Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കും റൊണാള്‍ഡോയ്ക്കും മേലെ ധോണി!

ബാംഗ്ലൂര്‍: പത്ത് രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ക്രിക്കറ്റിലെ താരമായിരിക്കാം, എന്നാലും ആഗോള താരങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും മേലെയാണ് ധോണി. സാമ്പത്തിക മൂല്യം കൂടുതലുള്ള ഫോബ്സ് മാഗസിൻറെ സ്‌പോര്‍ട്‌സ് താരങ്ങളുടെ പട്ടികയിലാണ് ധോണി ഫുട്‌ബോള്‍ മിശിഹയായ മെസ്സിയെയും ബാലന്‍ ദ്യോര്‍ റൊണാള്‍ഡോയെയും പിന്തള്ളിയത്.

21 മില്യണ്‍ യു എസ് ഡോളര്‍ മൂല്യമുള്ള ധോണി പത്ത് കളിക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ്. റോജര്‍ ഫെഡററും ടൈഗര്‍ വുഡ്‌സുമാണ് പട്ടികയില്‍ മുന്നില്‍. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയാണ് ആദ്യ അഞ്ചിലെ ഒരേയൊരു സ്ത്രീ സാന്നിധ്യം. ധോണിക്ക് തൊട്ടുമുകളില്‍ നാലാമതാണ് ഷറപ്പോവ.

താരമൂല്യമുള്ള മുന്‍നിര താരങ്ങള്‍ ആരൊക്കെയെന്ന് നോക്കൂ

റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡറര്‍

നല്ലകാലം പിന്നിട്ടെങ്കിലും സ്വിസ് ടെന്നീസ് താരമായ റോജര്‍ ഫെഡററാണ് പട്ടികയിലെ ഒന്നാമന്‍. 46 മില്യണ്‍ യു എസ് ഡോളറാണ് ഫ്രെഡ് എക്‌സ്പ്രസിന്റെ മൂല്യം.

ടൈഗര്‍ വുഡ്‌സ്

ടൈഗര്‍ വുഡ്‌സ്

46 മില്യണ്‍ യു എസ് ഡോളറാണ് വിവാദ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിന്റെയും താരമൂല്യം.

ധോണി

ധോണി

പട്ടികയില്‍ നാലാമതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ധോണിയാണ്

ഷറപ്പോവ

ഷറപ്പോവ

ധോണിക്ക് മുകളില്‍ നാലാം സ്ഥാനക്കാരിയായിട്ടാണ് ഷറപ്പോവ. 23 മില്യണ്‍ യു എസ് ഡോളറാണ് ഷറപ്പറവയുടെ മൂല്യം.

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

വേഗതയുടെ പര്യായമായ ജമൈക്കന്‍ സ്പ്രിന്റര്‍ പട്ടികയില്‍ ധോണിക്ക് പിന്നിലാണ്. 20 മില്യണ്‍ യു എസ് ഡോളറാണ് ആറാം സ്ഥാനത്തുള്ള ബോള്‍ട്ടിന് മൂല്യം

മെസ്സി

മെസ്സി

കാര്യം ഫുട്‌ബോളിന്റെ മിശിഹാ ഒക്കെയായിരിക്കും എന്നാല്‍ ക്യാപ്റ്റന്‍ കൂളിനെക്കാള്‍ താഴെയാണ് മെസ്സിയുടെ സ്ഥാനം. 13 മില്യണ്‍ യു എസ് ഡോളറാണ് ഒമ്പതാം സ്ഥാനത്തുള്ള മെസ്സിയുടെ മൂല്യം

റൊണാള്‍ഡോ

റൊണാള്‍ഡോ

മെസ്സിയുടെ അതേ മൂല്യമാണ് പൊര്‍ച്ചുഗല്‍ ക്യാപ്റ്റനായ റൊണാള്‍ഡോയ്ക്കും. റാങ്കും അത് തന്നെ.

Story first published: Thursday, July 24, 2014, 15:41 [IST]
Other articles published on Jul 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+