Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും കോലിയും വീണ്ടും പ്രാക്ടീസ് മുടക്കി

ലണ്ടന്‍: ടെസ്റ്റ് പരമ്പരയില്‍ തോറ്റ് നാണം കെട്ട് നില്‍ക്കുമ്പോഴും ഇന്ത്യന്‍ താരങ്ങള്‍ നെറ്റ് പ്രാക്ടീസ് മുടക്കുന്നു. കുറ്റം പറയരുതല്ലോ, ക്യാപ്റ്റന്‍ ധോണിയും വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് പ്രാക്ടീസ് മുടക്കുന്നവരെയും മുന്നില്‍ നിന്ന് നയിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് മുമ്പായി ബി സി സി ഐ നിര്‍ബന്ധപൂര്‍വ്വം ഏര്‍പ്പാടാക്കിയതാണ് ഈ നെറ്റ് പ്രാക്ടീസ് സെഷന്‍.

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ആഗസ്ത് 25 നാണ് തുടങ്ങുക. ഇതിന് മുമ്പായി മിഡില്‍സെക്‌സിനെതിരെ ഒരു സന്നാഹമത്സരവും ടീം ഇന്ത്യ കളിക്കുന്നുണ്ട്. ബൗളിംഗ് കോച്ച് ജോ ഡേവിസ്, ഫീല്‍ഡിംഗ് കോച്ച് ട്രെവര്‍ പെനി എന്നിവരാണ് പരീശിലനത്തിന് നേതൃത്വം നല്‍കുന്നത്. ഏകദിന പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയ്ക്ക് പുതിയ സപ്പോര്‍ട്ടിംഗ് സ്റ്റാഫംഗങ്ങള്‍ വരും. ടീം ഡയറക്ടര്‍ രവി ശാസ്ത്രി, അസിസ്റ്റന്റ് കോച്ച് സഞ്ജ് ബാംഗര്‍, ഭാരത് അരുണ്‍ തുടങ്ങിയവരാണ് ടീമിനൊപ്പം ചേരുക.

dhoni-kohli

ടെസ്റ്റ് കളിച്ച ടീമില്‍ നിന്നും വെറും മൂന്നേ മൂന്ന് കളിക്കാര്‍ മാത്രമാണ് സന്നാഹ മത്സരത്തിന് മുമ്പായി പ്രാക്ടീസിന് എത്തിയത്. സ്റ്റുവര്‍ട്ട് ബിന്നി, അജിന്‍ക്യ രഹാനെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇത്. ക്യാപ്റ്റന്‍ ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അശ്വിന്‍, കോലി, ജഡേജ, ഷമി തുടങ്ങിയ കളിക്കാര്‍ പ്രാക്ടീസില്‍ നിന്നും വിട്ടുനിന്നു.

ആദ്യമായി ഏകദിന ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഗൗരവമായി വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിലാണ്. മിഡില്‍ സെക്‌സിനെതിരായ പരീശീലന മത്സരത്തില്‍ ധോണിക്ക് പകരം സഞ്ജു കീപ്പറായേക്കും എന്ന് സൂചനയുണ്ട്. ടെസ്റ്റ് ടീമില്‍ ഇല്ലാതിരുന്ന സുരേഷ് റെയ്‌നയും പരിശീലനത്തിനെത്തി. ലോര്‍ഡ്‌സിലാണ് ഇന്ത്യ - മിഡില്‍സെക്‌സ് 50 ഓവര്‍ സന്നാഹമത്സരം.

Story first published: Friday, August 22, 2014, 13:57 [IST]
Other articles published on Aug 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+