ക്യാപ്റ്റന്‍സി ഒഴിയാന്‍ കാരണം? ആരാധകരെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍... വെളിപ്പെടുത്തി ധോണി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി. ഐസിസിയുടെ മൂന്നു പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ലോക ക്രിക്കറ്റിലെ തന്നെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് അദ്ദേഹം. ട്വന്റി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ഏകദിന ലോകകപ്പ് എന്നിവയാണ് ധോണി രാജ്യത്തിനു സമ്മാനിച്ചത്.
2014 ഡിസംബറിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റന്‍ പദവി അദ്ദേഹം രാജിവച്ചിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാനുള്ള കാരണത്തെക്കുറിച്ച് ഇതാദ്യമായി ധോണി വെളിപ്പെടുത്തുന്നു.

ഇതുവരെ രഹസ്യമാക്കി വച്ചു
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് തികച്ചും അപ്രതീക്ഷിതമായി ധോണി നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഈ പരമ്പരയ്ക്കു ശേഷം ടെസ്റ്റില്‍ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തിരുന്നു.
2019ല്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍സിയും ധോണിയൊഴിഞ്ഞത്. നായകസ്ഥാനം രാജിവയ്ക്കാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം അന്നു വെളിപ്പെടുത്തുകയും ചെയ്തിരുന്നില്ല.

യഥാര്‍ഥ കാരണം
ഇപ്പോള്‍ നായകസ്ഥാനമൊഴിയാനുള്ള യഥാര്‍ഥ കാരണത്തക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. അന്നു തന്റെ അസിസ്റ്റന്റായിരുന്ന വിരാട് കോലിക്ക് ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ സമയം നല്‍കുന്നതിനു വേണ്ടിയാണ് ക്യാപ്റ്റന്‍സി ഒഴിഞ്ഞതെന്ന് ധോണി വെളിപ്പെടുത്തി.
2019ലെ ഏകദിന ലോകകപ്പിന് ടീമിനൊപ്പം തയ്യാറെടുക്കുന്നതിനായി കോലിക്ക് സമയം ആവശ്യമായിരുന്നു. അതു മുന്നില്‍ കണ്ടാണ് അന്നു ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം താന്‍ ഒഴിഞ്ഞതെന്നു അദ്ദേഹം പറഞ്ഞു.

ശരിയായ സമയത്ത് ഒഴിഞ്ഞു
ശക്തമായ ടീമിനെ നല്‍കിയിട്ടും ക്യാപ്റ്റനെന്ന നിലയില്‍ തയ്യാറെടുപ്പ് നടത്താന്‍ കോലിക്കു സമയം നല്‍കിയില്ലെങ്കില്‍ കാര്യമില്ല. അതുകൊണ്ടാണ് ക്യാപ്റ്റന്‍സി അദ്ദേഹത്തിനു വിട്ടുനല്‍കിയത്.
ഏറ്റവും ഉചിതമായ സമയത്തു തന്നെയാണ് താന്‍ നായകസ്ഥാനമൊഴിഞ്ഞതെന്നും ധോണി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications