ ഖലീലിന് ഒരു തവണ പോലും കളിയിലെ താരമാകാന്‍ സാധിച്ചില്ല. ഐപിഎല്ലില്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഖലീല്‍. 43 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 57 വിക്കറ്റ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഇക്കോണമി റേറ്റ് 8ന് മുകളിലാണ്.

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തി കൈയടി നേടിയിരിക്കുന്ന താരമാണ് ശിവം ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ 15 മത്സരങ്ങളാണ് ഇന്ത്യക്കായി ടി20യില്‍ കളിച്ചത്. ഒരു ഏകദിന മത്സരവും കളിച്ചു. എന്നാല്‍ ഒരു തവണ പോലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാനായില്ല. ഏെപിഎല്ലില്‍ നിലവില്‍ സിഎസ്‌കെയുടെ താരമാണ് ദുബെ. അവസാന സീസണില്‍ ഗംഭീര പ്രകടനം നടത്തുകയും ചെയ്തു. പക്ഷെ ഇന്ത്യക്കൊപ്പം ഈ മികവ് കാട്ടാനായിട്ടില്ല.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിശ്വസ്തനായ പേസറാണ് മുഹമ്മദ് ഷമി. എന്നാല്‍ ഇന്ത്യ ടി20യില്‍ ഷമിക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. 23 ടി20യില്‍ നിന്ന് 24 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഏകദിനത്തിലും ടെസ്റ്റിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഷമി നിരവധി തവണ കളിയിലെ താരവുമായി. എന്നാല്‍ ടി20യില്‍ ഒരു തവണപോലും അദ്ദേഹത്തിന് ഈ നേട്ടത്തിലേക്കെത്താനായില്ല. ഇനി ഇന്ത്യയുടെ ടി20 ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണെന്ന് പറയാം.

മനീഷ് പാണ്ഡെയാണ് മറ്റൊരാള്‍. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് മനീഷ്. ഐപിഎല്ലില്‍ പുലിയായിരുന്നെങ്കിലും ഇന്ത്യക്കൊപ്പം വലിയ കരിയറുണ്ടാക്കാനായില്ല. ഇന്ത്യക്കായി 39 ടി20 കളിച്ച താരത്തിന് ഒരു തവണ പോലും കളിയിലെ താരമാകാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഐപിഎല്ലിലും മനീഷ് വലിയ സജീവമല്ല. ഇനിയൊരു തിരിച്ചുവരവും കടുപ്പമാണ്.

Story first published: Wednesday, August 23, 2023, 11:38 [IST]
Other articles published on Aug 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+