ധോണിക്കറിയാം എങ്ങനെ ലോകകപ്പ് ജയിക്കണമെന്ന്
സിഡ്‌നി: എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും ഇന്ത്യക്ക് രണ്ടാമതായി ലോകകപ്പ് സമ്മാനിച്ച് മഹേന്ദജ്ര സിംഗ് ധോണിയെന്ന് ക്യാപ്റ്റന്റെ കൂടി മികവിലാണ്. ഗ്രൂപപ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന കളിയില്‍ ഇന്ത്യയെ രക്ഷിച്ചതും ധോണി തന്നെ.
ധോണിക്കയറിയാം ലോകകപ്പില്‍ എങ്ങനെ വിജയിക്കണം എന്ന്- ഇതിപ്പോള്‍ എല്ലാവരും പറയുന്ന കാര്യമൊന്നും അല്ല. എന്നാല്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍ പറയുമ്പോള്‍ അതിന് ഇത്തിരി പ്രാധാന്യമൊക്കെയുണ്ട്. അതും ഇന്ത്യ-ഓസ്‌ട്രേലിയ സെമിഫൈനല്‍ മത്സരത്തിന് ഒരു ദിവസം മുമ്പ്.
ധോണിയുടെ ക്യാപ്റ്റന്‍സിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടെന്നാണ് വോഗന്‍ പറയുന്നത്. അതേ സംയം ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ എല്ലാ ഗുണങ്ങളും ഓസ്‌ട്രേലിയക്കും ഉണ്ട്.

ഫിഫ്റ്റി-ഫിഫ്റ്റി
ലോകപ്പ് സെമിയില്‍ ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും സാധ്യതകള്‍ ഫിഫ്റ്റി-ഫിഫ്റ്റി എന്നാണ് മൈക്കല്‍ വോഗന്‍ പറയുന്നത്. രണ്ട് ടീമുകളും ശക്തമാണ്.

ധോണിയുടെ ക്യാപ്റ്റന്‍സി
മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിയാണ് ഇന്ത്യയ്ക്കുള്ള അഡ്വാന്റേജ് എന്നാണ് വോഗന്‍ പറയുന്നത്. ഈ ലോകകപ്പില്‍ അപരാജിതരായാണ് ഇന്ത്യ സെമി കളിക്കാന്‍ എത്തുന്നത്.

ആദ്യ 15 ഓവര്‍
ആദ്യ 15 ഓവറിലെ കളിയായിരിക്കും ഈ ലോകപ്പ്‌സെമിഫൈനലിന്റെ ഗതി നിര്‍ണയിക്കുക എന്നാണ് വോഗന്റെ പക്ഷം. ഇത് മുലതെടുക്കുന്ന ടീമിനാണ് വിജയ സാധ്യത.

രഹാനെ
രഹാനെ ആയിരിക്കും ഇനി ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണെന്നാണ് വോഗന്റെ പക്ഷം. ഇന്ത്‌യന്‍ ടീമിലെ ഏറ്റവും മികച്ച ടെക്‌നിക്കല്‍ ബാറ്റ്‌സ്മാന്‍ രഹാനെയാണ്.

കോലിയെ ലക്ഷ്യമിട്ടാല്‍
വിരാട് കോലിയെ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ കളിക്കില്ലെന്നാണ് വോഗന്റെ പ്രതീക്ഷ. ഒരാളെ ലക്ഷ്യം വച്ചാല്‍ ബാക്കി 10 പേരെ തടയാനാവില്ല.

മാക്‌സ് വെല്‍
ഗ്ലെന്‍ മാക്‌സ് വെല്‍ ഫോം ആയിക്കഴിഞ്ഞാല്‍ പിന്നെ ഇന്ത്യ അധികം പ്രതീക്ഷിക്കാതിരിക്കുന്നതാകും നല്ലത്. അമ്പത് പന്തില്‍ നൂറ് റണ്‍സ് അടിക്കാന്‍ കരുത്തുള്ളവനാണ് മാക്‌സ് വെല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications