ധോണിയും റെയ്‌നയും വിരമിച്ചു; ഇരുവരും തമ്മിലുള്ള നാല് മികച്ച കൂട്ടുകെട്ടുകള്‍ ഇതാ
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് സുരേഷ് റെയ്‌നയെ കൈപിടിച്ചെത്തിച്ചത് എം എസ് ധോണിയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഒരുമിച്ച കളിച്ച ഇരുവരും ആരാധകരുടെ തലയും ചിന്നത്തലയുമാണ്. ഇന്ത്യയുടെ പ്രധാന കിരീട നേട്ടങ്ങളിലെല്ലാം റെയ്‌നയും ഭാഗമായിട്ടുണ്ട്. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തന്മാരായിരുന്ന ധോണിയും റെയ്‌നയും ഇന്ത്യയെ പല പ്രാവിശ്യം വിജയത്തിലേക്കും നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആരാധകരുടെ ഇഷ്ടതാരങ്ങളായ റെയ്‌നയും ധോണിയും തമ്മിലുള്ള മികച്ച നാല് കൂട്ടുകെട്ടുകള്‍ ഏതൊക്കെയെന്ന് നോക്കാം.

2015 ഐസിസി ഏകദിന ലോകകപ്പ് (196*)
2015 ഐസിസി ഏകദിന ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരേ ഇരുവരും തമ്മില്‍ പുറത്താകാതെ നേടിയത് 196 റണ്‍സാണ്. സിംബാബ് വെയുടെ 288 റണ്‍സ് സ്‌കോര്‍ പിന്തുടരുമ്പോഴായിരുന്നു ഈ കൂട്ടുകെട്ട് പിറന്നത്. മുന്‍നിര വീണപ്പോള്‍ പതറാതെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 6 വിക്കറ്റിന് വിജയിപ്പിച്ചു. റെയ്‌ന ആദ്യ ഏകദിന സെഞ്ച്വറി നേടിയപ്പോള്‍ ധോണി 85 റണ്‍സുമാണ് നേടിയത്.

2006ല്‍ ഇംഗ്ലണ്ടിനെതിരേ (119)
2006ലെ ഏകദിന പരമ്പരയിലാണ് ഇരുവരും തമ്മില്‍ ഇന്ത്യക്ക് സമ്മാനിച്ചത് 119 റണ്‍സാണ്. മത്സരത്തില്‍ റെയ്‌ന എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 89 പന്തില്‍ 81 റണ്‍സെടുത്തപ്പോള്‍ ധോണി 55 പന്തില്‍ നേടിയത് 38 റണ്‍സാണ്. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്താവുകയും മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ (103)
2011ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 103 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ഉണ്ടാക്കിയത്. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ഈ 103 റണ്‍സ് കൂട്ടുകെട്ട് ഉണ്ടായത്. ഈ മത്സരം സമനിലയായെങ്കിലും മൂന്ന് മത്സര പരമ്പര 1-0ന് ഇന്ത്യ വിജയിച്ചു. രണ്ടാം മത്സരവും സമനിലയിലായിരുന്നു.

2005 ശ്രീലങ്ക (82)
2005ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പുറത്താകാതെ 82 റണ്‍സ് കൂട്ടുകെട്ടാണ് ധോണിയും റെയ്‌നയും ചേര്‍ന്ന് നടത്തിയത്. 180ന് 6 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് റെയ്‌നയുടെയും ധോണിയുടെയും കൂട്ടുകെട്ടാണ്. ധോണി 43 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍ റെയ്‌ന 30 പന്തില്‍ 39 റണ്‍സാണ് അടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications