Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, വിരാട്, രോഹിത് ഇവരില്‍ നിന്നും പഠിച്ചതെന്ത്? പഞ്ചാബ് ക്യാപ്റ്റന്‍ രാഹുല്‍ പറയുന്നു

ഐപിഎല്ലില്‍ ക്യാപ്റ്റന്നെ നിലയില്‍ കെഎല്‍ രാഹുലിന്റെ അരങ്ങേറ്റത്തെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് രാഹുല്‍ 13ാം സീസണില്‍ നയിക്കുന്നത്. ക്യാപ്റ്റനായി കസറിയാല്‍ ഇന്ത്യന്‍ ടീമിലും രാഹുലിനെ ഈ റോളില്‍ ഭാവിയില്‍ കണ്ടാല്‍ അദ്ഭുതപ്പെടാനില്ല. കാരണം വിരാട് കോലിക്കു ശേഷം ആര് എന്നതിന്റെ ഉത്തരമാവുമോ രാഹുലെന്ന് ഈ സീസണിലെ ഐപിഎല്‍ ഉത്തരം നല്‍കും.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെയും പഞ്ചാബിന്റെയും വിക്കറ്റ് കീപ്പര്‍ കൂടിയാണ് രാഹുല്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന ധോണിയുടെ ലെവലിലേക്കു രാഹുല്‍ ഉയരുമോയെന്നും കാലം തെളിയിക്കും. ധോണി, കോലി, രോഹിത് എന്നിവരുടെ കീഴിലും ഒപ്പവും കളിച്ചിട്ടുളള താരമാണ് അദ്ദേഹം. ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ ഇതു തനിക്കു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയും രാഹുലിനുണ്ട്.

മൂന്നു പേരും കേമന്‍മാര്‍

മൂന്നു പേരും കേമന്‍മാര്‍

ധോണിയുടെ ശാന്തതയും മാച്ച് വിന്നര്‍മാരാവാന്‍ ശേഷിയുള്ള താരങ്ങള്‍ക്കു നല്‍കിയിരുന്ന പിന്തുണയും വളരെ വലുതായിരുന്നു. വളരെ പാഷനോടെ ടീമിനെ നയിക്കുന്ന ക്യാപറ്റനാണ് വിരാട്. തന്റെ ടീമംഗങ്ങള്‍ കൂടുതല്‍, കൂടുതല്‍ മെച്ചപ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. രോഹിത്തും എല്ലായ്‌പ്പോഴും പാഷനോടെയാണ് കളിക്കുന്നത്. മാത്രമല്ല താരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
ധോണി വിരമിച്ചപ്പോള്‍ എല്ലാവരെയും പോലെ തനിക്കും ദുഖം തോന്നിയിരുന്നു. കുറച്ചു മല്‍സരങ്ങള്‍ കൂടി അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ഞങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു. ധോണിയുടെ ശാന്തത ഡ്രസിങ് റൂമിനെ സംബന്ധിച്ച് വളരെ വിലയേറിയതായിരുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ഒരുപാട് പ്ലാനിങ് നടത്തില്ല

ഒരുപാട് പ്ലാനിങ് നടത്തില്ല

ഒരു പാട് പ്ലാനിങ് നടത്തി കളിയില്‍ ഇറങ്ങുന്നതിനോടു തനിക്കു യോജിപ്പില്ലെന്നു പഞ്ചാബ് നായകന്‍ രാഹുല്‍ പറയുന്നു. ഐപിഎല്ലില്‍ ടീമിനെ നയിക്കുക വെല്ലുവിളിയാണെന്നും അപ്പോഴത്തെ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റനാവുകയെന്നത് താന്‍ ചിന്തിക്കുന്നതിനേക്കാള്‍ കടുപ്പമാണെന്ന് അറിയാം. വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നു കരുതി ഒരു പ്രതീക്ഷയും പേറിയല്ല ഐപിഎല്ലില്‍ ടീമിനെ നയിക്കുന്നത്. കളിയിലെ അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ചായിരിക്കും തീരുമാനങ്ങളെടുക്കുക. ഒരുപാട് പ്ലാനിങ് നടത്താന്‍ കഴിയില്ല, കാരണം അത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് ടീമിന്റെ ഭാഗം

പഞ്ചാബ് ടീമിന്റെ ഭാഗം

ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണുകളായി പഞ്ചാബ് ടീമിന്റെ ഭാഗമാണ് രാഹുല്‍. ഈ സീസണുകളില്‍ പഞ്ചാബിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും അദ്ദേഹം തന്നെയായിരുന്നുവെന്ന് നിസംശയം പറയാം. കഴിഞ്ഞ സീസണ്‍ വരെ വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ തുടങ്ങിയ രണ്ടു റോളുകളായിരുന്നു രാഹുലിന് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ക്യാപ്റ്റന്റെ അധികച്ചുമതല കൂടി അദ്ദേഹത്തിനുണ്ട്.
പഞ്ചാബിനെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയാവും 28കാരനായ രാഹുലിന്റെ ലക്ഷ്യം.
നേരത്തേ ഒരു സീസണില്‍ റണ്ണറപ്പായത് മാത്രമാണ് ഐപിഎല്ലില്‍ പഞ്ചാബിന് അഭിമാനിക്കാനുള്ള ഏക നേട്ടം. കഴിഞ്ഞ രണ്ടു സീസണുകളിലും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് പഞ്ചാബിനെ നയിച്ചത്.

Story first published: Tuesday, August 25, 2020, 13:37 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+