Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഇനി ഇന്ത്യക്കായി കളിക്കില്ല! അങ്ങനെ ആഗ്രഹിക്കുന്നുമില്ല- ഭോഗ്‌ലെ

മുംബൈ: കൊറോണ വൈറസ് ഭീതി കാരണം ഐപിഎല്ലിന്റെ പതിമൂന്നാം സീസണ്‍ ത്രിശങ്കുവിലായതോടെ യഥാര്‍ഥത്തില്‍ ഏറ്റവുമധികം നിരാശരായത് എംഎസ് ധോണിയുടെ ആരാധകരായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും ധോണിയെ കാണണമെന്ന് ആഗ്രഹിച്ച അവരുടെ പ്രതീക്ഷകള്‍ മുഴുവന്‍ ഐപിഎല്ലിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തി ധോണി അതു വഴി ദേശീയ ടീമില്‍ മടങ്ങിയെത്തുമായിരുന്നു അവരുടെ സ്വപ്നം. എന്നാല്‍ ഇപ്പോള്‍ ഐപിഎല്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ വന്നതോടെ ധോണിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന ആശങ്കയിലാണ് ആരാധകര്‍. അതിനിടെ ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ.

dhoni

നേരത്തേ ധോണി ടീമിന്റെ നായകസ്ഥാനം വഹിക്കവെ നിരവധി തവണ മല്‍സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ധോണിയുമായി ആശയവിനിമയം നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ഭോഗ്‌ലെ. അതുകൊണ്ടു തന്നെ ധോണിയുടെ മനസ്സില്‍ എന്തായിരിക്കുമെന്ന് ഇപ്പോള്‍ തനിക്കു ഏറെക്കുറെ മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും കളിക്കണമെന്ന ആഗ്രഹം ധോണിക്കുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നാണ് ഭോഗ്‌ലെ ചൂണ്ടിക്കാട്ടുന്നത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തിയാല്‍ ധോണിയെ ദേശീയ ടീമിലേക്കു തിരികെ വിളിക്കുമെന്ന് താന്‍ കരുതിയിരുന്നതായി ഭോഗ്‌ലെ വെളിപ്പെടുത്തി. ഇന്ത്യക്കു വേണ്ടി വീണ്ടും കളിക്കുകയെന്ന ധോണിയുടെ ആഗ്രഹം അവസാനിച്ചു കഴിഞ്ഞുവെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിക്കാനാവുമെന്ന് ധോണി ഇപ്പോള്‍ പ്രതീക്ഷിക്കുന്നതായി തോന്നുന്നില്ലെന്നും ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.

1

അതേസമയം, ധോണി അധികം വൈകാതെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് അടുത്ത സൃഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കളി മതിയാക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നതായും അധികം വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് ധോണി തങ്ങളോടു സൂചിപ്പിച്ചതെന്നു സുഹൃത്തുക്കള്‍ പറയുന്നു. വിരമിക്കാന്‍ മാനസികമായി ധോണി തയ്യാറായിക്കഴിഞ്ഞു. അതേക്കുറിച്ച് തങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ഒഫീഷ്യലുകളുമായി ധോണി ഇതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ശരിയായ സമയത്ത് അദ്ദേഹം ഇക്കാര്യം അവരെ അറിയിക്കുമെന്നും അടുത്ത സുഹൃത്തക്കള്‍ സൂചിപ്പിച്ചു.

Story first published: Saturday, March 28, 2020, 17:08 [IST]
Other articles published on Mar 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+