
ധോണിയെക്കുറിച്ച് ചോദ്യമുയര്‍ന്നു
ധോണിയെ ഇന്ത്യന്‍ ടീമിലെടുത്തപ്പോള്‍ പലരും ഇതിനെ ചോദ്യം ചെയ്തത് എനിക്കു ഇപ്പോഴും ഓര്‍മയുണ്ട്. ഈ വിക്കറ്റ് കീപ്പറെ നിങ്ങള്‍ക്കു എവിടെ നിന്നു കിട്ടിയെന്നു ചിലര്‍ എന്നെ ഫോണില്‍ വിളിച്ചു പോലും ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങിനെക്കുറിച്ചും മൂല്യത്തെക്കുറിച്ചും പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. 2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലായിരുന്നു ഞങ്ങള്‍ ആദ്യമായി ധോണിയെ ടീമിലെടുത്തത്. 2005 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ധോണിയുടെ കഴിവില്‍ പലരും അക്കാലത്തു സംശയം പ്രകടിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് നോക്കൂ. അത് മുകളിലേക്കായിരുന്നു. നമ്മുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായി ധോണി പിന്നീട് മാറിയതായും മോറെ വിശദമാക്കി.

പന്ത് അസാധാരണ പ്രതിഭ
പന്ത് ഇപ്പോഴും ചെറുപ്പമാണ്, 23 വയസ്സ് മാത്രമേയുള്ളൂ. ഇത്ര നേരത്തേ അദ്ദേഹത്തെ നമുക്ക് വിലയിരുത്താന്‍ കഴിയില്ല. അസാധാരണ പ്രതിഭയുള്ള കളിക്കാരനാണ് പന്ത്. ആദം ഗില്‍ക്രിസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നപ്പോള്‍ തുടക്കത്തില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് വിക്കറ്റിനു പിന്നില്‍ സൂപ്പര്‍മാനായി ഗില്ലി മാറി. നമ്മള്‍ പന്തിനു സമയം നല്‍കേണ്ടതുണ്ടെന്നും മോറെ അഭിപ്രായപ്പെട്ടു.
എല്ലാവരും എല്ലാ സമയത്തും പന്തിന്റെ വിക്കറ്റ് കീപ്പിങിലേക്കാണ് ഉറ്റുനോക്കുന്നത്. അതുകൊണ്ടു തന്നെ ക്യാച്ചുകള്‍ മുതലാക്കുന്നതിനൊപ്പം സ്റ്റംപിങുകളും പന്ത് നടത്തിയേ തീരൂ. തുടര്‍ച്ചയായി ഇവ നഷ്ടമാക്കാന്‍ അദ്ദേഹത്തിനാവില്ലെന്നും മോറെ ചൂണ്ടിക്കാട്ടി.

പന്തിന്റെ സ്റ്റാറ്റസ് മികച്ചത്
പന്തിന്റെ സ്റ്റാറ്റസ് നോക്കിയാല്‍ അതു വളരെ മികച്ചതാണെന്നു നമുക്കു കാണാന്‍ കഴിയും. ഒരു ടെസ്റ്റില്‍ ശരാശരി നാലില്‍ കൂടുതല്‍ ഇരകളെ പന്തിനു ലഭിക്കുന്നുണ്ട്. ഇതു വളരെ മികച്ച ശരാശരി തന്നെയാണ്. എങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ അദ്ദേഹം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. പന്ത് ഇനിയുമേറെ മെച്ചപ്പെടും. വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹമെന്നും മോറെ അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ പന്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം സിഡ്‌നിയില്‍ സെഞ്ച്വറിയടിച്ചു. ഇത്തവണ 97, 89*, 91 എന്നിങ്ങനെ മികച്ച ഇന്നിങ്‌സുകളും പന്ത് കളിച്ചു. ഇവയെല്ലാം നിര്‍ണായകമായ റണ്‍സായിരുന്നുവെന്നും മോറെ വിലയിരുത്തി.

മികച്ച വിക്കറ്റ് കീപ്പര്‍
പന്തിന്റെ വിക്കറ്റ് കീപ്പിങ് മികച്ചതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. എങ്കിലും അദ്ദേഹത്തിന് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഈ പ്രായത്തില്‍ ആരും കംപ്ലീറ്റ് വിക്കറ്റ് കീപ്പറല്ല. ശുഭ്മാന്‍ ഗില്‍, പൃഷ്വി ഷാ അല്ലെങ്കില്‍ മറ്റേതെങ്കിലും യുവതാരമായിക്കൊള്ളട്ടെ അവര്‍ക്കു പോരായ്മകള്‍ പരിഹരിച്ച് മികച്ച പ്രകടനം നടത്താന്‍ നമ്മള്‍ സമയം നല്‍കണം. കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ട താരമായിരുന്നു ഇഷാന്ത് ശര്‍മയെന്നും മോറെ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications
