ജനിച്ചതുതന്നെ അതിനായാണ്; മെല്‍ബണിലെ മാസ്റ്റര്‍ ക്ലാസിന് ധോണിക്ക് കളിക്കാരുടെ വാഴ്ത്തുകള്‍

മെല്‍ബണ്‍: ബാറ്റിങ് അതീവ ദുഷ്‌കരമായ ഒരു പിച്ചില്‍ എങ്ങിനെ റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നും മത്സരം ഫിനിഷ് ചെയ്യണമന്നും ധോണി ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. ഫൈനലെന്ന് പറയപ്പെട്ട മെല്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച ധോണിയുടെ ഇന്നിങ്‌സിന് ലോകമെങ്ങുനിന്നും അഭിനന്ദനങ്ങള്‍ ഒഴുകുകയാണ്. തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ച്വറികളും ധോണിയെ ശ്രദ്ധേയനാക്കി.
ഒറ്റ ഫിഫ്റ്റിയില്ലാതെ ധോണിയുടെ 2018, മൂന്ന് ഫിഫ്റ്റിയുമായി പുതിയ വര്‍ഷം; അപ്പോഴും വിമര്‍ശനമുണ്ട്
ധോണി ജനിച്ചതുതന്നെ റണ്‍ പിന്തുടര്‍ന്ന് അതിമനോഹരമായി കളി അവസാനിപ്പിക്കാനാണെന്ന തരത്തിലാണ് അഭിനന്ദനങ്ങളെല്ലാം. മികച്ച ഫോമില്‍ കളിക്കുന്ന കാലത്തെ ഷോട്ടുകള്‍ പുറത്തെടുത്തില്ലെങ്കിലും ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആഴ്ത്താതെ തന്നെ 87 റണ്‍സെടുത്ത താരം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ആവശ്യമായ സമയത്ത് ബാറ്റിങ്ങിന് വേഗം കൂട്ടിയും കുറച്ചും വിക്കറ്റിന്റെ സ്വഭാവത്തിനനുസരിച്ച് ബാറ്റ് ചെയ്ത ധോണിയുടെ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സുകളിലൊന്നാണ് മെല്‍ബണിലേത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 230 റണ്‍സ് വേഗം കുറഞ്ഞ പിച്ചില്‍ മികച്ച ടോട്ടലാണെന്ന് ഇന്ത്യ ബാറ്റിങ് തുടങ്ങിയപ്പോള്‍തന്നെ വ്യക്തമായിരുന്നു. വിരാട് കോലി ഉള്‍പ്പെടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയപ്പോള്‍ കേദാര്‍ ജാദവിനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തി ധോണി കളി ജയിപ്പിക്കുകതന്നെ ചെയ്തു. 57 പന്തില്‍ 61 റണ്‍സെടുത്ത ജാദവിന്റെ ഇന്നിങ്‌സും എടുത്തപറയേണ്ടതാണ്.
ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ഹര്‍ഷ ഭോഗ്ലെ, ടോം മൂഡി തുടങ്ങിയ വലിയൊരു താരനിര കളിതീര്‍ന്നയുടന്‍ ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പ് അടുത്തിരിക്കെ ധോണി ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ഏവരെയും സന്തോഷത്തിലാക്കുന്നതെന്ന് വ്യക്തം. ഇംഗ്ലണ്ടിലെ പിച്ചില്‍ സമാന സാഹചര്യം നേരിടാന്‍ ധോണിയുടെ ഇന്നിങ്‌സ് ഇന്ത്യയെ പ്രാപ്തരാക്കും. ന്യൂസിലന്‍ഡ് പരമ്പരയില്‍ക്കൂടി ധോണി തിളങ്ങിയാല്‍ ലോകകപ്പിനായുള്ള ഇന്ത്യയുടെ ഒരുക്കം പൂര്‍ണമാകുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications