Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ 'കോളേജിലെ ടോപ്പറാണ് ധോണി'... താരതമ്യത്തിന് അര്‍ഹനല്ലെന്ന് ഇന്ത്യയുടെ പുതിയ ഹീറോ കാര്‍ത്തിക്

ധോണിയെ വാനോളം പുകഴ്ത്തി ദിനേശ് കാർത്തിക് | Oneindia Malayalam

ചെന്നൈ: ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫിയുടെ ഫൈനലിലെ അവിശ്വസനീയ ഇന്നിങ്‌സിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഹീറോയായിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. ബംഗ്ലാദേശിനെതിരായ ആവേശകരമായ ഫൈനലില്‍ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ കൂറ്റന്‍ സിക്‌സറിലൂടെ കാര്‍ത്തിക് ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. വെറും എട്ടു പന്തില്‍ പുറത്താവാതെ 29 റണ്‍സാണ് കാര്‍ത്തിക് വാരിക്കൂട്ടിയത്.

ഈ പ്രകടനത്തോടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറെന്ന് താരത്തെ പലപും വാഴ്ത്തിക്കഴിഞ്ഞു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയോടാണ് ഫിനിഷിങ് മികവില്‍ കാര്‍ത്തികിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ തന്നെ ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ കാര്‍ത്തിക് പറഞ്ഞു.

താന്‍ വെറും വിദ്യാര്‍ഥി

താന്‍ വെറും വിദ്യാര്‍ഥി

ഫിനിഷറെന്ന നിലയില്‍ ധോണിയുമായി തന്നെ താരതമ്യം ചെയ്യരുത്. താന്‍ ഇപ്പോഴും പഠിക്കുന്ന കോളേജില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ആളാണ് ധോണി. താന്‍ ഏറെ ആരാധിക്കുകയും പിന്തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ധോണിയുമായി തന്നെ താരതമ്യം ചെയ്യുന്നത് ഒരിക്കലും ശരിയല്ലെന്നും കാര്‍ത്തിക് പറഞ്ഞു.
2004ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലൂടെയാണ് കാര്‍ത്തിക് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറുന്നത്. എന്നാല്‍ മൂന്നു മാസങ്ങള്‍ക്കു ശേഷം ബംഗ്ലാദേശിനെതിരായ പരമ്പരയിലായിരുന്നു ധോണിയുടെ അരങ്ങേറ്റം. ധോണി പിന്നീട് ഇന്ത്യയുടെ ക്യാപ്റ്റന്‍ പദവിയില്‍ വരെയെത്തി രാജ്യത്തിന് ലോകകപ്പുള്‍പ്പെടെ നിരവധി കിരീടങ്ങള്‍ നേടിത്തന്നപ്പോള്‍ കാര്‍ത്തിക് പലപ്പോഴും ടീമിന് അകത്തും പുറത്തുമായി കഴിയുകയായിരുന്നു.

താനുമായി താരതമ്യം വേണ്ട

താനുമായി താരതമ്യം വേണ്ട

ധോണിയെ താനുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. ധോണിയുടെയും തന്റെയും യാത്ര വ്യത്യസ്തമാണ്. മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ധോണി. ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന അദ്ദേഹം അല്‍പ്പം നാണംക്കാരനുമാണെന്ന് കാര്‍ത്തിക് പറയുന്നു.
ഇപ്പോള്‍ യുവതാരങ്ങള്‍ക്ക് വഴികാട്ടിയാണ് ധോണി. വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് ഏതു വിധത്തിലുള്ള സഹായവും ചെയ്യാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. അതുകൊണ്ടു തന്നെ ധോണിയുമായി ഒരു തരത്തിലുള്ള താരതമ്യത്തിനും താന്‍ അര്‍ഹനല്ലെന്നും കാര്‍ത്തിക് വിശദമാക്കി.

 സത്കര്‍മങ്ങളുടെ ഫലം ലഭിക്കുന്നു

സത്കര്‍മങ്ങളുടെ ഫലം ലഭിക്കുന്നു

ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കായതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് കാര്‍ത്തിക് വ്യക്തമാക്കി. താന്‍ നേരത്തേ ചെയ്ത സത്കര്‍മങ്ങളുടെ ഫലമായാണ് അന്ന് നിദാഹാസ് ട്രോഫിയുടെ ഫൈനലിലെ അവസാന പന്തില്‍ സിക്‌സര്‍ നേടാന്‍ സഹായിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു,
അന്നത്തെ ഇന്നിങ്‌സിനെക്കുറിച്ചും ഇന്ത്യയുടെ വിജയത്തെക്കുറിച്ചും വിവരിക്കാന്‍ കാര്‍ത്തികിന് ഇപ്പോഴും വാക്കുകള്‍ ലഭിക്കുന്നില്ല. എങ്ങനെയാണ് ആഹ്ലാദം പ്രകടിപ്പിക്കേണ്ടതെന്ന് അറിയില്ല. ക്രിക്കറ്റില്‍ ഇപ്പോഴും തുടരുന്നതില്‍ സന്തോഷമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ഇത്രയും ശ്രദ്ധ ലഭിക്കാറില്ലെന്നു താരം മനസ്സ് തുറന്നു.

അഭിഷേകിന് നന്ദി പറഞ്ഞ് കാര്‍ത്തിക്

അഭിഷേകിന് നന്ദി പറഞ്ഞ് കാര്‍ത്തിക്

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ തന്റെ കരിയറില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മുംബൈയുടെ മുന്‍ ഓള്‍റൗണ്ടര്‍ അഭിഷേക് നായരെന്ന് കാര്‍ത്തിക് പറഞ്ഞു. മല്‍സരങ്ങള്‍ക്കു വേണ്ടി തയ്യാറെടുക്കാന്‍ തന്നെ സഹായിക്കുന്നത് കാര്‍ത്തികാണ്. ഓരോ മല്‍സരത്തിലെയും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും അഭിഷേക് സഹായിക്കാറുണ്ട്. അഭിഷേക് ഒരു നദിയാണെങ്കില്‍ താന്‍ അതില്‍ ഒഴുകുന്ന ഒരു ബോട്ടാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
നിദാഹാസ് ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ പുതുമുഖ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ് കാര്‍ത്തിക് പുകഴ്ത്തി. വളരെ പ്രതിഭയുള്ള താരമാണ് വിജയ്. ഫൈനലില്‍ സമ്മര്‍ദ്ദഘട്ടത്തിലും അദ്ദേഹം നല്ല പ്രകടനം നടത്തി. ഇന്ത്യന്‍ ടീമിനൊപ്പം മികച്ചൊരു ഭാവി താരത്തില്‍ താന്‍ കാണുന്നുണ്ടെന്നും 32 കാരനായ കാര്‍ത്തിക് പറഞ്ഞു.

Story first published: Wednesday, March 21, 2018, 10:27 [IST]
Other articles published on Mar 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+