Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ദി ബെസ്റ്റ്... ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍, പുകഴ്ത്തി പീറ്റേഴ്‌സന്‍

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ വാനോളം പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായിരുന്ന കെവിന്‍ പീറ്റേഴ്‌സന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയുടെ മഹത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നു പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടി.

petersen

പ്രതീക്ഷകളുടെ വലിയ ഭാരത്തിനിടെയാണ് ധോണി ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ചത്. ഇവ കണക്കിലെടുക്കുമ്പോള്‍ ധോണിയെ ചോദ്യം ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പീറ്റേഴള്‌സന്‍ ചൂണ്ടിക്കാട്ടി. ധോണിക്കു കീഴില്‍ രണ്ടു ലോകകിരീടങ്ങളും ഒരു ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 2007ല്‍ പ്രഥമ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യക്കു സമ്മാനിച്ച അദ്ദേഹം 2013ലാണ് ചാംപ്യന്‍സ് ട്രോഫി സമ്മാനിച്ചത്. ഐസിസിയുടെ മൂന്നു കിരീടങ്ങളുമേറ്റു വാങ്ങിയ ലോക ക്രിക്കറ്റിലെ ഏക നായകനും കൂടിയാണ് ധോണി. ടീം ഇന്ത്യക്കൊപ്പം മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ധോണിക്കായിട്ടുണ്ട്. മൂന്നു കിരീടങ്ങളാണ് അദ്ദേഹം സിഎസ്‌കെയ്ക്കു നേടിക്കൊടുത്തത്. കൂടാതെ മൂന്നു തവണ ചാംപ്യന്‍സ് ലീഗ് ടി20യിലും ധോണി സിഎസ്‌കെയെ ജേതാക്കളാക്കിയിട്ടുണ്ട്.

doni

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ജൂലൈയില്‍ ന്യൂസിലാന്‍ഡിനെതിരേ നടന്ന സെമി ഫൈനലായിരുന്നു അദ്ദേഹത്തിന്റെ അവസാന മല്‍സരം. ഈ കളിയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുകയായിരുന്നു ധോണി. ഇതിനിടെ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലിന്റെ 13ാം സീസണില്‍ സിഎസ്‌കെയെ നയിച്ചു കൊണ്ട് ക്രിക്കറ്റിലേക്കു മടങ്ങി വരാനുള്ള തയ്യാറെടുപ്പിലായിരുന്നു ധോണി. ഇതിനിടെയാണ് കൊറോണ വൈറസ് വില്ലനായെത്തിയത്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നാട്ടിയതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുകയാണ് ബിസിസിഐ.

Story first published: Saturday, April 18, 2020, 17:42 [IST]
Other articles published on Apr 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+