Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ പുറത്താക്കണമെന്ന് പറഞ്ഞ നീഷാമിനെ ധോണി പുറത്താക്കി; കളിയില്‍ വഴിത്തിരിവ്

നീഷാമിനെ ധോണി പുറത്താക്കിയത് ഇങ്ങനെ | Oneindia Malayalam

വെല്ലിങ്ടണ്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ പുറത്താക്കണമെന്ന് പറഞ്ഞ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ ജിമ്മി നീഷാമിനെ പുറത്താക്കി ധോണിയുടെ മറുപടി. വിക്കറ്റിന് പിന്നില്‍ നിന്നുള്ള ഏറിലൂടെയാണ് ധോണി നീഷാമിന്റെ വിക്കറ്റ് തെറിപ്പിച്ചത്. കളിയിലെ വഴിത്തിരിവ് കൂടിയാണ് ഈ വിക്കറ്റ് എന്നു പറയാം.
'ഇന്ത്യ പാഠം പഠിപ്പിച്ചു, അവര്‍ ലോക നിലവാരമുള്ളവര്‍'; തോല്‍വിയില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍
ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യ 49.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 44.1 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. തകര്‍ച്ചയില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അവസരോചിതമായി പോരാടിയാണ് മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ധോണി നീഷാമിനെ പുറത്താക്കിയത് വഴിത്തിരിവായി

ധോണി നീഷാമിനെ പുറത്താക്കിയത് വഴിത്തിരിവായി

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററാണ് നീഷാം. 32 പന്തില്‍നിന്നും 44 റണ്‍സെടുത്ത നീഷാം ഇന്ത്യയില്‍നിന്നും വിജയം തട്ടിയെടുക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ധോണി താരത്തെ റണ്ണൗട്ടാക്കിയത്. കേദാര്‍ ജാദവിന്റെ ഓവറില്‍ എല്‍ബിഡബ്ലു അപ്പീലിനെ അതിജീവിച്ച നീഷാം ഇല്ലാത്ത റണ്ണിനായി ഓടാന്‍ ശ്രമിച്ച് ക്രീസില്‍ തിരികെയെത്തുന്നതിന് മുന്‍പ് ധോണി നേരിട്ടുള്ള ഏറിലൂടെ പുറത്താക്കുകയായിരുന്നു.

ധോണിയെ പുറത്താക്കണമെന്ന് നീഷാം

ധോണിയെ പുറത്താക്കണമെന്ന് നീഷാം


കഴിഞ്ഞദിവസമാണ് നീഷാം ധോണിയുടെ വിക്കറ്റ് ന്യൂസിലന്‍ഡിന് നിര്‍ണായകമാകുമെന്ന് പറഞ്ഞത്. ധോണിയെ പുറത്താക്കാതെ കളി ജയിക്കാന്‍ കഴിയില്ലെന്നാണ് അഞ്ചാം ഏകദിന മത്സരത്തിന് മുന്നോടിയായി നീഷാം മുന്നറിയിപ്പ് നല്‍കിയത്. എംഎസ് ധോണി മികച്ച കളിക്കാരനാണെന്നാണ് നീഷാമിന്റെ അഭിപ്രായം. ധോണിയുടെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തെക്കുറിച്ചു പറയും. മാധ്യമങ്ങളില്‍ ചില വിമര്‍ശനങ്ങള്‍ ഉര്‍ന്നുവെങ്കിലും അത് കാര്യമാക്കേണ്ടതില്ല. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ മിടുക്കനാണ് ധോണി. ധോണിക്കെതിരെ പന്തെറിയുമ്പോള്‍ ഓരോ ബൗളര്‍മാരും മനസിലാക്കേണ്ടത് ധോണി പുറത്താകാതെ കളി ജയിക്കില്ലെന്നാണ്.

തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ

തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതീക്ഷിച്ച നിലയിലായിരുന്നില്ല കാര്യങ്ങള്‍. നാലാം ഏകദിനത്തിന് സമാനമായി രണ്ടക്കം കടക്കാനാകാതെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആണ് പുറത്തായത്. 18 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അമ്പാട്ടി റായിഡുവും വിജയ് ശങ്കറുമാണ് തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്. വിജയ് ശങ്കര്‍ 45ഉം റായിഡു 90 റണ്‍സുമെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സെടുത്തു. കേദാര്‍ ജാദവ് 34 റണ്‍സെടുത്തു.

ന്യൂസിലന്‍ഡ് ബാറ്റിങ്

ന്യൂസിലന്‍ഡ് ബാറ്റിങ്

ഇന്ത്യയുടെ സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീണതാണ് തിരിച്ചടിയായത്. കോളിന്‍ മണ്‍റോ(24), കെയ്ന്‍ വില്യംസണ്‍(39), ടോം ലതാം(37), ജെയിംസ് നീഷാം(44), മിച്ചല്‍ സാന്റ്‌നര്‍(22), മാത്യു ജെയിംസ് ഹെന്റി(17) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. റണ്‍നിരക്ക് സൂക്ഷിക്കുന്നതില്‍ വിജയിച്ചെങ്കിലും തുടരെ വിക്കറ്റ് നഷ്ടമാക്കിയത് ന്യൂസിലന്‍ഡിന്റെ തോല്‍വിക്കിടയാക്കി.

ഇന്ത്യന്‍ ബൗളിങ്

ഇന്ത്യന്‍ ബൗളിങ്

അവസാന ഓവറുകളില്‍ ബാറ്റ്‌സ്മാന്മാര്‍ ഉയര്‍ത്തിയ ആവേശം ഏറ്റെടുത്ത് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശത ഒരിക്കല്‍ക്കൂടി വിജയം കണ്ടു. യുസ്‌വേന്ദ്ര ചാഹല്‍ 3 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

വെടിക്കെട്ട് തീര്‍ത്ത് പാണ്ഡ്യ

വെടിക്കെട്ട് തീര്‍ത്ത് പാണ്ഡ്യ

അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. 22 പന്തില്‍ നിന്നും 45 റണ്‍സെടുത്ത പാണ്ഡ്യയെ ജെയിംസ് നീഷാമിന്റെ പന്തില്‍ ട്രെന്റ് ബോള്‍ട്ട് പിടിച്ചാണ് പുറത്താക്കിയത്. ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ തുണയ്‌ക്കെത്താറുള്ള ജാദവ് ഒരിക്കല്‍ക്കൂടി മികച്ച പ്രകടനം കാഴ്ചവെച്ചു. 45 പന്തില്‍ 34 റണ്‍സെടുത്താണ് ജാദവ് പുറത്തായത്.

Story first published: Sunday, February 3, 2019, 18:14 [IST]
Other articles published on Feb 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+