Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍!! കൈവിടാതെ കാക്കാം... ഇത് കൂടി സംഭവിക്കണം

ടീം ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍ | Oneindia Malayalam

രാജ്‌കോട്ട്: ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരെന്ന ഇന്ത്യയുടെ പദവിക്കു ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ 1-4ന്റെ ദയനീയ പരാജയമാണ് കോലിയും സംഘവും ഏറ്റുവാങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു തന്നെ ഭീഷണിയുയര്‍ന്നിരിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്നാരംഭിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ഇതും കൈവിടുകയാണെങ്കില്‍ ടെസ്റ്റ് സിംഹാസനത്തില്‍ നിന്നും കോലിപ്പടയ്ക്കു താഴേക്ക് ഇറങ്ങേണ്ടിവരും. ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ ഇന്ത്യക്കു ആവശ്യമായത് എന്തൊക്കെയാണെന്നു നോക്കാം.

വിന്‍ഡീസിനെ തോല്‍പ്പിക്കണം

വിന്‍ഡീസിനെ തോല്‍പ്പിക്കണം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. ഒരു ടെസ്റ്റില്‍ സമനില വഴങ്ങിയാലും അടുത്ത ടെസ്റ്റ് ജയിച്ചാലും മതി. പരമ്പര ഇന്ത്യ സ്വന്തമാക്കിയാല്‍ ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ഫലം എന്തു തന്നെ ആയാലും ഇന്ത്യക്കു ഒന്നാംസ്ഥാനത്തു തുടരാം. 2-0നു ജയിച്ചാല്‍ 116 പോയിന്റും 1-0നു ജയിച്ചാല്‍ 114 പോയിന്റുമാണ് ഇന്ത്യക്കു ലഭിക്കുക.
പാകിസ്താനെതിരേ 2-0നു ജയിച്ചാല്‍ ഇന്ത്യയുമായുള്ള അകലം ഓസ്‌ട്രേലിയ കുറയ്ക്കും. 109 പോയിന്റുമായി കംഗാരുക്കള്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്യും.
അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയും ഓസീസും തമ്മില്‍ ഏഴു പോയിന്റിന്റെ വ്യത്യാസം മാത്രമാണുണ്ടാവുക.

വിന്‍ഡീസുമായി സമനില

വിന്‍ഡീസുമായി സമനില

വീന്‍ഡീസിനെതിരായ പരമ്പരയില്‍ 1-1നോ 0-0നോ സമനില വഴങ്ങേണ്ടിവന്നാലും ഇന്ത്യയുടെ ഒന്നാം റാങ്കിന് തല്‍ക്കാലത്തേക്കു ഭീഷണിയില്ല. അങ്ങനെ സംഭവിച്ചാല്‍ 112 പോയിന്റാണ് ഇന്ത്യക്കുണ്ടാവുക. മറുഭാഗത്ത് പാകിസ്താനെ പരാജയപ്പെടുത്തിയാല്‍ 109 പോയിന്റോടെ ഓസീസ് ഇന്ത്യക്കു തൊട്ടരികിലെത്തുകയും ചെയ്യും.
ഇതാണ് സംഭവിക്കുന്നതെങ്കില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്കു അഗ്നീപരീക്ഷ തന്നെയാവും. പരമ്പര വിജയത്തോടൊപ്പം ഒന്നാം റാങ്ക് കാക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാവും ഇന്ത്യ ഓസ്‌ട്രേലിയയിലെത്തുക.

വിന്‍ഡീസിനോട് തോറ്റാല്‍...

വിന്‍ഡീസിനോട് തോറ്റാല്‍...

വിന്‍ഡീസിനോട് ജയവും സമനിലയും തല്‍ക്കാലത്തേക്ക് ഇന്ത്യയെ റാങ്കിങില്‍ നിന്നും താഴേക്കിറക്കില്ല. എന്നാല്‍ ടെസ്റ്റ് പരമ്പര കൈവിടുകയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും. വിന്‍ഡീസിനോട് ഇന്ത്യ 0-2ന്റെ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങുകയും മറുഭാഗത്ത് ഓസീസ് ഇതേ മാര്‍ജിനില്‍ പാകിസ്താനെ തോല്‍പ്പിക്കുകയും ചെയ്താല്‍ കകോലിയും സംഘവും രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെടും. 109 പോയിന്റുമായി ഓസീസ് ഏറെക്കാലത്തിനു ശേഷം ഒന്നാം റാങ്ക് തിരിച്ചുപിടിക്കുമ്പോള്‍ 108 പോയിന്റുമായി ഇന്ത്യ രണ്ടാം റാങ്കിലേക്കു വീഴും.
എന്നാല്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ 1-0ന് തോറ്റാല്‍ ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടമാവില്ല. അങ്ങനെ വന്നാല്‍ ഇന്ത്യക്കും ഓസീസിനും 109 പോയിന്റ് വീതമാവും. എങ്കിലും ഡെസിമെല്‍ പോയിന്റിന്റെ മുന്‍തൂക്കത്തില്‍ ഇന്ത്യക്കു ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ സാധിക്കും.

Story first published: Thursday, October 4, 2018, 9:00 [IST]
Other articles published on Oct 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+