Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചങ്കുപോലെ സ്‌നേഹിച്ചു, പക്ഷെ കാമുകിമാരെ ചതിച്ചു! ഇന്ത്യയുടെ 6 ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റ് താരങ്ങളുടെ പ്രണയവും വേര്‍പിരിയലകളുമെല്ലാം ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ്. ക്രിക്കറ്റിലൂടെ ലഭിക്കുന്നത് അത്യാഡംഭര ജീവിതവും വലിയ പ്രശസ്തിയുമാണ്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും ജീവിതം ആഘോഷമാക്കുന്നവരാണ്. മിക്കവര്‍ക്കും ഒന്നിലധികം പ്രണയ ബന്ധങ്ങളുമുണ്ടായിരുന്നു. അപൂര്‍വ്വം താരങ്ങള്‍ മാത്രമാണ് പ്രണയ ബന്ധങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാതിരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ പല പ്രമുഖ താരങ്ങള്‍ക്കും ഒന്നിലധികം കാമുകിമാരുണ്ടായിരുന്നു. നീണ്ട കാലത്തെ പ്രണയം ഉപേക്ഷിച്ചാണ് പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും വിവാഹം കളിച്ചതെന്നതും കാണാനാവും. ഇത്തരത്തില്‍ ചങ്കുപോലെ സ്‌നേഹിച്ച കാമുകിമാരെ ചതിച്ച് മറ്റൊരു വിവാഹം കഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ഇതിലൊരാളാണ്. മികച്ച പ്രകടനത്തോടൊപ്പം സൗന്ദര്യത്തിന്റെ കാര്യത്തിലും യുവി മുന്നിലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി ആരാധികമാരും അദ്ദേഹത്തിനുണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍ നായിക ദീപികാ പതുക്കോണടക്കം യുവിയുടെ കാമുകിമാരുടെ പട്ടികയിലുണ്ടായിരുന്നു. ഇതില്‍ യുവിക്ക് ഏറെ നാള്‍ പ്രണയ ബന്ധമുണ്ടായിരുന്നത് കിം ശര്‍മയുമായാണ്. നാലുവര്‍ഷത്തിലേറെ ഇരുവരും ഡേറ്റ് ചെയ്‌തെങ്കിലും ഈ ബന്ധത്തില്‍ നിന്ന് യുവി പിന്മാറുകയായിരുന്നു.

ഇതിന് ശേഷം ബ്രിട്ടീഷ് മോഡലായ ഹേസല്‍ കീച്ചിനെയാണ് യുവരാജ് വിവാഹം കഴിച്ചത്. ഇന്ത്യ 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ഹീറോയായത് യുവരാജാണ്. രണ്ടാമത്തെ താരം സഹീര്‍ ഖാനാണ്. പ്രശസ്ത സിനിമാ താരം ഇഷാ ഷര്‍വാനിയുമായി സഹീര്‍ ഏറെ നാള്‍ പ്രണയത്തിലായിരുന്നു. എട്ട് വര്‍ഷത്തോളം ഈ പ്രണയബന്ധം നീണ്ടുനിന്നു. 2005ല്‍ ആരംഭിച്ച പ്രണയബന്ധം 2012ന് ശേഷമാണ് വേര്‍പിരിയുന്നത്.

yuvraj singh

പിന്നീട് സാഗരിക ഗാഡ്‌ഗെയെയാണ് സഹീര്‍ വിവാഹം ചെയ്തത്. ബോളിവുഡിലെ സൂപ്പര്‍ നായികയാണ് സാഗരികയും. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയും മാധുരി ദീക്ഷിതും തമ്മിലുള്ള പ്രണയ ബന്ധവും ഗോസിപ്പ് കോളങ്ങളില്‍ സജീവമായിരുന്നു. ഇരുവരും ഏറെ നാള്‍ പ്രണയ ബന്ധം തുടരുകയും ഫിലിം മാഗസിനില്‍ ഒന്നിച്ച് ചിത്രങ്ങള്‍ വരികയും ചെയ്തു. ഇവര്‍ വിവാഹിരതാവുമെന്ന് കരുതിയിരുന്നെങ്കിലും പെട്ടെന്നാണ് വേര്‍പിരിഞ്ഞത്.

മറ്റൊരാള്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ഇന്ത്യയുടെ അടുത്ത പരിമിത ഓവര്‍ നായകനാവാനൊരുങ്ങുന്ന ഹര്‍ദിക് പാണ്ഡ്യയുടെ ആദ്യ കാല കാമുകി ലിഷ ശര്‍മയായിരുന്നു. അന്ന് ഹര്‍ദിക് സൂപ്പര്‍ താരമായി വളര്‍ന്നിട്ടില്ലായിരുന്നു. കൊല്‍ക്കത്ത മോഡലായ ലിഷയോടൊപ്പമുള്ള ചിത്രം ഹര്‍ദിക് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വാലന്റൈന്‍സ് ഡേയിലടക്കം ഹര്‍ദിക് ലിഷയോടൊപ്പമുള്ള ചിത്രം പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ താരമായതോടെ ഹര്‍ദിക് ഈ പ്രണയത്തില്‍ നിന്ന് പിന്മാറി.

മോഡലും ബോളിവുഡ് താരവുമായ നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹര്‍ദിക് പാണ്ഡ്യ വിവാഹം ചെയ്തത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ഹര്‍ദിക്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഹര്‍ദിക്കിന് ഇപ്പോള്‍ കോടികളുടെ ആസ്തിയുണ്ട്. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും പരിശീലകനും അവതാരകനുമായ രവി ശാസ്ത്രിയും അമൃത സിങ്ങും തമ്മില്‍ ദീര്‍ഘ നാളത്തെ പ്രണയമുണ്ടായിരുന്നു.

1980കളില്‍ ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ഇരുവരും. 10 വര്‍ഷത്തോളം ഇവര്‍ പ്രണയിച്ചെങ്കിലും പിന്നീട് രവി ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. 1990ല്‍ റിതു സിങ്ങിനെ അദ്ദേഹം വിവാഹം ചെയ്തു. ബോളിവുഡ് സൂപ്പര്‍ നായകന്‍ സെയ്ഫ് അലി ഖാനെയാണ് അമൃത വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് അമൃത സെയ്ഫുമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയും സിനിമാ താരം റായ് ലക്ഷ്മിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഐപിഎല്ലിന്റെ തുടക്ക സമയത്തായിരുന്നു ഈ പ്രണയം. എന്നാല്‍ അധികം വൈകാതെ ധോണി ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ധോണിയുമായുള്ള പ്രണയം റായ് ലക്ഷ്മി സമ്മതിച്ചിട്ടുണ്ട്. ധോണി സാക്ഷിയെ വിവാഹം ചെയ്‌തെങ്കിലും റായ് ലക്ഷ്മി ഇപ്പോഴും അവിവാഹിതയാണ്.

Story first published: Sunday, July 9, 2023, 11:18 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+