ധോണി തന്നെ ബെസ്റ്റ്
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണിയേക്കാള്‍ മികച്ചൊരു ക്യാപ്റ്റനെ താന്‍ കണ്ടിട്ടില്ലെന്നു വോന്‍ അഭിപ്രായപ്പെട്ടു. സ്റ്റംപിന് പിറകില്‍ നിന്ന് എത്ര ഉജ്ജ്വലമായാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്.
കളി പഠിക്കാനും അപ്രതീക്ഷിത തീരുമാനങ്ങളെടുക്കാനും ധോണിക്കു പ്രത്യേക മിടുക്കുണ്ട്. സമ്മര്‍ദ്ദത്തെ മറികടക്കാന്‍ കേമനായ അദ്ദേഹം മികച്ച ബാറ്റ്സ്മാന് കൂടിയാണെന്നും വോന്‍ ചൂണ്ടിക്കാട്ടി.
കോലിയെ പ്രശംസിച്ചു
ടെസ്റ്റില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വോന്‍ പ്രശംസിച്ചു. വളരെ ബിസിയായ, എനര്‍ജിയുള്ള ക്യാപ്റ്റനാണ് കോലി. മിടുക്കനായ ബാറ്റ്സ്മാനും കൂടിയാണ് കോലി. ടെസ്റ്റില്‍ അദ്ദേഹം ടീമിനെ നയിക്കുന്ന രീതി തനിക്കു ഏറെ ഇഷ്ടമാണെന്നും വോന്‍ വ്യക്തമാക്കി.
നിരവധി പ്രതിഭാശാലികളായ ക്യാപ്റ്റന്മാര് ഇന്ത്യക്കുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നിലവിലെ നായകന് കോലിയുമുണ്ട്. എന്തൊരു ബാറ്റ്സ്മാനാണ് അദ്ദേഹം. ക്യാപ്റ്റന്‍സി ഭാരം തന്റെ ബാറ്റിങിനെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് കോലി വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.
വില്ല്യംസണ് ഔട്ട്സ്റ്റാന്‍ഡിങ്
ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനെക്കുറിച്ചും തികഞ്ഞ മതിപ്പാണ് വോനിനുള്ളത്. വളരെ കഴിവുള്ള ക്യാപ്റ്റന്‍ തന്നെയാണ് വില്ല്യംസണ്. അനായാസം ടീമിനെ നയിക്കാനുള്ള പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ട്. കൗശലപൂര്‍വ്വമാണ് വില്ല്യംസണ് ടീമിനെ നയിക്കുന്നത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കിനെക്കുറിച്ച് ഇപ്പോള്‍ എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞതായും വോന്‍ പറയുന്നു.