Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പീറ്റേഴ്‌സനു പിന്നാലെ പവെലും... ധോണിയേക്കാള്‍ മികച്ചൊരു ക്യാപ്റ്റനോ? ഒരിക്കലുമില്ല

കിങ്‌സ്റ്റണ്‍: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിയെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ വെടിക്കെട്ട് താരം റിക്കാര്‍ഡോ പവെല്‍. ദിവസങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സനും ധോണിയാണ് താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ക്യാപ്റ്റനെന്നു അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അതിനെ അനുകൂലിച്ച് പവലും രംഗത്തു വന്നിരിക്കുന്നത്.

dhoni

ഒരു സ്‌പോര്‍ട്‌സ് പോര്‍ട്ടലുമായുള്ള അഭിമുഖത്തിലാണ് ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്‍ ആരെന്ന ചോദ്യത്തിന് പവെല്‍ ധോണിയുടെ പേര് പറഞ്ഞത്. അല്‍പ്പനേരം ആലോചിച്ച ശേഷമായിരുന്നു ധോണിയേക്കാള്‍ മികച്ചൊരു ക്യാപ്റ്റനില്ലെന്ന തീരുമാനത്തില്‍ പവെല്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യയെ മൂന്നു ഫോര്‍മാറ്റുകളിലുമായി 331 മല്‍സരങ്ങളില്‍ ധോണി നയിച്ചിട്ടുണ്ട്. ഇത്രയുമധികം മല്‍സരങ്ങളില്‍ ക്യാപ്റ്റനായ മറ്റൊരു താരം ലോക ക്രിക്കറ്റില്‍ ഇല്ല. എല്ലാ ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഒരു ടീമിനെ നയിച്ച ഏക നായകനെന്ന റെക്കോര്‍ഡും ധോണിയുടെ പേരിലാണ്.

ഐസിസിയുടെ മുന്നു പ്രധാനപ്പെട്ട ട്രോഫികളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡും ധോണിയുടെ പേരില്‍ ഭദ്രമാണ്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അഞ്ചിലധികം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റുകളില്‍ ധോണി ആറു തവണ ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്. ഇവയില്‍ നാലിലും ഇന്ത്യയെ ജയിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു.

dho

ടീമിനെ മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. പ്രതിസന്ധി ഘട്ടങ്ങളില്‍ നിരവധി തവണയാണ് അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുള്ളത്. ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറെന്ന നിലയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. ഏകദിനത്തില്‍ 296 ഇന്നിങ്‌സുകളില്‍, നിന്നും 10,723 റണ്‍സ് ധോണി നേടിയിട്ടുണ്ട്. 10 സെഞ്ച്വറികളും 72 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്.

Story first published: Wednesday, April 22, 2020, 13:21 [IST]
Other articles published on Apr 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+