Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യഥാര്‍ഥ ക്യാപ്റ്റന്‍ ഗാംഗുലി... ധോണിയും കോലിയും പിന്തുണച്ചില്ല!! വെളിപ്പെടുത്തലുമായി യുവി

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം യുവരാജ് സിങിന്റെ സ്ഥാനം. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയാവാനും അതിനു ചുക്കാന്‍ പിടിക്കാനും ഭാഗ്യമുണ്ടായ ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് യുവി. 17 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ പല ക്യാപ്റ്റന്‍മാര്‍ക്കും കീഴില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മികച്ച നായകന്‍ ആരായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ്.

നിലവിലെ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി നായകനായിരിക്കെയാണ് യുവി ദേശീയ ടീമിലെത്തിയത്. തുടര്‍ന്ന് എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്കു കീഴിലും അദ്ദേഹം കളിച്ചു. ഇവരില്‍ ധോണിക്കു കീഴിലാണ് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ യുവിക്കായത്. എന്നാല്‍ ഗാംഗുലിയുടെ ടീമില്‍ കളിച്ചപ്പോഴാണ് തനിക്കു കൂടുതല്‍ നല്ല ഓര്‍മകളുള്ളതെന്നു യുവി പറയുന്നു.

ഗാംഗുലിയുടെ പിന്തുണ

ഗാംഗുലിയുടെ പിന്തുണ

താന്‍ കളിച്ച ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിട്ടുള്ളത് ഗാംഗുലിക്കു കീഴിലാണെന്നു യുവി വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാദ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു കീഴില്‍ കളിച്ചപ്പോഴുള്ള ഓര്‍മകളാണ് കൂടുതല്‍ പ്രിയപ്പെട്ടത്. ഗാംഗുലിയില്‍ നിന്നു ലഭിച്ചതു പോലൊരു പിന്തുണ ധോണി, കോലി എന്നിവരില്‍ നിന്നും തനിക്കു ലഭിച്ചിരുന്നില്ലെന്നും യുവി തുറന്നു പറയുന്നു.

കടുപ്പമേറിയ ബൗളര്‍

കടുപ്പമേറിയ ബൗളര്‍

കരിയറില്‍ താന്‍ നേരിടാന്‍ ഏറ്റവുമധികം വിഷമിച്ച ബൗളര്‍ ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണെന്നു യുവി വെളിപ്പെടുത്തി. മുരളിക്കെതിരേ എങ്ങനെ കളിക്കണമെന്നു പോലും തനിക്കു ധാരണയില്ലായിരുന്നു. ഒടുവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രക്ഷയ്‌ക്കെത്തിയത്. മുരളിക്കെതിരേ സ്വീപ്പ് ഷോട്ടുകള്‍ക്കു ശ്രമിക്കാന്‍ സച്ചിന്‍ ഉപദേശിക്കുകയായിരുന്നു. ഇത് വിജയിക്കുകയും ചെയ്തയായി യുവി വ്യക്തമാക്കി.

മഗ്രാത്തും കുഴക്കി

മഗ്രാത്തും കുഴക്കി

ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസംഗ്ലെന്‍ മഗ്രാത്തും തന്നെ കുഴക്കിയ ബൗളറായിരുന്നുവെന്ന് യുവി അഭിപ്രായപ്പെട്ടു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ്‌ക്കൊണ്ടിരുന്ന മഗ്രാത്തിന്റെ പന്തുകള്‍ക്കെതിരേ കളിക്കാന്‍ ശരിക്കും വിഷമിച്ചു. ഭാഗ്യവശാല്‍ അദ്ദേഹത്തിനെതിരേ അധികം മല്‍സരങ്ങളില്‍ കളിക്കേണ്ടി വന്നില്ല. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ കളിക്കുമ്പോള്‍ താന്‍ ടീമിന് പുറത്തായിരുന്നുവെന്നും ഇവിടെ നിന്നു സഹതാരങ്ങളെ പിന്തുണയ്ക്കുക മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂവെന്നും യുവി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും മികച്ച ഇന്നിങ്‌സ്

ഏറ്റവും മികച്ച ഇന്നിങ്‌സ്

2007ല്‍ ബംഗ്ലൂരില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ നാലിന് 61 റണ്‍സെന്ന നിലയില്‍ പതറവെ ക്രീസിലെത്തിയ ശേഷം നേടിയ 169 റണ്‍സും 2011ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ നേടിയ 57 റണ്‍സുമാണ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളെന്നു യുവി ചൂണ്ടിക്കാട്ടി.
ഈ രണ്ടു ഇന്നിങ്‌സുകളും കടുത്ത സമ്മര്‍ദ്ദത്തിനിടെ കളിച്ചു നേടിയതാണ്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ നേടിയ ആറു സിക്‌സറുകളും തനിക്കു മറക്കാനാവില്ലെന്നു യുവി പറയുന്നു.

ലോകകപ്പിലെ താരം

ലോകകപ്പിലെ താരം

2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചത് യുവരാജായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് യുവിയായിരുന്നു. എട്ട് ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 362 റണ്‍സാണ് താരം നേടിയത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളും ഓള്‍റൗണ്ടര്‍ വീഴ്ത്തി.
304 ഏകദിനം, 40 ടെസ്റ്റുകള്‍, 58 ടി20 എന്നിവയില്‍ നിന്നും 11,000ത്തില്‍ കൂടുതല്‍ റണ്‍സ് യുവി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 36.55ഉം ടി20യില്‍ 28.05ഉം ടെസ്റ്റില്‍ 33.92ഉം ആണ് താരത്തിന്റെ ശരാശരി. മൂന്നു ഫോര്‍മാറ്റുകളിലായി 148 വിക്കറ്റുകളും യുവി വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Wednesday, April 1, 2020, 10:33 [IST]
Other articles published on Apr 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+