പതിറ്റാണ്ടിന്റെ ഏകദിനം ടീം... നയിക്കാന്‍ ധോണി, ഇന്ത്യയില്‍ നിന്നും മൂന്നു പേര്‍
മെല്‍ബണ്‍: ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഏകദിന ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കാണ് ഈ ടീമിന്റെ ക്യാപ്റ്റനായി നറുക്കുവീണത്. കഴിഞ്ഞ ദിവസം പതിറ്റാണ്ടിന്റെ മികച്ച ടെസ്റ്റ് സംഘത്തെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയായിരുന്നു ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്.
2017ന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ധോണിയൊഴിഞ്ഞിരുന്നു. പകരം അദ്ദേഹം കോലിയെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുത്തിരിക്കുകയാണ് ധോണി. ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം കളിച്ചിട്ടില്ല.

മൂന്നു ഐസിസി ട്രോഫികള്‍
ഐസിസിയുടെ മൂന്നു ട്രോഫികളും നേടിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. ഏകദിന, ടി20 ലോകകപ്പുകളില്‍ ഇന്ത്യയെ ജേതാക്കളാക്കിയ അദ്ദേഹം ചാംപ്യന്‍സ് ട്രോഫിയും ടീമിനു നേടിത്തന്നിട്ടുണ്ട്.
ഇവയില്‍ ഏകദിന, ടി20 ലോകകപ്പുകള്‍ ധോണി ഇന്ത്യക്കു സമ്മാനിച്ചത് ഈ പതിറ്റാണ്ടിലുമായിരുന്നു. 2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ അദ്ദേഹം സെമി ഫൈനലിലുമെത്തിച്ചിരുന്നു.

ധോണിയെ പ്രശംസിച്ച് സിഎ
പതിറ്റാണ്ടിന്റെ ഏകദിന ടീ നായകനായി തിരഞ്ഞെടുത്ത ധോണിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വാനോളം പുകഴ്ത്തുകയും ചെയ്തു. ഏകദിനത്തില്‍ ഇന്ത്യന്‍ ടീം സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നു പോയത് ധോണിക്കു കീഴിലായിരുന്നു. 2011ല്‍ നാട്ടിന്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കി അദ്ദേഹം തന്റെ മഹത്വം ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറും ധോണിയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്ന് മൂന്നു പേര്‍
ധോണിയടക്കം ഇന്ത്യയില്‍ നിന്നു മൂന്നു താരങ്ങളാണ് പതിറ്റാണ്ടിന്റെ ഏകദിന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ, നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി എന്നിവരാണ് മറ്റ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.
രോഹിത്തിനൊപ്പം ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഹാഷിം അംലയാണ് ടീമിനായി ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി കോലിയും നാലാമനായി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും കളിക്കും. ടീമിലെ ഏക ഓള്‍റൗണ്ടര്‍ ബംഗ്ലാദശിന്റെ ഷാക്വിബുല്‍ ഹസനാണ്. ഓസ്‌ട്രേലിയയില്‍ നിന്നും ഒരേയൊരു താരം മാത്രമേ ഈ ടീമിലുള്ളൂവെന്നതാണ് രസകരമായ കാര്യം. പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഏക ഓസീസ് സാന്നിധ്യം.

പതിറ്റാണ്ടിന്റെ ഏകദിന ടീം
രോഹിത് ശര്‍മ, ഹാഷിം അംല, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഷാക്വിബുല്‍ ഹസന്‍, ജോസ് ബട്‌ലര്‍, എംഎസ് ധോണി (ക്യാപ്റ്റന്‍), മിച്ചെല്‍ സറ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ലസിത് മലിങ്ക, റാഷിദ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications