For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംഎസ് ധോണി 'ശത്രുവാണോ?', അഭ്യൂഹങ്ങളുടെ വസ്തുതയെന്ത് ? തുറന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണി കളിയിലെ താരമായത് മുതല്‍ ഗംഭീറിന് കലിപ്പ് തുടങ്ങിയതാണെന്നാണ് ആരാധകര്‍ പറയുന്നത്

1

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മില്‍ വലിയ സുഹൃത് ബന്ധമാണുള്ളതെങ്കിലും ചില താരങ്ങള്‍ തമ്മില്‍ അത്ര രസത്തിലല്ലെന്ന് പരസ്യമായ രഹസ്യമാണ്. അതില്‍ പ്രധാന ശത്രുക്കളെന്ന് വിലയിരുത്തപ്പെടുന്നത് എംഎസ് ധോണിയും ഗൗതം ഗംഭീറുമാണ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണി കളിയിലെ താരമായത് മുതല്‍ ഗംഭീറിന് കലിപ്പ് തുടങ്ങിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. അന്ന് നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച ഗംഭീര്‍ കളിയിലെ താരമാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ധോണിയെ കളിയിലെ താരമാക്കി.

1

കൂടുതല്‍ എല്ലാ പ്രശംസയും ധോണിക്കാണ് ലഭിച്ചത്. സിക്‌സിലൂടെ ഫിനിഷ് ചെയ്ത ധോണിയുടെ മികവ് വാഴ്ത്തപ്പെട്ടപ്പോള്‍ ഗംഭീറിന്റെ പ്രകടനത്തിന് അര്‍ഹിച്ച പ്രശംസ ലഭിച്ചില്ല. ഇതില്‍ ഗംഭീറിന് അതൃപ്തിയുണ്ടായിരുന്നു. പല തവണ ധോണിക്കെതിരേ ഗംഭീര്‍ തുറന്നടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് നേട്ടം ടീമെന്ന നിലയില്‍ നേടിയെടുത്തതാണെന്നും ധോണിയുടെ ഒറ്റയാള്‍ പ്രകടനംകൊണ്ട് നേടിയതല്ലെന്നുമെല്ലാം ഗംഭീര്‍ പറഞ്ഞിട്ടുണ്ട്.

പൊതുവേ ധോണിയോട് ഗംഭീറിന് കലിപ്പാണെന്നാണ് ധാരണ. എന്നാല്‍ സത്യത്തില്‍ ശത്രുതയുണ്ടോ ? അങ്ങനെയൊന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെയോര്‍ത്ത് ധോണിയോട് ബഹുമാനമാണുള്ളതെന്നും മറ്റുള്ളതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നുമാണ് ഗംഭീര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

2

'എനിക്ക് ധോണിയോട് വളരെ ബഹുമാനമാണുള്ളത്. അത് ഇനിയും തുടരും. ഇത് ഒരു മാധ്യമത്തോടാണ് ഞാന്‍ പറയുന്നത്. ഏത് സമയത്തും ഏത് വേദിയിലും 138 കോടി ജനങ്ങളോട് എനിക്കിത് പറയാന്‍ സാധിക്കും. ധോണിക്ക് എന്തെങ്കിലും ആവിശ്യം വന്നാല്‍ ധോണിക്ക് ശേഷം നില്‍ക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും. കാരണം അത്രത്തോളം മികച്ച സംഭാവനകള്‍ ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയിട്ടുണ്ട്. വലിയൊരു മനുഷ്യനാണ് ധോണി'- ഗംഭീര്‍ പറഞ്ഞു.

3

താന്‍ മത്സരം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്നും ഗംഭീര്‍ പറഞ്ഞു. 'ഓരോ മത്സരത്തെയും നമ്മള്‍ നോക്കികാണുന്നത് ഓരോ വഴിയിലൂടെയാണ്. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായമായിരിക്കും ഉണ്ടാവുക. ഞാന്‍ ചിലപ്പോള്‍ വ്യത്യസ്തമായ വഴിയിലൂടെയാവും മത്സരങ്ങള്‍ കാണുക. എനിക്ക് എന്റേതായ അഭിപ്രായങ്ങള്‍ കാണും. ധോണിക്ക് ധോണിയുടേതായ അഭിപ്രായങ്ങളാവും ഉണ്ടാവുക. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഏറെ നാള്‍ വൈസ് ക്യാപ്റ്റനായിരുന്ന താരമാണ് ഞാന്‍. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ എതിരാളികളായി നിന്നിട്ടുണ്ട്. എന്നാല്‍ എപ്പോഴും അദ്ദേഹത്തോട് ബഹുമാനമാണ്. വലിയ വ്യക്തിത്വലും വലിയ ക്രിക്കറ്റ് താരവുമാണ് ധോണി'- ഗംഭീര്‍ പറഞ്ഞു.

4

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനാവാന്‍ ഗംഭീര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ധോണിയുടെ അസാമാന്യ വളര്‍ച്ചക്ക് കീഴില്‍ ഗംഭീറിന് ഒതുങ്ങിപ്പോവേണ്ടി വന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടം ചൂടിച്ച് തന്റെ നായക മികവ് ഗംഭീര്‍ തെളിയിച്ചിട്ടുണ്ട്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ എംഎസ് ധോണി നയിച്ച സിഎസ്‌കെയേയും ഗംഭീറിന് ക്യാപ്റ്റനെന്ന നിലയില്‍ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.

5

ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും മികച്ച റെക്കോഡുള്ള താരമാണ്. ഫിനിഷര്‍ റോളിലായിരുന്നു ധോണി ബാറ്റ് ചെയ്ത് മികവ് കാട്ടിയിരുന്നത്. ധോണി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ എല്ലാ റെക്കോഡുകളും ധോണി ഭേദിക്കുമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. 'ഇപ്പോഴും ഞാന്‍ പറയുന്നു ധോണി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ എല്ലാ ബാറ്റിങ് റെക്കോഡുകളും അദ്ദേഹം തകര്‍ക്കുമായിരുന്നു. മൂന്നാം നമ്പറിലെ ഏത് താരത്തിന്റെ റെക്കോഡുകളെടുത്താലും വെള്ളബോള്‍ ക്രിക്കറ്റില്‍ അതെല്ലാം തകര്‍ക്കാന്‍ ധോണിക്ക് സാധിക്കുമായിരുന്നു'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

6

കരിയറിന്റെ തുടക്ക കാലത്ത് മൂന്നാം നമ്പറില്‍ ഇറങ്ങിയിരുന്ന ധോണി ഏകദിനത്തില്‍ 16 ഇന്നിങ്‌സില്‍ നിന്ന് 82.75 ശരാശരിയില്‍ 993 റണ്‍സാണ് നേടിയത്. ധോണിയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 183 പിറന്നത് മൂന്നാം നമ്പറിലിറങ്ങിയാണ്. എന്നാല്‍ നായകനായ ശേഷം ധോണി ഫിനിഷര്‍ റോളിലേക്ക് സ്വയം മാറുകയായിരുന്നു.

Story first published: Saturday, March 19, 2022, 8:42 [IST]
Other articles published on Mar 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+