വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ ക്രിക്കറ്റ് ദൈവമായിരിക്കാം, എന്നാല്‍ ധോണിയാണ് രാജാവെന്ന് ബൗളറുടെ പുകഴ്ത്തല്‍

സച്ചിനല്ല, ധോണിയാണ് രാജാവ് ,ബൗളറുടെ വെളിപ്പെടുത്തൽ ഇങ്ങനെ | Oneindia Malayalam

ദില്ലി: യുഎഇയില്‍ സമാപിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ടീമാണ് ഹോങ്കോങ്. ദുര്‍ബലരെന്ന വിശേഷണവുമായാണ് എത്തിയതെങ്കിലും ശക്തരായ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് ടീം കീഴടങ്ങിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രദ്ധിക്കപ്പെടുന്ന താരങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും ടീം വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയ്‌ക്കെതിരെ 26 റണ്‍സിനായിരുന്നു ഹോങ്കോങ്ങിന്റെ പരാജയം.

dhoni

മത്സരത്തില്‍ ധോണിയുടെ വിക്കറ്റെടുത്ത ബൗളറാണ് എഹ്‌സാന്‍ ഖാന്‍. ധോണി ഹോങ്കോങ്ങിനെതിരെ വെടിക്കെട്ട് ബാറ്റിങ് നടത്തുമെന്ന് പ്രതീക്ഷിച്ച ആരാധരെ നിരാശരാക്കി ധോണി റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ധോണിയെ പൂജ്യത്തിന് പുറത്താക്കിയെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെയാണ് തന്റെ ഹീറോയെന്ന് എഹ്‌സാന്‍ ഖാന്‍ പിന്നീട് പറഞ്ഞിരുന്നു.

തന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് എഴുതാനിരിക്കുന്ന പുസ്തകത്തിലെ പ്രധാന അധ്യായം ധോണിയെക്കുറിച്ചാണെന്നും എഹ്‌സാന്‍ പറഞ്ഞു. സച്ചിന്‍ ക്രിക്കറ്റ് ദൈവമാണെങ്കില്‍ ധോണി ക്രിക്കറ്റിന്റെ രാജാവാണെന്നാണ് താരത്തിന്റെ അഭിപ്രായം. ഇരുവരുടെയും വിക്കറ്റ് വീഴ്ത്തുക തന്റെ സ്വപ്‌നമായിരുന്നു. സച്ചിന്റെ വിക്കറ്റെടുക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ട്. എന്നാല്‍ ധോണിയെ പുറത്താക്കാന്‍ കഴിഞ്ഞതോടെ സന്തോഷമായെന്നും എഹ്‌സാന്‍ പറഞ്ഞു.


ടീം ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍!! കൈവിടാതെ കാക്കാം... ഇത് കൂടി സംഭവിക്കണം

Story first published: Thursday, October 4, 2018, 9:14 [IST]
Other articles published on Oct 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X