For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരുവും ബുംറയുമില്ല!! ഏകദിനത്തിലെ ഓള്‍ടൈം 11 ഇതു തന്നെ, തിരഞ്ഞെടുത്ത് ഗവാസ്‌കര്‍

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം അടുത്തിടെയാണ് മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. ഫൈനലില്‍ ന്യൂസിലാഡിനെ വീഴ്ത്തിയാണ് 2013നു ശേഷം ഇന്ത്യന്‍ ടീം വീണ്ടുമൊരു ചാംപ്യന്‍സ് ട്രോഫിക്കു അവകാശികളായിരിക്കുന്നത്.

1983ലായിരുന്നു ഇന്ത്യന്‍ ടീം ആദ്യമായി ഐസിസി കിരീടം ചൂടിയത്. വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തില്‍ അന്നു ഗവാസ്‌കറുമുണ്ടായിരുന്നു. ഇപ്പോള്‍ ഇന്ത്യാ ടുഡേയുമായി സംസാരിക്കവെയാണ് ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

SACHIN

സച്ചിന്‍- രോഹിത് ഓപ്പണിങ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ഇലവന്റെ ഓപ്പണിങ് ജോടികളായി സുനില്‍ ഗവാസ്‌കര്‍ തിരഞ്ഞെടുത്തിരിക്കുന്നത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയുമാണ്. മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെ തഴഞ്ഞാണ് രോഹിത്തിനെ ഗവാസ്‌കര്‍ തന്റെ ഇലവനിലുള്‍പ്പെടുത്തിയത്.

ഏകദിന ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരന്നെ റെക്കോര്‍ഡ് സച്ചിനു അവകാശപ്പെട്ടതാണ്. 18,436 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത്. രോഹിത്താവട്ടെ ഏകദിനത്തില്‍ 11,000ത്തിന് മുകളില്‍ റണ്‍സ് ഇതിനകം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. മൂന്നു ഡബിള്‍ സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ലോക റെക്കോര്‍ഡും കൂടിയാണിത്.

മൂന്നാം നമ്പറില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടുത്തിയത് ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ വരാട് കോലിയെയാണ്. ഈ ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. 51 സെഞ്ച്വറികളാണ് ഏകദിനത്തില്‍ കോലി വാരിക്കൂട്ടിയത്.

കോലിക്കു ശേഷം നാലാമനായി ഇലവനിലുള്ളത് മുന്‍ ഓള്‍റൗണ്ടര്‍ മൊഹീന്ദര്‍ അമര്‍നാഥാണ്. 1983ലെ ലോകകപ്പില്‍ സെമി ഫൈനലിലും ഫൈനലിലുമെല്ലാം പ്ലെയര്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു അദ്ദേഹം.

ഗവാസ്‌കറുടെ ഓള്‍ടൈം ഇലവനില്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ മുന്‍ ഇതിഹാസ ഓള്‍റൗണര്‍ യുവരാജ് സിങും മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമാണ്. 2011ല്‍ അവസാനമായി ഇന്ത്യ ജേതാക്കളായ ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു യുവി. ബാറ്റിങിലും ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്ന അദ്ദേഹം കിടിലന്‍ ഫീല്‍ഡറും കൂടിയാണ്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ധോണി. മൂന്നു ഐസിസി ട്രോഫികളാണ് അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചത്. തന്റെ ഇലവന്റെ നായകസ്ഥാനം ഗവാസ്‌കര്‍ ഏല്‍പ്പിച്ചിരിക്കുന്നതും ധോണിയെ തന്നെയാണ്.

JASPRIT BUMRAH

ബൗളിങില്‍ ബുംറയില്ല

സുനില്‍ ഗവാസ്‌കറുടെ ഓള്‍ടൈം ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ് ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ തഴഞ്ഞുവെന്നതാണ്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്, സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി എന്നിവരെയാണ് മൂന്നു പേസര്‍മാരായി അദ്ദേഹം ഉള്‍പ്പെടുത്തിയത്.

ഇവരില്‍ കപില്‍ ബൗളിങിനൊപ്പം ബാറ്റിങിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണ്. രണ്ടു സ്പിന്നര്‍മാരാണ് ഗവാസ്‌കറുടെ ഇലവനിലുള്ളത്. ഇതിലൊരാള്‍ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണെങ്കില്‍ മറ്റൊരാള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ്.

ഗവാസ്‌കറുടെ ഓള്‍ടൈം 11

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, മൊഹീന്ദര്‍ അമര്‍നാഥ്, യുവരാജ് സിങ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കപില്‍ ദേവ്, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് ഷമി, സഹീര്‍ ഖാന്‍.

Story first published: Tuesday, March 11, 2025, 12:41 [IST]
Other articles published on Mar 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+