For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asian Games 2023: ഇവരെ എന്തിന് തഴഞ്ഞു? ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു! പക്ഷെ സീറ്റില്ല

ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിലാണ് മത്സരം. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങളെയെല്ലാം ഒഴിവാക്കി സമീപകാലത്ത് ഐപിഎല്ലില്‍ മികവുകാട്ടിയ യുവതാരങ്ങളെയെല്ലാം പരിഗണിച്ചാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് ടീമിനെ ഇറക്കുന്നത്. നായകനായി റുതുരാജ് ഗെയ്ക്‌വാദാണുള്ളത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പല യുവ പ്രതിഭകളെയും ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസ് നടക്കുന്നത് സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 8വരെയാണ്. ഒക്ടോബര്‍ 5ന് ഏകദിന ലോകകപ്പ് ആരംഭിക്കും. അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കില്ല. യുവതാരങ്ങളെ മാത്രം ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് പരിഗണിച്ചപ്പോള്‍ അവസരം പ്രതീക്ഷിച്ചിരുന്ന ചില സീനിയേഴ്‌സുണ്ടായിരുന്നു. ടീമിലിടം നേടാന്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട അഞ്ച് സീനിയര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാനാണ് ഈ പട്ടികയിലെ ഒന്നാമന്‍. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്നത് ധവാനായിരിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെയുണ്ടായിരുന്നു. 2022ല്‍ ഇന്ത്യയുടെ രണ്ടാം നിര ടി20 ടീമിനെ നയിക്കാനുള്ള അവസരവും ധവാന് ലഭിച്ചിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. മോശമല്ലാത്ത പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിരുന്നു. ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട കണക്കുകള്‍ അവകാശപ്പെടാന്‍ ധവാന് സാധിക്കും.

സമീപകാലത്തായി അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ് മോശമാണ്. ഇതാവാം തഴയാനുള്ള കാരണം. എന്തായാലും ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന താരമാണ് ധവാനെന്ന് നിസംശയം പറയാം. ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യ ധവാനെ പരിഗണിക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷ ധവാനില്ല. അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസിലൂടെ വിരമിക്കാനുള്ള അവസരം നല്‍കണമായിരുന്നു.

mohit sharma

രണ്ടാമത്തെ താരം ദിനേഷ് കാര്‍ത്തികാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് അവസാന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. അവസാന ഐപിഎല്ലിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കാര്‍ത്തികുണ്ടായിരുന്നു. നിലവില്‍ കമന്റേറ്ററായി കാര്‍ത്തിക് പ്രവര്‍ത്തിക്കുന്നുണ്ട്. വിരമിക്കല്‍ മത്സരമെന്ന നിലയില്‍ ഏഷ്യന്‍ ഗെയിംസിന് കാര്‍ത്തികിനെ പരിഗണിക്കാമായിരുന്നു.

ആര്‍ അശ്വിനാണ് മറ്റൊരാള്‍. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ അശ്വിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരമുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് അശ്വിന്‍. ഇന്ത്യ മറ്റ് പരിമിത ഓവര്‍ ടൂര്‍ണമെന്റുകളിലേക്ക് ഇനി അശ്വിനെ പരിഗണിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസ് കളിപ്പിച്ച് പരിമിത ഓവറില്‍ നിന്ന് വിരമിക്കല്‍ നടത്താനുള്ള അവസരം അശ്വിന് നല്‍കാമായിരുന്നു.

നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ അശ്വിന്‍ ഇന്ത്യയെ നയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ തഴയപ്പെട്ടു. മറ്റൊരു താരം പീയൂഷ് ചൗളയാണ്. ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായെങ്കിലും ഐപിഎല്ലില്‍ മികവുകാട്ടാന്‍ ചൗളക്ക് സാധിക്കുന്നു. അവസാന സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ചൗള. ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് അദ്ദേഹം.

ഏഷ്യന്‍ ഗെയിംസിലേക്ക് പരിഗണിച്ച് ചൗളക്ക് വിരമിക്കല്‍ മത്സരം നല്‍കാമായിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ അതിന് തയ്യാറായില്ല. അഞ്ചാമത്തെ താരം മോഹിത് ശര്‍മയാണ്. ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായെങ്കിലും അവസാന ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ മോഹിത്തിനായി. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കസറിയ മോഹിത് ഇന്ത്യന്‍ ടീമിനൊപ്പം വിരമിക്കല്‍ മത്സരം അര്‍ഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെയും പരിഗണിച്ചില്ല.

Story first published: Saturday, July 15, 2023, 17:01 [IST]
Other articles published on Jul 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+