Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍

jaffer

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളുടെ നിരയിലാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കൈവരിച്ച നേട്ടങ്ങളാണ് ധോണി ഈ പദവയിലെത്തിച്ചത്. നിലവില്‍ കായിക ലോകത്തെ ഏറ്റവുമധികം ആസ്തിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ ഇത്രയും ഉയരങ്ങളിലെത്തുമെന്ന് ധോണി ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

ക്രിക്കറ്റിലേക്കു ധോണി ചുവടുവച്ച കാലം മുതല്‍ തനിക്ക് അറിയാമായിരുന്നു. വളരെ ചെറിയ ആഗ്രഹങ്ങള്‍ മാത്രമേ അകാലത്തു ധോണിക്കുണ്ടായിരുന്നുള്ളൂവെന്നും അന്നു അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്നും ജാഫര്‍ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍ കൂടിയായ ജാഫര്‍ അടുത്തിടെയാണ് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

30 ലക്ഷം മാത്രം

2004ലായിരുന്നു സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ ധോണി ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്. അക്കാലത്തു ധോണിയുമായി തനിക്കു അടുപ്പമുണ്ടായിരുന്നു. വലിയ സ്വപ്‌നങ്ങളൊന്നുമില്ലാതെയാണ് ധോണി ക്രിക്കറ്റിലെത്തിയത്. കുറച്ചു മല്‍സരങ്ങളില്‍ കളിക്കുകയെന്ന ലക്ഷ്യം മാത്രമേ അന്നു ധോണിക്കുണ്ടായിരുന്നുള്ളൂ.
ക്രിക്കറ്റില്‍ നിന്നും ഒരു 30 ലക്ഷമെങ്കിലും ഉണ്ടാക്കാനാണ് തന്റെ ശ്രമമെന്നായിരുന്നു അന്നു ധോണി വെളിപ്പെടുത്തിയത്. അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തിയിട്ട് അന്ന് ഒന്നോ, രണ്ടോ വര്‍ഷം മാത്രമേ ആയിരുന്നുള്ളൂ. കുറച്ച് പണമുണ്ടാക്കിയ ശേഷം തന്റെ സ്വന്തം നാടായ റാഞ്ചിയില്‍ സമാധാനത്തോടെ, സുഖമായി ജീവിക്കുകയെന്നതാണ് സ്വപ്‌നമെന്നും ധോണി പറഞ്ഞിരുന്നതായി ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. ധോണിയെക്കുറിച്ചുള്ള ഏറ്റവും പ്രിയപ്പെട്ട ഓര്‍മ എന്താണെന്ന ചോദ്യത്തിന് മറുപടിയായാണ് ജാഫര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്രിക്കറ്റിലെ സെന്‍സേഷന്‍

വളരെ പെട്ടെന്നാണ് ധോണി ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയത്. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കിയ ശേഷം ധോണിക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പല സീനിയര്‍ താരങ്ങളും ടി20 ലോകകപ്പില്‍ നിന്നും വിട്ടു നിന്നപ്പോള്‍ ധോണിയെ ക്യാപ്റ്റനാക്കി ഒരു പരീക്ഷണ ടീമിനെ ബിസിസിഐ ഇറക്കുകയായിരുന്നു. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ധോണിയും സംഘവും കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാരായത്.
വെറും 42 ഇന്നിങ്‌സുകള്‍ കൊണ്ടു തന്നെ ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനെന്ന നേട്ടത്തിനും ധോണി അവകാശിയായിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച ബാറ്റ്‌സ്മാനായും അന്നു അദ്ദേഹം മാറിയിരുന്നു.

രണ്ടു ലോകകപ്പുകള്‍

2007ലെ ടി20 ലോകകപ്പ് വിജയം കൊണ്ടു തീര്‍ന്നില്ല ധോണിക്കു കീഴിലുള്ള അശ്വമേധം. 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും അദ്ദേഹം ഇന്ത്യയെ ചാംപ്യന്‍മാരാക്കി. 1983ല്‍ ഇതിഹാസ താരം കപില്‍ ദേവിനു കീഴില്‍ ലോക കിരീടം നേടിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ്് വിജയം കൂടിയായിരുന്നു ഇത്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്കു നേടിത്തന്നു. ഐസിസിയുടെ ഈ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റു വാങ്ങിയിട്ടുള്ള ലോക ക്രിക്കറ്റിലെ ഒരേയൊരു ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

കരിയറിന്റെ അവസാന ഘട്ടത്തില്‍

സ്വപ്‌നതുല്യമായ കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ ധോണി. ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കവെയാണ് കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റി വച്ചത്. ഇനി ഐപിഎല്‍ നടക്കുമോയെന്ന കാര്യം പോലും സംശയത്തിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. അതിനിടെ ധോണി വിരമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അടുത്ത സുഹൃത്തുകള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. അധികം വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അവര്‍ പറയുന്നു.

Story first published: Monday, March 30, 2020, 10:28 [IST]
Other articles published on Mar 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+