Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നാലില്‍ നാല്- ധോണിയുടെ വമ്പന്‍ റെക്കോര്‍ഡിനരികെ രഹാനെ!

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. സാക്ഷാല്‍ എംഎസ് ധോണിക്കു മാത്രം അവസകാശപ്പെട്ട റെക്കോര്‍ഡിന് കൈയെത്തും ദൂരത്താണ് രഹാനെ. സിഡ്‌നി ടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്കു നയിക്കാനായാല്‍ അദ്ദേഹം ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടും. ടെസ്റ്റില്‍ ആദ്യത്തെ നാലു ടെസ്റ്റുകളിലും വിജയിച്ച ക്യാപ്റ്റനെന്ന അപൂര്‍വ്വനേട്ടമാണ് രഹാനെയെ കാത്തിരിക്കുന്നത്.

Ajinkya Rahane looks to match MS Dhoni's record | Oneindia Malayalam
1

നേരത്തേ ധോണിക്കു മാത്രമേ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ നാലു ടെസ്റ്റുകളിലും വെന്നിക്കൊടി പാറിക്കാനായിട്ടുള്ളൂ. 2008ലായിരുന്നു മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയില്‍ നിന്നും ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമേറ്റെടുക്കുന്നത്. ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആദ്യ നാലു ടെസ്റ്റുകളിലും ടീമിനു വിജയം നേടിക്കൊടുത്താണ് ധോണി ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ വരവറിയിച്ചത്.

ധോണിയും രഹാനെയും തമ്മില്‍ പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. ധോണി ടീമിന്റെ സ്ഥിരം ക്യാപ്റ്റനായിരുന്നെങ്കില്‍ രഹാനെ താല്‍ക്കാലിക ക്യാപ്റ്റന്‍ മാത്രമാണ്. വിരാട് കോലിയുടെ അഭാവമാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നു ടെസ്റ്റുകളില്‍ അദ്ദേഹത്തെ നായകനാക്കാന്‍ കാരണം.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ കോലിക്കു കീഴില്‍ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ ടെസ്റ്റിനു ശേഷം കോലി നാട്ടിലേക്കു മടങ്ങിയതോടെ വൈസ് ക്യാപ്റ്റനായിരുന്ന രഹാനെ നായകസ്ഥാനത്തേക്കു വരികയായിരുന്നു. മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ മിന്നുന്ന വിജയത്തിലേക്കു നയിക്കാന്‍ രഹാനെയ്ക്കായിരുന്നു. ഇതുവരെ മൂന്നു ടെസ്റ്റുകളിലാണ് രഹാനെ ഇന്ത്യയുടെ ക്യാപ്റ്റനായത്. ഇവയില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയക്കെതിരേ ആയിരുന്നെങ്കില്‍ ഒന്ന് അഫ്ഗാനിസ്താനെതിരേയായിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ ബാറ്റ്‌സ്മാനെന്ന നിലയിലും ടെസ്റ്റില്‍ രഹാനെയ്ക്കു മികച്ച പ്രകടനം നടത്താനായിട്ടുണ്ട്. ഓസീസിനെതിരേ അവരുടെ നാട്ടില്‍ 1000 റണ്‍സെന്ന നേട്ടത്തിന് അരികിലാണ് അദ്ദേഹം. നേരത്തേ ഇന്ത്യയുടെ നാലു പേര്‍ മാത്രമേ ഇവിടെ ആയിരത്തിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. സിഡ്‌നി ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 203 റണ്‍സ് നേടാനായാല്‍ രഹാനെയും എലൈറ്റ് ലിസ്റ്റില്‍ ഇടം പിടിക്കും.

2

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ നിന്നു മാത്രമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 1809 റണ്‍സെടുത്തിട്ടുണ്ട്. 13 ടെസ്റ്റുകളില്‍ നിന്നും 1352 റണ്‍സെടുത്ത നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. മുന്‍ ഇതിഹാസങ്ങളായ വിവിഎസ് ലക്ഷ്മണ്‍ (1236), രാഹുല്‍ ദ്രാവിഡ് (1143) എന്നിവരാണ് 1000ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു ഇന്ത്യന്‍ താരങ്ങള്‍.

Story first published: Tuesday, January 5, 2021, 15:23 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+