Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വിരമിക്കുന്നു! വൈകില്ല, എല്ലാം തീരുമാനിച്ചു... വെളിപ്പെടുത്തി സുഹൃത്തുക്കള്‍

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി ക്രിക്കറ്റിനോടു വിട പറയാന്‍ തയ്യാറെടുക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കളി മതിയാക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നതായും അധികം വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് ധോണി തങ്ങളോടു സൂചിപ്പിച്ചതെന്നു സുഹൃത്തുക്കള്‍ പറയുന്നു.

dhoni

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. അതിനു ശേഷം ദേശീയ ടീമില്‍ നിന്നു മാത്രമല്ല ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ധോണി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്‍ മാറ്റി വച്ചത്. ഈ വര്‍ഷം ഇനി ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യം സംശയത്തിലാണ്.

വിരമിക്കാന്‍ മാനസികമായി ധോണി തയ്യാറായിക്കഴിഞ്ഞു. അതേക്കുറിച്ച് തങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ഒഫീഷ്യലുകളുമായി ധോണി ഇതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ശരിയായ സമയത്തു തന്നെ അദ്ദേഹം ഇക്കാര്യം അവരെ അറിയിക്കുമെന്നും അടുത്ത സുഹൃത്തകള്‍ പറയുന്നു. ഐപിഎല്ലിനു മുമ്പ് എന്തായാലും ധോണി കളി നിര്‍ത്തില്ലെന്നാണ് അവര്‍ പറയുന്നത്. ഐപിഎല്ലിലെ സ്വന്തം പ്രകടനം കൂടി വിലയിരുത്തിയ ശേഷം മാത്രമേ വിരമിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ. ഐപിഎല്ലിനു വേണ്ടിയാണ് ധോണി കാത്തിരുന്നത്. ഇല്ലായിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ അദ്ദേഹം കളി നിര്‍ത്തുമായിരുന്നുവെന്നും ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരിക്കല്‍ക്കൂടി നയിക്കാനുള്ള പടയൊരുക്കത്തിലായിരുന്നു ധോണി. സിഎസ്‌കെ ടീമിനൊപ്പം ഈ മാസമാദ്യം ചേര്‍ന്ന അദ്ദേഹം കുറച്ചു പരിശീലന സെഷനുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തു കൂടുതല്‍ പേര്‍ക്കു സ്ഥിരീകരിച്ചതോടെ സിഎസ്‌കെയുടെ ക്യാംപ് റദ്ദാക്കുകയും തുടര്‍ന്നു ധോണി നാട്ടിലേക്കു മടങ്ങിപ്പോവുകയുമായിരുന്നു.

dhon2

അതേസമയം, ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കൂടി ധോണിക്കു അവസരം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു ധോണിയുടെ ബാല്യകാല കോച്ച് കേശവ് ബാനര്‍ജി പറയുന്നു. കരിയറില്‍ ധോണിയുടെ അവസാനത്തെ ടൂര്‍ണമെന്റും ഇതു തന്നെയായിരിക്കുമെന്നും ഐപിഎല്‍ റദ്ദാക്കിയാലും അദ്ദേഹത്തിന് ടീമിനും ഇടം ലഭിക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്നും ബാനര്‍ജി പറഞ്ഞിരുന്നു.

Story first published: Saturday, March 28, 2020, 15:03 [IST]
Other articles published on Mar 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+