For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവിയെ ചതിച്ചു, പിറകില്‍ നിന്നു കുത്തി! ഒന്ന് ധോണി, മറ്റൊരാള്‍ കോലിയെന്നു പിതാവ്

സെലക്ടര്‍മാരും യുവിക്കെതിരേ പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം

yograj

മൊഹാലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനമര്‍ഹിക്കുന്ന മുന്‍ ഇതിഹാസം യുവരാജ് സിങ്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പുകള്‍ കളിച്ചിട്ടുള്ള യുവി ഒരു കാലത്ത് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകവുമായിരുന്നു. കരിയറിലെ മികച്ച ഫോമില്‍ കത്തിനില്‍ക്കെ അര്‍ദുബം പിടിപെട്ടെങ്കിലും അതിനെ അതിജീവിച്ച് കളിക്കളത്തിലേക്കു മടങ്ങിവന്ന താരം കൂടിയാണ് അദ്ദേഹം.

എന്നാല്‍ ക്രിക്കറ്റിലേക്കുള്ള രണ്ടാം വരവ് യുവിക്ക് മികച്ചതായിരുന്നില്ല. മുന്‍ നായകന്‍ എംഎസ് ധോണിയാണ് യുവിയുടെ കരിയറിന് വില്ലനായതെന്നും വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും അച്ഛന്‍ യോഗ്‌രാജ് സിങ് നേരത്തേ പല തവണ ആരോപിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ധോണിക്കും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കുമെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് അദ്ദേഹം.

ധോണിയും കോലിയും മാത്രമല്ല

ധോണിയും കോലിയും മാത്രമല്ല സെലക്ടര്‍മാര്‍ പോലും യുവരാജിനെ ചതിച്ചിട്ടുണ്ടെന്നു യോഗ്‌രാജ് ചൂണ്ടിക്കാട്ടി. അടുത്തിടെ രവി ശാസ്ത്രിയും നേരില്‍ കണ്ടിരുന്നു. അദ്ദേഹം ഒരുമിച്ചൊരു ഫോട്ടോയെടുക്കകയും ചെയ്തു. ഇതുവരെ ദേശീയ ടീമിനു വേണ്ടി നടത്തിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍ മഹാന്‍മാരായ പല താരങ്ങള്‍ക്കും യാത്രയയപ്പ് മല്‍സരം സംഘിപ്പിക്കാറുള്ളതായി അദ്ദേഹത്തോടു താന്‍ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു.
ധോണി, കോലി, രോഹിത് എന്നിവര്‍ വിരമിക്കുമ്പോള്‍ ഇവര്‍ക്കു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കണമെന്ന് താന്‍ ബോര്‍ഡിനോട് അഭ്യര്‍ഥിക്കും. കാരണം ഇന്ത്യന്‍ ക്രിക്കറ്റിന് അത്രയേറെ സംഭാവന നല്‍കിയിട്ടുള്ളവരാണ് ഇവരെല്ലാം. നിരവധി പേരാണ് യുവരാജിനെ പിറകില്‍ നിന്നു കുത്തിയത്. ഇതു ഏറെ വേദനിപ്പിക്കുന്നതായും യോഗ്‌രാജ് പറഞ്ഞു. 2019 ജൂണ്‍ 10നാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. താരത്തിനു ഇന്ത്യ വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിച്ചിരുന്നില്ല. ഇതും യോഗ്‌രാജിനെ ചൊടിപ്പിച്ചിട്ടുണ്ട്.

മുന്‍ സെലക്ടര്‍

ഇന്ത്യയുടെ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങിനെയും കടുത്ത ഭാഷയിലാണ് യോഗ്‌രാജ് വിമര്‍ശിച്ചത്. ഇത്രയും അനുഭവസമ്പത്തില്ലാത്ത ഒരാളെ ബിസിസിഐ സെലക്ടറായി നിയമിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവരാജ് സിങിനെ ഒഴിവാക്കണമെന്നാണ് പല മീറ്റിങുകളിലും മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങ് പറയാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് എബിസി പോലുമറിയാത്ത ഇതുപോലെയുള്ളവരെ സെലക്ടര്‍മാരായി നിയമിക്കാന്‍ പാടില്ല. ഇങ്ങനെയുള്ളവരില്‍ നിന്നും പിന്നെയെന്നു പ്രതീക്ഷിക്കാനാണ്? ആരെങ്കിലും പിന്നില്‍ നിന്നു കുത്തുമ്പോള്‍ അത് വളരെയധികം വേദനിപ്പിക്കും. യുവരാജ് മികച്ച പ്രകടനം നടത്തിയാല്‍ തങ്ങളുടെ ഭാവിയെന്താവുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നതായും യോഗ്‌രാജ് പറഞ്ഞു.

റെയ്‌നയ്ക്കു പിന്തുണ

മുന്‍ ക്യാപ്റ്റന്‍ ധോണി ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു നല്‍കിയ പിന്തുണയെക്കുറിച്ച് യുവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2011ലെ ലോകകപ്പില്‍ തന്നേക്കാള്‍ റെയ്‌നയ്ക്കായിരുന്നു ധോണി പ്രാധാന്യം നല്‍കിയതെന്നും യുവി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് സത്യമാണോയെന്ന ചോദ്യത്തിനു യോഗ്‌രാജിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഇതില്‍ എന്താണ് ഇത്ര പുതുമ. ഇക്കാര്യം തനിക്കും അറിയാമായിരുന്നു. എന്നാല്‍ എത്രത്തോളം ഇതില്‍ സത്യമുണ്ടെന്ന കാര്യത്തിലായിരുന്നു സംശയം.
ഒരു ടീം മീറ്റിങില്‍ സുരേഷ് റെയ്‌നയുള്ളതിനാല്‍ യുവരാജ് സിങിനെ ഇന്ത്യക്കു വേണ്ടെന്നു ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോള്‍ യുവരാജ് തന്നെ റെയ്‌നയ്ക്കു നല്‍കിയിരുന്ന പിന്തുണയെ കുറിച്ചു പറഞ്ഞിരിക്കുന്നു. മറ്റു പല താരങ്ങളും ഇതേക്കുറിച്ച് പറഞ്ഞത് താന്‍ കേട്ടിട്ടുണ്ടെന്നും യോഗ്‌രാജ് വിശദമാക്കി.

Story first published: Tuesday, May 5, 2020, 16:14 [IST]
Other articles published on May 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+