Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിനോ ജഡേജയോ; ധോണിക്ക് ആശങ്ക

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ആശങ്ക ബൗളിംഗില്‍. ഡെര്‍ബിഷെയറിനെതിരായ പരിശീലന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചെങ്കിലും രണ്ട് ഇന്നിംഗ്‌സിലും കൂടി വെറും അഞ്ച് വിക്കറ്റ് വീഴ്ത്താനേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നുള്ളൂ. ഇംഗ്ലണ്ട് സീനിയര്‍ ടീമിനെതിരെയും ഇരുപത് വിക്കറ്റ് വീഴ്ത്താനുള്ള വകുപ്പൊന്നും ഇന്ത്യന്‍ ബൗളര്‍മാരുടെ കയ്യിലില്ല.

ബൗളിംഗ് നിരയുടെ കുന്തമുനയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇഷാന്ത് ശര്‍മയ്ക്ക് കളിയില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. എന്നാലോ ഇഷ്ടം പോലെ നോബോളുകള്‍ എറിയുന്നുമുണ്ട്. ഇഷാന്ത് ഫോമിലല്ല എന്നത് വ്യക്തം. മീഡിയം പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഈശ്വര്‍ പാണ്ഡെ എന്നിവരിലാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് പ്രതീക്ഷകള്‍.

jadeja-ashwin

രണ്ട് പരിശീലന മത്സരങ്ങളിലായി 197 ഓവറുകള്‍ എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ 11 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. ലീസസ്റ്റര്‍ ഷെയറിന്റെയും ഡെര്‍ബിഷെയറിന്റെയും താരതമ്യേന ദുര്‍ബലമായ ബാറ്റിംഗ് നിരയ്‌ക്കെതിരെയാണ് ഇത്. ഫാസ്റ്റ് ബൗളര്‍മാരെ പ്രതീക്ഷിച്ചിരുന്നാല്‍ ഇന്ത്യയുടെ കാര്യം നടക്കുമോ അതോ കൂടുതല്‍ സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്നതാണ് ധോണിയുടെ സംശയം.

എന്നാല്‍ കുംബ്ല - ഹര്‍ഭജന്‍ ജോഡിയെപ്പോലെ എതിരാളികളില്‍ ഭീതി വളര്‍ത്തുന്ന ഒരു സ്പിന്‍ നിരയൊന്നും ഇന്ത്യയ്ക്ക് ഇല്ല. ശരാശരി സ്പിന്നറായ ജഡേജയാണ് അശ്വിനൊപ്പം സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉളളത്. ഇംഗ്ലണ്ടിലെ ഫാസ്റ്റ് ബൗളിംഗ് പിച്ചുകളില്‍ രണ്ട് സ്പിന്നര്‍മാര്‍ അധികപറ്റാണ്. പരിശീലന മത്സരത്തില്‍ കൂടുതല്‍ പന്തെറിഞ്ഞത് ജഡേജയാണ്. ബാറ്റിംഗിലെ മികവും ജഡേജയ്ക്ക് തുണയാകും. എന്നാല്‍ സ്‌പെഷലിസ്റ്റ് സ്പിന്നറില്ലാതെ ഇറങ്ങുക എന്ന വെല്ലുവിളിയാണ് അശ്വിനെ ഒഴിവാക്കിയാല്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

Story first published: Tuesday, July 8, 2014, 12:36 [IST]
Other articles published on Jul 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+