ധോണി പെര്‍ഫക്ടായിരുന്നില്ല! പന്തിനെപ്പോലെ പഴി കേട്ടു, കേമനാവാന്‍ കാരണം ചൂണ്ടിക്കാട്ടി മോറെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസനായകനായ എംഎസ് ധോണി വിക്കറ്റ് കീപ്പിങിലും സമാനതകളില്ലാത്ത താരമാണ്. വിക്കറ്റ് കീപ്പിങില്‍ മറ്റു യുവതാരങ്ങളെല്ലാം മാതൃകയാക്കുന്നതും അദ്ദേഹത്തെയാണ്.. അത്രയും മികച്ച നിലവാരത്തില്‍ ധോണി വിക്കറ്റ് കാത്തതിനാല്‍ തന്നെയാണ് പിന്‍ഗാമിയായി ഇപ്പോള്‍ ടീമിലെത്തിയ റിഷഭ് പന്ത് വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. കളിക്കളത്തില്‍ പന്തിന് ഓരോ തവണ പിഴയ്ക്കുമ്പോഴും ധോണിയുടെ പേര് ആര്‍പ്പ് വിളിച്ചാണ് കാണികള്‍ പരിഹസിക്കാറുള്ളത്. ഇതിനെതിരേ നായകന്‍ വിരാട് കോലി രംഗത്തു വരികയും ചെയ്തിരുന്നു.
എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് പന്തിനെപ്പോലെ തന്നെ ധോണിക്കും വിക്കറ്റ് കീപ്പിങില്‍ ചില വീക്ക്‌നെസുകള്‍ ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധോണിയുടെ കഠിനാധ്വാനം
ധോണിയുടെ പ്രതിഭയെന്താണെന്നു ലോകം കണ്ടു കഴിഞ്ഞതാണ്. എന്നാല്‍ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഇത്രയും ഉയരങ്ങളിലെത്തിയതെന്നു മോറെ ചൂണ്ടിക്കാട്ടി. കരിയറിന്റെ ആദ്യ കാലത്തു ധോണിക്കും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ധോണി കഠിനാധ്വാനം നടത്തി വിക്കറ്റ് കീപ്പിങിലെ തന്റെ വീക്ക്‌നെസുകളെ മറികടക്കുകയായിരുന്നു. ഓരോ മല്‍സരം കഴിയുന്തോറും അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരുന്നതായും മോറെ വിശദമാക്കി.

കൂടുതല്‍ അവസരങ്ങള്‍
ഏകദിന ക്രിക്കറ്റിലൂടെ തുടങ്ങിയ ധോണി പി്ന്നീട് ടെസ്റ്റും കളിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് കുറേക്കൂടി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കണമെങ്കില്‍ വിക്കറ്റ് കീപ്പിങ് ഇനിയുമേറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്തു. ഇതു ധോണിയുടെ വിക്കറ്റ് കീപ്പിങ് മികച്ചതാക്കി മാറ്റുകയും ചെയ്തു. ധോണിക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് അന്നു തങ്ങള്‍ തീരുമാനിച്ചിരുന്നു. കാരണം മൂന്നോ, നാലോ മല്‍സരങ്ങള്‍ കൊണ്ടു ഒരു താരത്തെയും വിലയിരുത്താന്‍ സാധിക്കില്ലെന്നും മുന്‍ സെലക്ടര്‍ കൂടിയായ മോറെ കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ ഭാവി
38 കാരനായ ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും മോറെ പ്രതികരിച്ചു കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിനു ശേഷം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ധോണി ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.
ദീര്‍ഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ധോണിയെ പരിഗണിക്കുക ഇനി സെലക്ടര്‍മാര്‍ക്കു ബുദ്ധിമുട്ടായിരിക്കും. ഇനിയെന്താണ് താന്‍ ചെയ്യാന്‍ പോവുന്നതെന്ന് ധോണി തന്നെ തുറന്നു പറയേണ്ടതുണ്ട്. ഉത്തരവാദിത്വത്തോടെ ഇത്രയും കാലം കളിച്ച താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ എപ്പോള്‍ കളി നിര്‍ത്തണമെന്ന കാര്യവും ധോണിക്കു നന്നായറിയാം. അദ്ദേഹത്തിന്റെ തീരുമാനത്തെ നമ്മള്‍ ബഹുമാനിക്കണമെന്നും മോറെ ആവശ്യപ്പെട്ടു.

വിക്കറ്റ് കീപ്പിങിലെ ഇതിഹാസം
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരില്‍ ധോണിയെപ്പോലെ തരംഗമുണ്ടാക്കിയ മറ്റൊരു താരം മുമ്പുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. വിക്കറ്റ് കീപ്പര്‍ക്കും ഇതിഹാസ താരമായി മാറാന്‍ സാധിക്കുമെന്നു തെളിയിച്ചത് ധോണിയാണ്.
ചടുലമായ വിക്കറ്റ് കീപ്പിങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം ക്ഷമാപൂര്‍വ്വമുള്ള മികച്ച ഇന്നിങ്‌സുകളിലൂടെയും വെടിക്കെട്ട് ഫിനിഷിങിലൂടെയും ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചെടുത്തു. ക്യാപ്റ്റന്റെ അധികച്ചുമതല കൂടിയുള്ളപ്പോഴാണ് ധോണി ഇത്രയും റോളുകളില്‍ തിളങ്ങിയത് എന്നതും എടുത്തു പറയേണ്ടതാണ്.

800ലേറെ പേരെ പുറത്താക്കി
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം പേരെ പുറത്താക്കിയിട്ടുള്ള മൂന്നാമത്തെ താരം കൂടിയാണ് ധോണി. ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം മാര്‍ക്ക് ബൗച്ചര്‍ എന്നിവരെക്കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 800ലേറെ പേരെ പുറത്താക്കിയിട്ടുള്ള ഏക വിക്കറ്റ് കീപ്പര്‍ കൂടിയാണ് ധോണി.
ബാറ്റിങിലും സമാനതകളില്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവച്ചു. ഏകദിനത്തില്‍ 10,000ത്തിലേറെ റണ്‍സെടുത്തിട്ടുള്ള ധോണി ടെസ്റ്റില്‍ 5000ത്തിന് അടുത്തും ടി20യില്‍ 1600ലേറെ റണ്‍സും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications