Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്മര്‍ദ്ദം നേരിടാന്‍ സഹായിച്ചത് ക്യാപ്റ്റന്‍ കൂള്‍! ധോണിയുടെ പങ്ക് വെളിപ്പെടുത്തി താക്കൂര്‍

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്ര വിജയം നേടിത്തരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് ശര്‍ദ്ദുല്‍ താക്കൂര്‍. തീര്‍ത്തും അപ്രതീക്ഷിതമായി ടീമിലെത്തിയ താരം ബൗളിങിനൊപ്പം ബാറ്റിങിലും മിന്നി. ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സോടെ ടോപ്‌സ്‌കോററായ താക്കൂര്‍ ഓസീസിന്റെ ലീഡ് വെറും 33 റണ്‍സാക്കി കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകളും താരം വീഴ്ത്തി. താക്കൂറിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റായിരുന്നു ഇത്.

അതിനു ഞങ്ങളെ സഹായിച്ചത് ക്യാപ്റ്റന്‍ കൂള്‍, താക്കൂർ പറയുന്നു | Oneindia Malayalam

മുന്‍ ഇതിഹാസ നായകനും ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റനുമായ എംഎഎസ് ധോണിയാണ് സമ്മര്‍ദ്ദതെ അതിജീവിക്കാന്‍ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താക്കൂര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് അദ്ദേഹം.

ധോണിയുമായി സംസാരിച്ചു

ധോണിയുമായി സംസാരിച്ചു

സമ്മര്‍ദ്ദത്തെ എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ചായിരുന്നു ധോണിയുമായി കൂടുതലും സംസാരിച്ചത്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തോറ്റ ടീമിലെ അംഗമെന്ന നിലയിലുമെല്ലാം അദ്ദേഹം ഒരുപാട് തവണ ഇതിനെ നേരിട്ടിട്ടുണ്ട്.
അതേസമയം, വിജയിച്ച ടീമിലെ അംഗമെന്ന നിലയില്‍ സ്‌നേഹവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള അനുഭവങ്ങളുമുള്ള താരമാണ് ധോണിയെന്നും താക്കൂര്‍ അഭിപ്രായപ്പെട്ടു.

ഒരുപാട് പഠിക്കാനാവും

ഒരുപാട് പഠിക്കാനാവും

കണ്ണും കാതും തുറന്നിരുന്നാല്‍ വളര്‍ന്നു വരുന്ന താരങ്ങള്‍ക്കു ധോണിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. ധോണി അദ്ദേഹത്തിന്‍െ അനുഭവങ്ങള്‍ പറയുമ്പോള്‍ നമുക്ക് എന്തെങ്കിലുമൊക്കെ അതില്‍ നിന്നും പഠിക്കാനുണ്ടാവും.
ഓരോ ദിവസവും എന്തെങ്കിലുമൊക്കെ അനുഭവങ്ങള്‍ പറയുന്ന വ്യക്തി കൂടിയാണ് ധോണി. അവ ഉള്‍ക്കൊള്ളാനും നിങ്ങള്‍ക്കു പഠിച്ചു കൊണ്ടിരിക്കാം. ഓരോ ദിവസവും നിങ്ങള്‍ക്കു എന്തെങ്കിലുമൊക്കെ ധോണിയില്‍ നിന്നും പഠിക്കാനുണ്ടാവുമെന്നും താക്കൂര്‍ വിശദമാക്കി.

ഗാബ ടെസ്റ്റ്

ഗാബ ടെസ്റ്റ്

ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പരിക്കു കാരണം ഗാബ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് താക്കൂറിനൊപ്പം പുതുമുഖങ്ങളായ ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്.
2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലൂടെയായിരുന്നു താക്കൂറിന്റെ അരങ്ങറ്റം. പക്ഷെ വെറും 10 ഓവറുകള്‍ മാത്രമേ താരത്തിനു ബൗള്‍ ചെയ്യാനായുള്ളൂ. പരിക്കു കാരണം താക്കൂറിന് മല്‍സരത്തില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. അതുകൊണ്ടു തന്നെ താക്കൂര്‍ രണ്ടിന്നിങുസളിലും കളിച്ച ആദ്യ ടെസ്റ്റായിരുന്നു ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ളത്.

Story first published: Friday, January 22, 2021, 18:49 [IST]
Other articles published on Jan 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+