For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിലെ 'കള്ള' കാമുകന്മാര്‍, പറ്റിച്ചത് ഒന്നിലധികം സ്ത്രീകളെ! വിരുതന്മാര്‍ ഇവരാണ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലുള്ളവരും വലിയ ആരാധക പിന്തുണയുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇവരില്‍ മിക്കവരും അത്യാഡംഭര ജീവിതം നയിക്കുന്നവരുമാണ്. പൊതുവേ ക്രിക്കറ്റ് താരങ്ങളുടെ വ്യക്തിഗത ജീവിതത്തിലെ വിവരങ്ങള്‍ ആരാധകരുടെ ഇഷ്ട വിഷയമാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രണയവും വിവാഹവുമെല്ലാം പാപ്പരസികളുടെ പ്രധാന ചര്‍ച്ചാ വിഷയമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പല താരങ്ങളും ഒന്നിലധികം പ്രണയ ബന്ധങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ്.

ഇന്ത്യന്‍ ടീമിലെ പല പ്രമുഖരും ഒന്നിലധികം കാമുകിമാരെ പറ്റിച്ച ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നതെന്ന് പറയാം. ഇത്തരത്തില്‍ കാമുകിമാരെ വഞ്ചിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയാണ് കേമനെന്ന് പറയാം. ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന സാക്ഷിയെയാണ് ധോണി പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ ഇതിന് മുമ്പ് നിരവധി പ്രണയങ്ങള്‍ ധോണിക്കുണ്ടായിരുന്നു.

ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ പോലും ഇതില്‍ പലരേയും കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ധോണി 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് താരമായി വരുന്ന സമയത്ത് ദീപികാ പദുക്കോണുമായി പ്രണയത്തിലായിരുന്നു. അന്ന് ദീപികയ്ക്ക് ഇന്നത്തെ അത്ര സൂപ്പര്‍ താര പദവി ഇല്ലായിരുന്നു. എന്നാല്‍ ധോണിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. വൈകാതെ ധോണി ഈ പ്രണയ ബന്ധം ഉപേക്ഷിച്ചു. ഇപ്പോള്‍ ദീപിക ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ്.

ഐപിഎല്ലിന്റെ ഇടയില്‍ ധോണി റായ് ലക്ഷ്മിയുമായും പ്രണയത്തിലായിരുന്നു. പല തവണ റായ് ലക്ഷ്മി ഇവരുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പല തവണ ഈ ബന്ധം പിരിഞ്ഞതിന്റെ പേരില്‍ റായ് ലക്ഷ്മി അഭിമുഖത്തിനിടെ കരഞ്ഞിട്ടുണ്ട്. ധോണിയാണ് ഈ ബന്ധത്തില്‍ നിന്ന് പിന്മാറിയത്. ഇതിന് ശേഷം ഹസിനുമായും ധോണി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതും വിവാഹത്തിലേക്കെത്തിയില്ല.

virat kohli, anushka sharma

ഇവരെയെല്ലാം പറ്റിച്ചാണ് ധോണി സാക്ഷിക്ക് മിന്നുചാര്‍ത്തിയത്. ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍ നായകനായ വിരാട് കോലിയും പ്രണയത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. അണ്ടര്‍ 19 ക്രിക്കറ്റിലൂടെത്തന്നെ കോലി പേരെടുത്തിരുന്നു. തുടക്ക സമയത്ത് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ തമന്ന ബാട്ടിയയുമായി കോലി പ്രണയത്തിലായിരുന്നു. ഗോസിപ്പ് കോളങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്ത പ്രണയ വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ ക്രിക്കറ്റില്‍ വളര്‍ന്നപ്പോള്‍ കോലി ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

2007 സമയതത്ത് മിസ് ഇന്ത്യയായ സാറാ ജാനി ദിയാസുമായി കോലി പ്രണയത്തിലായിരുന്നു. എന്നാല്‍ കോലി ഈ ബന്ധവും വിട്ടു. ആര്‍സിബിക്കായി കളിച്ച് തുടങ്ങിയ സമയത്ത് മോഡലായ സഞ്ജന ഗല്‍റാണിയുമായി കോലി ഡേറ്റിങ്ങിലായിരുന്നു. എന്നാല്‍ ഇതും വിവാഹത്തിലേക്കെത്തിക്കാന്‍ കോലി താല്‍പര്യം കാട്ടിയില്ല. ഇസബെല്ല ലീതിയുമായി രണ്ടുവര്‍ഷത്തോളം കോലി പ്രണയിക്കുകയും ഡേറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും ഇതും വിട്ടു.

അനുഷ്‌കയ്ക്ക് മുമ്പ് സാക്ഷി അഗര്‍വാളുമായും കോലി പ്രണയത്തിലായിരുന്നു. ഇതിനും ശേഷമാണ് കോലി അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഇന്ത്യയുടെ മുന്‍ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനും നിരവധി പ്രണയ ബന്ധങ്ങളുണ്ടായിരുന്നു. കിം ശര്‍മയും യുവരാജും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ദീപികാ പദുക്കോണും യുവിയും തമ്മിലും പ്രണയത്തിലായിരുന്നു.

ഈ ബന്ധത്തില്‍ നിന്നും യുവി പിന്മാറി. ദീപികയെ സിനിമയിലേക്കെത്തിച്ചത് യുവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേഹ ദുപിയ, റിയ സെന്‍ എന്നിവരേയും യുവി സ്‌നേഹിച്ച് വഞ്ചിച്ചു. ഹസല്‍ കീച്ചിനെയാണ് യുവി വിവാഹം കഴിച്ചത്. അര്‍ബുദം ബാധിച്ച ശേഷമാണ് യുവിയുടെ വിവാഹം കഴിഞ്ഞത്. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബ്രിട്ടീഷ് മോഡലായ സോഫിയ ഹയാത്തിനെ പ്രണയിച്ച് വഞ്ചിച്ച ശേഷമാണ് റിതികയെ പ്രണയിച്ചതും വിവാഹം കഴിച്ചതും.

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ഇഷ ഗുപ്തയുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചാണ് നഡാഷ സ്റ്റാന്‍കോവിച്ചുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ശ്രുതി ഹാസനുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചാണ് മറ്റൊരാളെ വിവാഹം ചെയ്തത്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ നായകന്‍ സൗരവ് ഗാംഗുലി നഗ്മയെ വഞ്ചിച്ചാണ് മറ്റൊരു വിവാഹം ചെയ്തത്.

Story first published: Wednesday, January 31, 2024, 21:29 [IST]
Other articles published on Jan 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+